For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 4 സൂപ്പര്‍ താരങ്ങളില്ല!! സഞ്ജുവിന് സീറ്റുറപ്പ്, ഓസീസിലേക്ക് ആരൊക്കെ? സൂചന ഇങ്ങനെ

വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു പിന്നാലെ ഈ മാസം പകുതിയോടെ ഇന്ത്യയുടെ ദൈര്‍ഘ്യമേറിയ ഓസ്‌ട്രേലിയന്‍ പര്യടനം ആരംഭിക്കുകയാണ്. വൈറ്റ് ബോള്‍ പരമ്പരകളാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ കളിക്കുക.

ആദ്യം മൂന്നു ഏകദിനങ്ങളും പിന്നാലെ അഞ്ചു ടി20കളുമാണ് പര്യടനത്തിലുള്ളത്. ഈ മാസം 19നാണ് ഏകദിന പരമ്പര തുടങ്ങുക. ഈ രണ്ടു പരമ്പരകള്‍ക്കുമുള്ള ഇന്ത്യന്‍ ടീമുകളെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറ്റവും വലിയ ചാലഞ്ച് തന്നെയായിരിക്കും ഈ രണ്ടു വൈറ്റ് ബോള്‍ പരമ്പരകള്‍. ടീമിന്റെ യഥാര്‍ഥ ശക്തിയും വീക്ക്‌നെസുകളുമെല്ലാം ഈ പരമ്പരയിലൂടെ വ്യക്തമാവും. അടുത്ത വര്‍ഷമാദ്യം നാട്ടിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യയുടെ ഏറ്റവും മികച്ച തയ്യാറെടുപ്പ് കൂടിയായിരിക്കും ഈ പരമ്പര.

SANJU SAMSON

സഞ്ജു റിട്ടേണ്‍സ്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ തിരിച്ചുവരവാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അദ്ദേഹം ഏകദിന ടീമിന്റെ ഭാഗമല്ല. 2023 ഡിസംബറില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലാണ് സഞ്ജു അവസാനമായി കളിച്ചത്.

ഈ മല്‍സരത്തില്‍ കന്നി സെഞ്ച്വറിയുമായി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. പക്ഷെ അതിനു ശേഷം ടീമിനു പുറത്തായ സഞ്ജുവിനു പിന്നീടൊരിക്കലും ഏകദിന ടീമിലേക്കു വിളിയെത്തിയില്ല. ഇപ്പോഴിതാ നീണ്ട കാത്തിരിപ്പിനു ശേഷം ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ സഞ്ജുവിന്റെ മടങ്ങിവരവുണ്ടാവുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബാക്കപ്പ് കീപ്പറായിട്ടാവും മലയാളി താരം ടീമിന്റെ ഭാഗമാവുക. കാരണം ഫസ്റ്റ് ചോയ്‌സ് കീപ്പറുടെ റോള്‍ കെഎല്‍ രാഹുല്‍ നേരത്തേ തന്നെ സ്വന്തം പേരില്‍ ഭദ്രമാക്കിയതാണ്. ഏകദിനത്തില്‍ രാഹുലിനു ശേഷം ബാക്കപ്പായി റിഷഭ് പന്താണ് നേരത്തേയുണ്ടായിരുന്നത്. കഴിഞ്ഞ ഐസിസി ചാംപ്യന്‍സ് ട്രോഫിയും അവസാനമായി നമ്മള്‍ ഇതു കണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ പരിക്കേറ്റ് റിഷഭ് വിശ്രമത്തിലാണ്.

കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനിടെ കാല്‍പ്പാദത്തിനേറ്റ പരിക്കാണ് അദ്ദേഹത്തിനു തിരിച്ചടിയായത്. ഇതില്‍ നിന്നും ഇനിയും പൂര്‍ണമായി മുക്തനായിട്ടില്ലാത്തതില്‍ വെസ്റ്റ് ഇന്‍ഡീസുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നിന്നും റിഷഭ് പിന്‍മാറുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിലും അദ്ദേഹം കളിച്ചേക്കില്ലെന്നാണ് വിവരം. ഇതാണ് സഞ്ജുവിന്റെ മടങ്ങിവരവിനു വഴിയൊരുക്കിയത്.

നിലവില്‍ ടി20യിലെ ഫസ്റ്റ് ചോയ്‌സ് കീപ്പറായി അദ്ദേഹം മാറിക്കഴിഞ്ഞു. കഴിഞ്ഞ ഏഷ്യാ കപ്പിലെ ഏഴു മല്‍സരങ്ങളിലും സഞ്ജു പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു. ഒരു ഫിഫ്റ്റിയും പ്ലെയര്‍ ഓഫ് ദി മാച്ചും നേടിയ അദ്ദേഹം ഫൈനലിലും മികച്ച സംഭാവ നല്‍കിയിരുന്നു. കോച്ച് ഗൗതം ഗംഭീറിനു പ്രിയപ്പെട്ടവനായി മാറിയതോടെ സഞ്ജുവിന്റെ സമയവും തെളിഞ്ഞിരിക്കുകയാണ്.

വമ്പന്‍മാര്‍ക്കു വിശ്രമം

ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പരയില്‍ ചില വമ്പന്‍ താരങ്ങള്‍ക്കു ഇന്ത്യ വിശ്രമം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈസ് ക്യാപ്റ്റനും യുവ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലാണ് ഇക്കൂട്ടത്തില്‍ ഒരാള്‍. തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിക്കുന്ന അദ്ദേഹത്തിനു ബ്രേക്ക് ആവശ്യമാണെന്നു ടീം മാനേജ്‌മെന്റ് കരുതുന്നു.

SHUBMAN GILL

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഏകദിന പരമ്പരയില്‍ വിശ്രമം ലഭിച്ചേക്കാവുന്ന മറ്റൊരാള്‍. ഏകദിനത്തില്‍ ബ്രേക്ക് നല്‍കി ടി20യില്‍ അദ്ദേഹത്തെ കളിപ്പിക്കാനായിരിക്കും ഇന്ത്യയുടെ നീക്കം. കാരണം ടി20 ലോകകപ്പ് വരാനിരിക്കെ ബുംറ പരമാവധി ടി20കളില്‍ കളിക്കേണ്ടത് പ്രധാനമാണ്.

പരിക്കിന്റെ പിടിയിലുള്ള സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഏകദിന ടീമിന്റെ ഭാഗമാവാനിടയില്ല. ഏഷ്യാ കപ്പിലെ അവസാനത്തെ സൂപ്പര്‍ ഓവര്‍ മാച്ചിനിടെ പരിക്കേറ്റ അദ്ദേഹത്തിനു പിന്നീട് ഫൈനല്‍ നഷ്ടമാവുകയും ചെയ്തിരുന്നു. ഹാര്‍ദിക്കിനു പകരം ഓസീസ് പര്യടനത്തിലെ ടീമിലെത്തിയേക്കുക മറ്റൊര സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയായിരിക്കും.

Story first published: Saturday, October 4, 2025, 8:10 [IST]
Other articles published on Oct 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+