Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഗാബയില്‍ ഇന്ത്യക്ക് ജയിക്കാം, ഈ മാറ്റങ്ങള്‍ വരുത്തൂ; നിര്‍ദേശിച്ച് മുന്‍ സെലക്ടര്‍

ബ്രിസ്ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ മൂന്നാം മത്സരം 14ന് ഗാബയില്‍ ആരംഭിക്കാന്‍ പോവുകയാണ്. ഓസ്‌ട്രേലിയയുടെ കുത്തക മൈതാനങ്ങളിലൊന്നാണ് ഗാബ. എന്നാല്‍ ഇന്ത്യന്‍ ടീം ചരിത്ര ജയം ഇവിടെ നേടിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ നേട്ടം ഇത്തവണയും ഇന്ത്യക്ക് ആവര്‍ത്തിക്കാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പെര്‍ത്തില്‍ ജയിച്ച ഇന്ത്യയെ അഡ്‌ലെയ്ഡില്‍ 10 വിക്കറ്റിന് തകര്‍ത്താണ് ആതിഥേയരായ ഓസ്‌ട്രേലിയ തിരിച്ചുവരവ് നടത്തിയത്.

ഗാബയിലും മാനസികമായി മുന്‍തൂക്കം ഓസീസിന് തന്നെയാണ്. ഇന്ത്യക്ക് വിജയത്തിലേക്കെത്തുക എളുപ്പമാവില്ലെന്നുറപ്പാണ്. ചേതേശ്വര്‍ പുജാരയും റിഷഭ് പന്തും ശുബ്മാന്‍ ഗില്ലുമെല്ലാം ചേര്‍ന്ന് ഇന്ത്യയെ അന്ന് ഗാബയില്‍ ചരിത്ര നേട്ടത്തിലേക്കെത്തിച്ചു. ഈ നേട്ടം ഇത്തവണ ആവര്‍ത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് ആരാധക പ്രതീക്ഷ. എന്നാല്‍ അതിന് ടീമില്‍ ചില അഴിച്ചുപണികള്‍ വേണമെന്നാണ് മുന്‍ സെലക്ടറായ സാബ കരീം പറയുന്നത്.

രോഹിത് ശര്‍മ ഓപ്പണറാവണം

ആദ്യ മത്സരം കളിക്കാതിരുന്ന രോഹിത് ശര്‍മ രണ്ടാം മത്സരത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറിയിരുന്നു. കെ എല്‍ രാഹുലിനെ യശ്വസി ജയ്‌സ്വാളിനൊപ്പം ഓപ്പണറാക്കിയപ്പോള്‍ രോഹിത് ശര്‍മ ആറാം നമ്പറിലാണ് ബാറ്റ് ചെയ്യാനെത്തിയത്. മധ്യനിരയിലേക്കിറങ്ങിയ രോഹിത് ശര്‍മക്ക് കാര്യമായ പ്രകടനം നടത്താനായില്ല. ബാറ്റ്‌സ്മാനായും ക്യാപ്റ്റനായും അദ്ദേഹം നിരാശപ്പെടുത്തി. രോഹിത് മൂന്നാം മത്സരത്തിലും മധ്യനിരയില്‍ കളിച്ചാല്‍ ഇന്ത്യക്ക് ഗുണം ചെയ്യില്ല.

മൂന്നാം മത്സരത്തില്‍ രോഹിത് ഓപ്പണര്‍ സ്ഥാനത്തേക്കെത്തണമെന്നാണ് സാബ കരീം പറയുന്നത്. രോഹിതും ഓപ്പണര്‍ സ്ഥാനത്തേക്ക് താന്‍ മടങ്ങിയെത്തുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. മോശം ഫോമിലൂടെ കടന്ന് പോകുന്ന രോഹിത്തിന് ഓപ്പണര്‍ സ്ഥാനത്തേക്കെത്തുന്നതാണ് നല്ലത്. ഇഷ്ട ബാറ്റിങ് പൊസിഷനിലും രോഹിത്തിന് തിളങ്ങാനാവാതെ പോയാല്‍ ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ടമായേക്കും. കൂടാതെ നായകസ്ഥാനവും തെറിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഗാബയില്‍ രോഹിത് തിളങ്ങേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.

