Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു വീണ്ടും ഓപ്പണ്‍ ചെയ്യട്ടെ! ഗില്ലിനെക്കൊണ്ട് പറ്റിയ പണിയല്ല, കാരണമറിയാം

അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും യുവ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലിന്റെ ഫ്‌ളോപ്പ്് ഷോ തുടരുകയാണ്. ടെസ്റ്റിലും ഏകദിനത്തിലും ഹീറോയാണെങ്കിലും ടി20 തന്നെക്കൊണ്ടു പറ്റിയ പണിയല്ലെന്നാണ് അദ്ദേഹം വീണ്ടും വീണ്ടും തെളിയിക്കുന്നത്. പക്ഷെ ഗില്ലിനെ ടി20 പഠിപ്പിച്ചേ തീരൂവെന്ന വാശിയുള്ളതു പോലെയയാണ് ബിസിസിഐയുടെയും കോച്ച് ഗൗതം ഗംഭീറിന്റെയും സമീപനം.

ഓപ്പണിങില്‍ നന്നായി കളിച്ചുകൊണ്ടിരുന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഈ റോളില്‍ നിന്നും മാറ്റിയാണ് ഗില്ലിനെ തിരുകിക്കയറ്റിയത്. പക്ഷെ അദ്ദേഹത്തെ ഒഴിവാക്കി സഞ്ജുവിനെ ഓപ്പണിങിലേക്കു തിരികെ വിളിക്കാനുള്ള സമയമെത്തിയിരിക്കുകയാണ്. ഗില്ലിനെ പുറത്താക്കുകയെന്ന വലിയൊരു കോള്‍ ഗംഭീര്‍ തീര്‍ച്ചയായും എടുത്തേ തീരൂ. ഇതിന്റെ കാരണമെന്താണെന്നു നോക്കാം.

SHUBMAN GILL

തപ്പിത്തടയുന്ന ഗില്‍

ഇന്ത്യന്‍ കുപ്പായത്തില്‍ ടി20 ഫോര്‍മാറ്റില്‍ ശുഭ്മന്‍ ഗില്ലിന്റെ കരിയര്‍ ഒരിക്കല്‍പ്പോലും ടോപ് ഗിയറിലേക്കു കയറിയിട്ടില്ല. എല്ലായ്‌പ്പോഴും ശരാശരിയില്‍ തന്നെയാണ് അദ്ദേഹം പോയിക്കൊണ്ടിരിക്കുന്നത്. ടി20ക്കു അനുയോജ്യരായ നിരവധി യുവതാരങ്ങള്‍ അവസരം കാത്ത് പുറത്തു നില്‍ക്കവെ ഗില്ലിനു വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കി ഇന്ത്യ സ്വയം കുഴി തോണ്ടുകയാണ്.

അവസാനമായി കളിച്ച 13 ടി20 മല്‍സരങ്ങളെടുത്താല്‍ ഒരു ഫിഫ്റ്റി പോലും ഗില്ലിനു ചൂണ്ടിക്കാണിക്കാനില്ല. 40ന് മുകളില്‍ സ്‌കോര്‍ ചെയ്തത് ഒരിക്കല്‍ മാത്രം. ഇങ്ങനെയാരൊളെയാണ് വൈസ് ക്യാപ്റ്റന്‍സി കൂടി ഏല്‍പ്പിച്ചത് എന്നതാണ് രസകരം. കഴിഞ്ഞ 13 ഇന്നിങ്‌സുകളെടുത്താല്‍ 13, 34, 39, 20*, 10, 5, 47, 29, 4, 37*, 5, 15 എന്നിങ്ങനെയാണ് ഗില്ലിന്റെ സ്
കോറുകള്‍.

ഈ 13 ഇന്നിങ്‌സുകളില്‍ ഏഴെണ്ണത്തില്‍ 20ല്‍ താഴെറ റണ്‍സിനാണ് അദ്ദേഹം ഔട്ടായതെന്നു മനസ്സിലാവുമ്പോഴാണ് ആരുമൊന്നു ഞെട്ടുക. പക്ഷെ ഗൗതം ഗംഭീറിനും ബിസിസിഐക്കുമൊന്നും ഇതൊരു വിഷയമേയല്ല.

അവര്‍ ഗില്ലിനു വീണ്ടും അവസരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. കാരണം ഇതിഹാസ താരമായ വിരാട് കോലിക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ പോസ്റ്റര്‍ ബോയിയായി ഗില്ലിനെ വളര്‍ത്താനാണ് അവരുടെ ശ്രമം.

26 കാരനായ ഗില്ലിന്റെ ടി20 കരിയറെടുത്താല്‍ 31 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചു കഴിഞ്ഞു. 28.22 എന്ന പരിതാപകരമായ ശരാശരിയില്‍ നേടിയതാവട്ടെ 762 റണ്‍സാണ്. സ്‌ട്രൈക്ക് റേററ്റും (140.86) അത്ര മികച്ചതല്ല. ഒരു സെഞ്ചറിയും മൂന്നു ഫിഫ്റ്റികളും മാത്രമേ 31 ഇന്നിങ്‌സുകളില്‍ ഗില്ലിനു നേടാനായിട്ടുള്ളൂ.

SANJU SAMSON

സഞ്ജു തിരികെ വരണോ?

ഇന്ത്യന്‍ ടി20 ഓപ്പണറായി സഞ്ജു സാംസണ്‍ തീര്‍ച്ചയായും ടീമിലേക്കു മടങ്ങിയെത്തിയേ തീരൂ. കാരണം ഈ റോളില്‍ അവസരം ലഭിച്ചപ്പോള്‍ അതു ഏറ്റവും നന്നായി മുതലാക്കിയ താരമാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരേ നാട്ടില്‍ നടന്ന മൂന്നു ടി20കളുടെ പരമ്പരയിലാണ് സഞ്ജുവിനു ആദ്യമായി ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിക്കുന്നത്.

ഈ പരമ്പര മുതല്‍ മൂന്നു പരമ്പരകളിലായി തുടരെ 12 ടി20കളിലാണ് മലയാളി താരം ഓപ്പണ്‍ ചെയ്്തത്. ഇവയില്‍ മൂന്നു സെഞ്ച്വറികളും അടിച്ചെടുക്കുകയും ചെയ്തു. മറ്റൊരു ഇന്ത്യന്‍ കീപ്പറും ടി20യില്‍ ഇത്രയും സെഞ്ച്വറികളടിച്ചില്ലെന്നു മനസിലാവുമ്പോഴാണ് സഞ്ജു എത്ര മാത്രം സ്‌പെഷ്യലാണെന്നു ബോധ്യമാവുക.

ഓപ്പണറായി 17 ടി20കളില്‍ സഞ്ജു ഇതിനകം കളിച്ചു കഴിഞ്ഞു. ഇവയില്‍ 32.62 ശരാശരിയില്‍ 178.76 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 522 റണ്‍സും സ്‌കോര്‍ ചെയ്തു. മൂന്നു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ഗില്ലുമായി ഓപ്പണിങിലെ കണക്കുകളില്‍ താരതമ്യം ചെയ്യുമ്പോള്‍ സഞ്ജു ഏറെ മുന്നിലുമാണ്. അതുകൊണ്ടു തന്നെ ഗില്ലിനു പകരം അദ്ദേഹത്തെ എത്രയും വേഗം ഓപ്പണറായി ടി20 ടീമിലേക്കു തിരികെ വിളിച്ചേ തീരൂ.

Story first published: Sunday, November 2, 2025, 19:06 [IST]
Other articles published on Nov 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+