Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: എല്ലാ പന്തിലും ബാറ്റ് വെക്കും, കളി മറന്ന് ഇന്ത്യന്‍ ബാറ്റിങ് നിര; വിമര്‍ശിച്ച് സഞ്ജയ്

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ കളി മറന്നിരിക്കുകയാണ്. വലിയ ബാറ്റിങ് തകര്‍ച്ചയാണ് ഇന്ത്യ നേരിടുന്നത്. ഓസ്‌ട്രേലിയയുടെ 445 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യ മഴ മൂലം കളി തടസപ്പെടുമ്പോള്‍ നാല് വിക്കറ്റിന് 48 റണ്‍സെന്ന നിലയിലാണ്. യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഇന്ത്യയുടെ ടോപ് ഓഡര്‍ വിക്കറ്റ് വലിച്ചെറിയുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്.

പെര്‍ത്തിലെ വീരോചിത ജയത്തിന് ശേഷം ഇന്ത്യ നിരാശപ്പെടുത്തുന്ന പ്രകടനമാണ് രണ്ട് മത്സരത്തിലും കാഴ്ചവെച്ചിരിക്കുന്നത്. ഇന്ത്യക്ക് തൊട്ടതെല്ലാം പിഴക്കുകയാണെന്ന് പറയാം. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരെല്ലാം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിക്കാതെ വിക്കറ്റ് തുലക്കുന്നതാണ് കാണാനാവുന്നത്. ഇടക്കിടെ മഴ കളി തടസപ്പെടുത്തുന്നതും ഇന്ത്യയുടെ താളം തെറ്റിക്കുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ പിഴവ് തുറന്ന് കാട്ടി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ താരമായ സഞ്ജയ് മഞ്ജരേക്കര്‍.

ഒരേ പിഴവ് ആവര്‍ത്തിക്കുന്നു

ഇന്ത്യന്‍ താരങ്ങളുടെ വിക്കറ്റ് നഷ്ടമായത് നോക്കുമ്പോള്‍ നിഴലിച്ച് നില്‍ക്കുന്നത് ഷോട്ട് തിരഞ്ഞെടുപ്പിലെ പോരായ്മയാണ്. ടെസ്റ്റില്‍ കാട്ടേണ്ട സാമാന്യ ക്ഷമ ഇന്ത്യയുടെ ബാറ്റിങ് നിര കാട്ടുന്നില്ല. അതുകൊണ്ടുതന്നെ ബാറ്റിങ്ങില്‍ ഇന്ത്യക്ക് താളം തെറ്റുകയാണ്. സമാന രീതിയിലാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വിക്കറ്റ് നഷ്ടമാവുന്നത്. അതുകൊണ്ടുതന്നെ ബാറ്റിങ് പരിശീലകനെതിരേയാണ് സഞ്ജയ് വിമര്‍ശനം ഉയര്‍ത്തുന്നത്. ഒരേ പിഴവ് തിരുത്താന്‍ പരിശീലകന്‍ ഇടപെടുന്നില്ലെന്നാണ് സഞ്ജയ് വിലയിരുത്തുന്നത്.

ലീവ് ചെയ്ത് കളിക്കാന്‍ താരങ്ങള്‍ തയ്യാറാവുന്നില്ല. എല്ലാ താരങ്ങളും എല്ലാ പന്തുകളും കളിക്കാന്‍ ശ്രമിക്കുന്നു. ടെസ്റ്റില്‍ അല്‍പ്പം കൂടി ക്ഷമ അത്യാവശ്യമാണ്. പക്ഷെ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ അതിന് തയ്യാറാവുന്നില്ല. ഇതാണ് തകര്‍ച്ചക്ക് കാരണമാവുന്നത്. ആംഗര്‍ റോളില്‍ ചേതേശ്വര്‍ പുജാരയെപ്പോലൊരു താരത്തെ ഇന്ത്യ നന്നായി മിസ് ചെയ്യുന്നു. കെ എല്‍ രാഹുല്‍ ഒരുവശത്ത് മികവ് കാട്ടുമ്പോഴും മികച്ച പിന്തുണ നല്‍കാന്‍ ഒരാള്‍ക്കും സാധിക്കുന്നില്ല.

