Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സഞ്ജു റിട്ടേണ്‍സ്!! അഭിഷേകിനു കോള്‍? രോഹിത് നയിക്കും; ഏകദിന ടീം റെഡി

ഐസിസി ചാംപ്യന്‍സ് ട്രോഫി കിരീട വിജയം കഴിഞ്ഞ് നീണ്ടൊരു ബ്രേക്കിനു ശേഷം ഇന്ത്യന്‍ ടീം ഏകദിന പരമ്പര കളിക്കാന്‍ തയ്യാറെടുക്കുകയാണ്. അടുത്ത മാസം പകുതിയോടെ ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഒക്ടോര്‍ 19 മുതല്‍ 25 വരെയാണ് ഏകദിന പരമ്പര. അതിനു ശേഷം അഞ്ചു ടി20കളും ഇന്ത്യ കളിക്കും.

ഇതിഹാസ ബാറ്റര്‍മാരായ രോഹിത് ശര്‍മയും വിരാട് കോലിയും ഒരു ഇടവേളയ്ക്കു ശേഷം ടീമിലേക്കു മടങ്ങിയെത്തുന്നതും ഈ പരമ്പരയിലൂടെയാവും. മറ്റു രണ്ടു ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച ഇരുവരും അവസാനം കളിച്ചത് ചാംപ്യന്‍സ് ട്രോഫി ഫൈനലിലുമാണ്. ഓസീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ 15 അംഗ ഏകദിന ടീം എങ്ങനെയാവുമെന്നു നോക്കാം.

ROHIT GIILL

ഓപ്പണിങ്, മധ്യനിര

ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടികള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമായിരിക്കും. രണ്ടിലൊരാള്‍ക്കു പരിക്കേറ്റാല്‍ മാത്രമേ മറ്റൊരു കോമ്പിനേഷനെ കുറിച്ച് കോച്ച് ഗൗതം ഗംഭീര്‍ ആലോചിക്കുകയുള്ളൂ. എന്നാല്‍ ബാക്കപ്പ് ഓപ്പണറായി വെടിക്കെട്ട് ബാറ്ററും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മയെ ടീമിലേക്കു ഇന്ത്യ വിളിച്ചേക്കും.

അഭിഷേകിനെ കാര്യമാക്കേണ്ട!! 2 പേര്‍ 'പ്രശ്‌നക്കാര്‍', കപ്പടിക്കാന്‍ പാക് ടീമിന് തന്ത്രമേകി അക്തര്‍

ഇതുവരെ അദ്ദേഹം ഏകദിന ടീമിന്റെ ഭാഗമായിട്ടില്ല. എന്നാല്‍ ഏഷ്യാ കപ്പിലെ റണ്‍വേട്ടയോടെ അഭിഷേകിനെ സെലക്ടര്‍മാര്‍ ഏകദിനത്തിലേക്കും പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ്. ലിസ്റ്റ് എയില്‍ മികച്ച റെക്കോര്‍ഡാണ് അഭിഷേകിന്റേത്. 61 മല്‍സരങ്ങളില്‍ നിന്നും 2014 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

മധ്യനിരയിലേക്കു വന്നാല്‍ മൂന്നാം നമ്പറില്‍ റണ്‍മെഷീന്‍ വിരാട് കോലിയുണ്ടാവും. ഒരുപക്ഷെ അദ്ദേഹത്തിന്റെ അവസാനത്തെ ഓസീസ് പര്യടനം കൂടിയായിരിക്കും ഇത്. നാലാം നമ്പറില്‍ സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരാവും. ഈ ഫോര്‍മാറ്റില്‍ ടീമിന്റെ ഏറ്റവും വിശ്വസ്തനായ താരങ്ങളിലൊരാളാണ് അദ്ദേഹം. കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ കിരീട വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ ശ്രേയസിനായിരുന്നു.

കീപ്പര്‍മാര്‍, ഓള്‍റൗണ്ടര്‍മാര്‍, ബൗളിങ്

ഏകദിനത്തില്‍ നിലവിലെ ഫസ്റ്റ് ചോയ്‌സ് കീപ്പറായ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ തന്നെയാവും ഓസ്‌ട്രേലിയയിലും വിക്കറ്റ് കാക്കുക. ബാക്കപ്പായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ടീമിലേക്കു ഇന്ത്യ തിരിച്ചുവിളിക്കാനിടയുണ്ട്.

റിഷഭ് പന്താണ് ഏകദിനത്തില്‍ സെക്കന്റ് ചോയ്‌സ് കീപ്പറെങ്കിലും അദ്ദേഹം പരിക്കേറ്റ് വിശ്രമത്തിലാണ്. ഓസ്‌ട്രേലിയയില്‍ താരം കളിക്കുമോയെന്ന കാര്യം സംശയമാണ്. വെസ്റ്റ് ഇന്‍ഡീസുമായി അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്നും റിഷഭ് പിന്‍മാറിയിരുന്നു. ഓസ്‌ട്രേലിയയിലും അദ്ദേഹം കളിച്ചില്ലെങ്കില്‍ സഞ്ജു തന്നെയാവും ഫേവറിറ്റ്.

SANJU SAMSON

ഹാര്‍ദിക് പാണ്ഡ്യയാവും ഏകദിന ടീമിലെ ഏക സീം ബൗളിങ് ഓള്‍റൗണ്ടര്‍. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരുടെ റോളില്‍ രവീന്ദ്ര ജഡേജയെയും അക്ഷര്‍ പട്ടേലിനെയും ടീമില്‍ കാണാം. ഇനി ബൗളിങിലേക്കു വരികയാണെങ്കില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഇന്ത്യ വിശ്രനം നല്‍കിയേക്കും. കാരണം 2027ലെ ലോകകപ്പ് വരെ ഇന്ത്യക്കു ഏകദിനത്തില്‍ ഐസിസി ഇവന്റുകളൊന്നുമില്ല.

അടുത്ത വര്‍ഷമാദ്യം ഐസിസി ടി20 ലോകകപ്പ് നടക്കാനിരിക്കെ ഈ ഫോര്‍മാറ്റിലാവും ബുംറ പ്രധാനമായും കളിച്ചേക്കുക. അദ്ദേഹത്തിന്റെ അഭാവത്തില്‍ മറ്റൊരു പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാവും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുര. അര്‍ഷ്ദീപ് സിങിനെയും മുഹമ്മദ് സിറാജിനെയും ടീമില്‍ പ്രതീക്ഷിക്കാം. സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയുമാവും.

ഇന്ത്യയുടെ സാധ്യതാ ഏകദിന ടീം

രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വിരാട് കോ്ലി, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Story first published: Sunday, September 28, 2025, 17:15 [IST]
Other articles published on Sep 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+