Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അഭിഷേകിന് കോള്‍? സഞ്ജു കളിക്കും!! ഹാര്‍ദിക്ക് ഔട്ട്; ഏകദിനത്തിലെ ബെസ്റ്റ് 11

ഏഷ്യാ കപ്പിനുു ശേഷം വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയിലേക്കു കടന്നിരിക്കുകയാണ് ടീം ഇന്ത്യ. രണ്ടു ടെസ്റ്റുകളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്. ഈ പരമ്പരയ്ക്കു ശേഷം നേരെ ഓസ്‌ട്രേലിയയിലേക്കണ് ഇന്ത്യ പറക്കുക. ടി20, ഏകദിന പരമ്പരകളാണ് അവിടെ ടീമിനെ കാത്തിരിക്കുന്നത്. ഈ മാസം 19 മുതലാണ് മൂന്നു മല്‍സരങ്ങുടെ ഏകദിന പരമ്പര. ടി20 പരമ്പരയ്ക്കു 29നും തുടക്കമാവും.

വലിയ ആവേശത്തോടെയാണ് ഏകദിന പരമ്പരയെ ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നത്. കാരണം ഇതിഹാസ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ഒരിടവേളയ്ക്കു ശേഷം ടീമിനായി കളിക്കാനിറങ്ങുന്ന പരമ്പരയാണിത്. ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഇരുവരെയും ദേശീയ ടീമിനൊപ്പം കാണാനായിട്ടില്ല.

ROHIT GILL

രോക്കോയുടെ മടങ്ങിവരവോടെ ഇന്ത്യന്‍ ടീം കൂടുതല്‍ കരുത്തരായി മാറുമെന്നതില്‍ സംശയമില്ല. ഏഷ്യാ കപ്പിലെ ടോപ്‌സ്‌കോററായ വെടിക്കെട്ട് താരം അഭിഷേക് ശര്‍മയെ ഈ പര്യടനത്തില്‍ ടീമിലേക്കു ഇന്ത്യ വിളിച്ചേക്കും. പരിക്കു കാരണം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കാനിടയില്ല. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വിശ്രമവും നല്‍കിയേക്കും. ഏകദിനത്തില്‍ ഇന്ത്യയുടെ ശക്തമായ ഇലവന്‍ എങ്ങനെയാവുമെന്നു നോക്കാം.

പ്ലെയിങ് ഇലവനില്‍ ആരൊക്കെ?

ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടികള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമായിരിക്കും. ഈ ഫോര്‍മാറ്റില്‍ ടീമിന്റെ സ്ഥിരം ഓപ്പണിങ് ജോടികളായി ഇരുവരും മാറിക്കഴിഞ്ഞു. കഴിഞ്ഞ ഏകദിന ലോകകപ്പിലും ഐസിസി ചാംപ്യന്‍സ് ട്രോഫിയിലുമെല്ലാം രോഹിത്- ഗില്‍ ജോടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

രോക്കോയ്ക്കു ശേഷം ഓസ്‌ട്രേലിയക്കെതിരേ മൂന്നാം നമ്പറില്‍ റണ്‍മെഷീന്‍ വിരാട് കോലിയുണ്ടാവും. അദ്ദേഹം ഈ പരമ്പരയില്‍ നിന്നും പിന്‍മാറിയാല്‍ മാത്രമേ മറ്റൊരു ഓപ്ഷനെക്കുറിച്ച് ഇന്ത്യ ആലോചിക്കുകയുള്ളൂ. കോലി കഴിഞ്ഞാല്‍ നാലാമന്‍ മറ്റൊരു സൂപ്പര്‍ ഓവര്‍ ബാറ്ററായ ശ്രേയസ് അയ്യരാണ്. തകര്‍പ്പന്‍ ഫോമിലുള്ള അദ്ദേഹം ഈ ഫോര്‍മാറ്റില്‍ ടീമിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു.

അഞ്ചാമനായി കളിക്കുക സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലായിരിക്കും. ഏകദിനത്തില്‍ ടീമിലെ മറ്റൊരു അവിഭാജ്യഘടകമാണ് അദ്ദേഹം. ഈ ഫോര്‍മാറ്റിലെ ഫസ്റ്റ് ചോയ്‌സ് കീപ്പര്‍ സ്ഥാനവും രാഹുലിന്റെ കൈയില്‍ ഭദ്രമാണ്. അദ്ദേഹത്തിനു ശേഷം ആറാമനായി കളിക്കുക മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണായിരിക്കും. ടി20യില്‍ ഫസ്റ്റ് ചോയ്‌സ് കീപ്പര്‍ സ്ഥാനമുറപ്പിച്ച അദ്ദേഹം ഏഷ്യാ കപ്പിലും മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു.

SANJU SAMSON

ഓസീസ്് പര്യടനത്തില്‍ ഏകദിന ടീമിലേക്കും സഞ്ജുവിനു വിളിയെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിഷഭ് പന്ത് പരിക്കേറ്റ് ടീമിനു പുറത്തായതും അദ്ദേഹത്തിനു അനുകൂല ഘടകമാണ്. പരിക്കു കാരണം ഹാദിക പാണ്ഡ്യയും ഓസ്‌ട്രേലിയയില്‍ കളിക്കാനിടയില്ലാത്തതിനാല്‍ ആറാം നമ്പറിലേക്കു സഞ്ജുവിനു നറുക്കുവീണേക്കും. ഏഴാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാവും കളിക്കുക.

എട്ടാം നമ്പറില്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയാവും ഇന്ത്യ കളിപ്പിച്ചേക്കുക.
പിച്ച് പേസ് ബൗളിങിനു അനുയോജ്യമായതിനാല്‍ അക്ഷര്‍ പട്ടേലിനെ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കില്ല. പകരം നിതീഷിനാവും മുന്‍തൂക്കം. ഒമ്പതാം നമ്പറില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കളിക്കുക കുല്‍ദീപ് യാദവായിരിക്കും. മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയെ ബെഞ്ചില്‍ ഇരുത്തിയേക്കുകയും ചെയ്യും. പേസര്‍മാരായി ഇലവനിലുണ്ടാവുക മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങുമായിരിക്കും.

ഏകദിനത്തില്‍ ഇന്ത്യന്‍ സാധ്യതാ 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, നിതീഷ് റെഡ്ഡി, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

ബാക്കപ്പുകള്‍- അഭിഷേക് ശര്‍മ, തിലക് വര്‍മ, അക്ഷര്‍ പട്ടേല്‍, പ്രസിദ്ധ് കൃഷ്ണ.

Story first published: Thursday, October 2, 2025, 10:54 [IST]
Other articles published on Oct 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+