Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സഞ്ജുവിന്റെ ആ നീക്കവും പാളി!! കണ്ടില്ലെന്നു നടിച്ച് ഗംഭീര്‍, സംഭവമിങ്ങനെ

ഗോള്‍ഡ്‌കോസ്റ്റ്: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ വീണ്ടും അവഗണിക്കപ്പെട്ടിരിക്കുകയാണ്. നിര്‍ണായകമായ നാലാമത്തെ കളിയിലും അദ്ദേഹത്തെ തിരിച്ചുവിളിക്കാന്‍ ഗൗതം ഗംഭീര്‍ തയ്യാറായില്ല. പകരം ജിതേഷ് ശര്‍മയെ തന്നെ ടീമില്‍ നിലനിര്‍ത്തുകയായിരുന്നു.

ഈ കളിയില്‍ സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ സഞ്ജു വലിയ കഠിനാധ്വാനം തന്നെ നടത്തിയെങ്കിലും ടീം മാനേജ്‌മെന്റ് അതു കണ്ടില്ലെന്നു നടിക്കുകയായിരുന്നു. എന്താണ് സംഭവമെന്നറിയാം.

SANJU SAMSON

നേരത്തേ എത്തിയ സഞ്ജു

ഗോള്‍ഡ് കോസ്റ്റിലെ കറാറ ഓവലില്‍ നടന്ന മല്‍സരത്തിനു വേണ്ടി തയ്യാറെടുക്കുന്നതിനായി വളരെ നേരത്തേ തന്നെ സഞ്ജു സാംസണ്‍ ഗ്രൗണ്ടിലെത്തുകയായിരുന്നു. ഇന്ത്യന്‍ ടീമിലെ മറ്റു കളിക്കാരും കോച്ചിങ് സംഘവുമെല്ലാം എത്തുന്നതിനും രണ്ടു മണിക്കൂറോളം മുമ്പാണ് അദ്ദേഹം തനിച്ച് ഗ്രൗണ്ടിലെത്തി ബാറ്റിങ് പരിശീലനം നടത്തിയത്.

ഇതിന്റെ ദൃശ്യങ്ങള്‍ കളിക്കു മുമ്പ് ബ്രോഡ്കാസ്റ്റര്‍മാര്‍ പുറത്തു വിടുകയും ചെയ്തിരുന്നു. ഈ മല്‍സരത്തില്‍ തനിക്കു ഇടം ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാവാം സഞ്ജു ഇങ്ങനെയൊരു നീക്കം നടത്തിയതെന്നു സംശയിക്കേണ്ടി വരും. കാരണം കളിപ്പിക്കില്ലെന്നു ഉറപ്പായിരുന്നെങ്കില്‍ കളിക്കു മണിക്കൂറുകള്‍ മുമ്പ് ഗ്രൗണ്ടും പിച്ചുമായുമെല്ലാം പൊരത്തപ്പെടാന്‍ പരിശീലനം നടത്തേണ്ട ആവശ്യവുമില്ല.

മല്‍സരത്തിനു മുമ്പ് വരെ ഇത്രയും കഠിനാധ്വാനം നടത്തിയിട്ടും അതൊന്നും ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ മുഖവിലയ്‌ക്കെടുത്തില്ല. മലയാളി താരത്തോടു വീണ്ടും പുറത്തിരിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഇനി ശനിയാഴ്ചത്തെ അഞ്ചാമത്തെയും അവസാനത്തെയും ടി20യിലും സഞ്ജുവിനെ കളിപ്പിക്കുമോയെന്നതു സംശയമാണ്.

മറക്കാനാഗ്രഹിക്കുന്ന പരമ്പര

ഇന്ത്യന്‍ ടീമിനോടപ്പം സഞ്ജു സാംസണ്‍ മറക്കാനാഗ്രഹിക്കുന്ന പരമ്പര തന്നെയാവും ഈ ഓസ്‌ട്രേലിയന്‍ പര്യടനം. കാരണം യാതൊരു ഇംപാക്ടും അദ്ദേഹത്തിനു സൃഷ്ടിക്കാനായിട്ടില്ല. ആദ്യ കളിയില്‍ സഞ്ജു പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നെങ്കിലും മഴ കാരണം കളി ഉപേക്ഷിക്കപ്പെട്ടതിനാല്‍ ബാറ്റിങിനു അവസരം ലഭിച്ചില്ല.

രണ്ടാമത്തെ കളിയില്‍ ബാറ്റിങ് ഏറെ ദുഷ്‌കരമായ പിച്ചില്‍ അദ്ദേഹത്തിനു മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിക്കുകയായിരുന്നു. പക്ഷെ മധ്യനിരയില്‍ നിന്നും പൊടുന്നനെയുള്ള ഈ സ്ഥാനക്കയറ്റം സഞ്ജുവിന്റെ താളം നഷ്ടപ്പെടുത്തി.

SANJU GAMBHIR

നാലു ബോളില്‍ വെറും രണ്ടു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. തൊട്ടടുത്ത കളിയില്‍ സഞ്ജുവിനെ ഒഴിവാക്കിയ കോച്ച് ഗൗതം ഗംഭീര്‍ പകരം ജിതേഷ് ശര്‍മയെ ടീമിലേക്കു കൊണ്ടുവരികയുമായിരുന്നു. ഇപ്പോഴിതാ നാലാമങ്കത്തിലും സഞ്ജു ബെഞ്ചില്‍ തന്നെ ഇരിക്കുകയാണ്.

നാലാം ടി20യിലെ 11

ഇന്ത്യ- അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

ഓസ്‌ട്രേലിയ- മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), മാത്യു ഷോര്‍ട്ട്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ജോഷ് ഫിലിപ്പ്, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ്വെല്‍, ബെന്‍ ഡ്വാര്‍ഷൂയിസ്, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, നഥാന്‍ എല്ലിസ്, ആദം സാംപ.

Story first published: Thursday, November 6, 2025, 14:52 [IST]
Other articles published on Nov 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+