rishabh pant

രാഹുല്‍ ആറാം നമ്പറില്‍ കളിക്കണം

കെ എല്‍ രാഹുല്‍ ആദ്യ രണ്ട് മത്സരത്തിലും ഓപ്പണറായാണ് ബാറ്റ് ചെയ്തത്. മോശമല്ലാത്ത പ്രകടനം അദ്ദേഹം നടത്തുകയും ചെയ്തു. രാഹുലിനെ ആറാം നമ്പറിലേക്ക് മാറ്റണമെന്നാണ് രാഹുല്‍ പറയുന്നത്. മധ്യനിരയില്‍ കളിച്ചാലും രാഹുലിന് തിളങ്ങാനാവും. ക്ഷമയോടെ ബാറ്റ് ചെയ്ത് റണ്‍സുയര്‍ത്താന്‍ രാഹുലിന് സാധിക്കും. ഇപ്പോള്‍ ആത്മവിശ്വാസത്തോടെയാണ് രാഹുല്‍ കളിക്കുന്നത്. ക്ലാസിക് ശൈലിയില്‍ കളിക്കുന്ന രാഹുലിന്റെ പ്രധാന പ്രശ്‌നം സ്ഥിരതയില്ലായ്മയാണ്.

അതുകൊണ്ടുതന്നെ ഗാബയിലെ പ്രകടനം കണ്ടറിയണം. ഗാബയില്‍ ശുബ്മാന്‍ ഗില്ലിന് ഭേദപ്പെട്ട റെക്കോഡാണുള്ളത്. അതുകൊണ്ടുതന്നെ ഇത്തവണയും ഗില്ലില്‍ ടീം പ്രതീക്ഷവെക്കുന്നു. റിഷഭ് പന്താണ് ഓസീസ് ഭയപ്പെടുന്ന ഇന്ത്യന്‍ താരം. കഴിഞ്ഞ തവണ ഒറ്റക്ക് ഇന്ത്യയെ വിജയതേരിലേറ്റിയ റിഷഭിന്റെ മികവ് ഇത്തവണയും ആവര്‍ത്തിക്കേണ്ടതായുണ്ട്. ആദ്യ രണ്ട് മത്സരത്തിലും റിഷഭിന് പ്രതീക്ഷക്കൊത്ത പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഗാബയില്‍ റിഷഭില്‍ നിന്ന് അത്ഭുത പ്രകടനം തന്നെ ഇന്ത്യ പ്രതീക്ഷിക്കുന്നു.

അശ്വിന് പകരം ജഡേജ വരണം

ആദ്യ മത്സരത്തില്‍ ഇന്ത്യ സ്പിന്‍ ഓള്‍റൗണ്ടറായി കളിപ്പിച്ചത് വാഷിങ്ടണ്‍ സുന്ദറിനെയാണ്. എന്നാല്‍ രണ്ടാം മത്സരത്തില്‍ സുന്ദറിനെ മാറ്റി പകരം ആര്‍ അശ്വിനെയാണ് ഇന്ത്യ കളിപ്പിച്ചത്. ഇപ്പോഴിതാ മൂന്നാം മത്സരത്തില്‍ അശ്വിന് പകരം രവീന്ദ്ര ജഡേജയെ ഇന്ത്യ കളിപ്പിക്കണമെന്നാണ് സാബ കരീം പറയുന്നത്. ജഡേജയുടെ ബാറ്റുകൊണ്ടുള്ള പ്രകടനമാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടത്. ജഡേജക്ക് തിളങ്ങാനാവുമെന്നാണ് സാബ കരീം വിലയിരുത്തുന്നത്.

ഹര്‍ഷിത് റാണ മൂന്നാം മത്സരത്തില്‍ നിരാശപ്പെടുത്തിയിരുന്നു. നന്നായി തല്ലുവാങ്ങിയ താരം മൂന്നാം മത്സരത്തില്‍ നിന്ന് തഴയപ്പെടാനാണ് സാധ്യത. എന്നാല്‍ ഇന്ത്യ ഹര്‍ഷിതിനെ കളിപ്പിക്കണമെന്നും ഗാബയില്‍ തിളങ്ങുമെന്നാണ് സാബ കരീം പറയുന്നത്.

Story first published: Thursday, December 12, 2024, 22:03 [IST]
Other articles published on Dec 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+