Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: റുതുരാജ് നയിക്കും, ഒപ്പം സഞ്ജുവും ഇഷാനും; ശ്രേയസ് ഇല്ല! ഇന്ത്യ എ സാധ്യതാ ടീം

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അവസാന രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. ഇത്തവണ ഹാട്രിക് കിരീട പ്രതീക്ഷയോടെയാണ് ഇന്ത്യ ഓസീസിലേക്ക് പോകുന്നത്. എന്ത് വിലകൊടുത്തും ഇന്ത്യയെ തകര്‍ത്ത് പരമ്പര നേടാനുള്ള തയ്യാറെടുപ്പിലാണ് കംഗാരുക്കള്‍. ഇന്ത്യക്കൊപ്പം ഇത്തവണയും ശക്തമായ താരനിരയുണ്ടെന്നത് പ്രതീക്ഷ നല്‍കുന്നു.

എന്നാല്‍ ഓസ്‌ട്രേലിയയില്‍ പരമ്പര നേടുകയെന്നത് വളരെ പ്രയാസമുള്ള കാര്യമായിത്തന്നെ പറയാം. ഇന്ത്യയുടെ പ്രധാന ടീം പോകുന്നതിന് മുമ്പ് ഇന്ത്യയുടെ എ ടീം ഓസ്‌ട്രേലിയയില്‍ പരമ്പര കളിക്കും. ഇന്ത്യയുടെ ബെഞ്ച് കരുത്തിന്‍െ ശക്തി തെളിയിക്കുന്ന തരത്തില്‍ ടീമിനെ ഇറക്കാനാവും രണ്ട് ടീമും ശ്രമിക്കുക. നവംബര്‍ 7 മുതല്‍ മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്താണ് മത്സരം. ഇതിന് ശേഷം ഇന്ത്യയുടെ പ്രധാന ടീമും ഇന്ത്യ എ ടീമും തമ്മില്‍ ഇന്‍ഡ്രാ സ്‌ക്വാഡ് മത്സരവും കളിക്കും.

ഇന്ത്യയുടെ പല പ്രമുഖ താരങ്ങളും എ ടീമില്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് വിവരം. ഇന്ത്യയുടെ എ ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

റുതുരാജ് ഗെയ്ക്‌വാദ് നയിച്ചേക്കും

ഇന്ത്യ എ ടീമിനെ റുതുരാജ് ഗെയ്ക് വാദ് നയിക്കാനാണ് സാധ്യത കൂടുതല്‍. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നിക്കുമ്പോഴും ഇന്ത്യന്‍ ടീമില്‍ വേണ്ടത്ര അവസരമില്ലാത്ത കളിക്കാരനാണ് റുതുരാജ്. ഇന്ത്യ എ ടീമിനെ ഓസ്‌ട്രേലിയയില്‍ നയിക്കുക റുതുരാജ് ഗെയ്ക്‌വാദാവും. രോഹിത് ശര്‍മ ഓസ്‌ട്രേലിയയില്‍ ആദ്യ മത്സരം കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. രോഹിത്തിന് പകരം ഓപ്പണറാവാന്‍ സാധ്യതയുള്ള അഭിമന്യു ഈശ്വരനെ ഇന്ത്യ എ ടീമിനൊപ്പം അയച്ചേക്കും. ഇവിടെ മികവ് കാട്ടിയാല്‍ താരത്തെ പ്രധാന ടീമിലേക്ക് പരിഗണിക്കും.

റുതുരാജ് ഗെയ്ക് വാദ് കൂടുതല്‍ മിന്നിച്ചാല്‍ അദ്ദേഹത്തെ ഓപ്പണറായി പരിഗണിക്കാനും സാധ്യതകളേറെയാണ്. മൂന്നാം നമ്പറില്‍ ദേവ്ദത്ത് പടിക്കലിനേയും ഇന്ത്യ എ ടീമിലേക്ക് പരിഗണിച്ചേക്കും. സമീപകാലത്തെ ആഭ്യന്തര ടൂര്‍ണമെന്റുകളിലെല്ലാം തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടാന്‍ ദേവ്ദത്ത് പടിക്കലിന് സാധിച്ചിരുന്നു. രജത് പാട്ടീധാറും ടീമിലുണ്ടാവും. ഇന്ത്യന്‍ ടീമിലേക്കെത്താനായെങ്കിലും സീറ്റ് നിലനിര്‍ത്താന്‍ രജത്തിന് സാധിക്കാതെ പോയി.