virat kohli ind vs aus

200 പോലും കടക്കാന്‍ ഇന്ത്യക്കാവുന്നില്ല

ഇന്ത്യയുടെ ടെസ്റ്റ് ബാറ്റിങ് നിരക്ക് 200 ന് മുകളില്‍ ടീം സ്‌കോര്‍ എത്തിക്കാന്‍ പോലും സാധിക്കുന്നില്ല. പെര്‍ത്തില്‍ 150ലൊതുങ്ങിയ ഇന്ത്യ അഡ്‌ലെയ്ഡില്‍ 180, 175 എന്നിങ്ങനെ സ്‌കോറുകള്‍ക്കാണ് പുറത്തായത്. മൂന്ന് ഇന്നിങ്‌സിലും ഇന്ത്യക്ക് പ്രതീക്ഷിച്ച നിലവാരം കാട്ടാനാവുന്നില്ല. സിംഗുകളിലൂടെ റണ്‍സുയര്‍ത്തുകയെന്ന ശൈലി ഇന്ത്യ മറന്നു പോകുന്നു. വിരാട് കോലി ഇന്ത്യയുടെ സീനിയര്‍ താരമാണ്. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ വലിയ പ്രതീക്ഷവെക്കുന്ന താരമാണ് കോലി.

എന്നാല്‍ തുടര്‍ച്ചയായി ഓഫ് സൈഡ് കെണിയില്‍ കോലി വീഴുകയാണ്. കോലിയുടെ ദൗര്‍ബല്യമായി ഇത് മാറുന്നു. ഫോര്‍ത്ത് സ്റ്റംപ് ലൈനില്‍ വരുന്ന പന്തുകളില്‍ കോലി ബാറ്റുവെക്കാന്‍ മടികാട്ടുന്നില്ല. ഇതോടെ സ്ലിപ്പിലോ വിക്കറ്റ് കീപ്പര്‍ക്കോ ക്യാച്ച് നല്‍കി കോലി പുറത്താവുന്നത് ശീലമാക്കുന്നു. ഗാബയിലും ഇതേ പിഴവിലാണ് കോലി വിക്കറ്റ് തുലച്ചത്. കോലിയെപ്പോലൊരു അനുഭവസമ്പന്നനും പ്രതിഭാശാലിയുമായ താരം പിഴവുകളില്‍ നിന്ന് പഠിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

വലിയ അഴിച്ചുപണി അത്യാവശ്യം

ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ വലിയ അഴിച്ചുപണി അത്യാവശ്യമായി വന്നിരിക്കുകയാണ്. ക്ലാസിക് താരങ്ങളെയും ക്ഷമയോടെ കളിക്കുന്നവരേയും ടീമിലേക്ക് ആവശ്യമാണ്. സെന രാജ്യത്തില്‍ കളിക്കണമെങ്കില്‍ ഇത്തരമൊരു ശൈലി അത്യാവശ്യമാണ്. എന്നാല്‍ ഇപ്പോഴത്തെ ഇന്ത്യയുടെ ബാറ്റിങ് നിര അനാവശ്യമായി ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുന്നവരുടേതായി മാറിയിരിക്കുകയാണ്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെല്ലാം ടീമിലെ സ്ഥാനം നഷ്ടമാവാന്‍ സാധ്യത കൂടുതലാണ്. സായ് സുദര്‍ശനെപ്പോലെയുള്ള ചില യുവതാരങ്ങളെ ഇന്ത്യ ടെസ്റ്റിലേക്ക് വിളിക്കുമെന്ന് നിസംശയം പറയാം.

Story first published: Monday, December 16, 2024, 12:58 [IST]
Other articles published on Dec 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+