devdutt padikkal

ശ്രേയസ് അയ്യര്‍ക്ക് സീറ്റില്ല

ശ്രേയസ് അയ്യരെ തിരിച്ചുവിളിക്കാന്‍ ടീം മാനേജ്‌മെന്റിന് ഇപ്പോള്‍ താല്‍പര്യമില്ലെന്നാണ് വിവരം. സമീപകാലത്ത് കളിച്ച ടൂര്‍ണമെന്റുകളിലൊന്നും മികവ് കാട്ടാന്‍ ശ്രേയസിന് സാധിച്ചിട്ടില്ല. ദുലീപ് ട്രോഫിയില്‍ നിരാശപ്പെടുത്തിയ ശ്രേയസ് രഞ്ജി ട്രോഫിയിലും തീര്‍ത്തും നിരാശപ്പെടുത്തി. പ്രതീക്ഷിച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ ശ്രേയസിന് സാധിക്കാതെ പോയി. അതുകൊണ്ടുതന്നെ ഇന്ത്യ എ ടീമിനൊപ്പം ശ്രേയസിനെ പരിഗണിച്ചേക്കില്ലെന്നാണ് വിവരം.

യുവ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ടീമില്‍ സ്ഥാനം ലഭിച്ചേക്കും. കിവീസ് പരമ്പരയില്‍ ഇന്ത്യ റിസര്‍വ് താരമായി നിതീഷിനെ പരിഗണിച്ചിട്ടുണ്ട്. സായ് സുദര്‍ശന്‍, റിക്കി ഭുയി എന്നിവര്‍ക്കും ടീമില്‍ സീറ്റ് ലഭിക്കാനാണ് സാധ്യത. റിക്കി ഭുയി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന താരമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ കൂടുതല്‍ അവസരം നല്‍കി താരത്തെ പിന്തുണക്കാനാണ് നിലവില്‍ കൂടുതല്‍ സാധ്യത.

സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, മായങ്ക് യാദവ്

വിക്കറ്റ് കീപ്പര്‍മാരായി സഞ്ജു സാംസണേയും ഇഷാന്‍ കിഷനേയും പരിഗണിച്ചേക്കും. ദ്രുവ് ജുറേലും റിഷഭ് പന്തുമാവും ഓസീസ് പര്യടനത്തില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍മാരാവുകയെന്നാണ് സൂചന. ഇഷാന്‍ ഇന്ത്യന്‍ ടീമിന് പുറത്തായിട്ട് നാളുകളേറെയായി. ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഇഷാന്‍ കിഷന്‍. ബുച്ചി ബാബു ടൂര്‍ണമെന്റിലും ദുലീപ് ട്രോഫിയിലും സെഞ്ച്വറി നേടാന്‍ ഇഷാന്‍ കിഷന് സാധിച്ചിരുന്നു. പേസ് നിരയില്‍ മായങ്ക് യാദവിനേയും ഹര്‍ഷിത് റാണയേയും ഉള്‍പ്പെടുത്തിയേക്കും.

ഇന്ത്യയുടെ സാധ്യതാ ടീം

റുതുരാജ് ഗെയ്ക് വാദ് (c), അഭിമന്യു ഈശ്വരന്‍, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടീധാര്‍, നിതീഷ് കുമാര്‍ റെഡ്ഡി, സായ് സുദര്‍ശന്‍, റിക്കി ഭുയി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, അഭിഷേക് പോറല്‍, മാനവ് സുത്താര്‍, തനുഷ് കോട്ടിയാന്‍, ഹര്‍ഷിത് റാണ, യഷ് ദയാല്‍, മായങ്ക് യാദവ്, മുകേഷ് കുമാര്‍

Story first published: Tuesday, October 15, 2024, 7:32 [IST]
Other articles published on Oct 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+