Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സൂര്യക്കും വിശ്രമം, ഇന്ത്യയെ നയിക്കാന്‍ സര്‍പ്രൈസ് താരം- സഞ്ജു ഇടം പിടിച്ചേക്കും

മുംബൈ: ഏകദിന ലോകകപ്പിന് പിന്നാലെ തന്നെ ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പര നടക്കാന്‍ പോവുകയാണ്. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പര ഈ മാസം 23നാണ് ആരംഭിക്കുന്നത്. ലോകകപ്പില്‍ ഉള്‍പ്പെട്ട സീനിയര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ച് യുവതാരനിരയെയാവും ഇന്ത്യ കളത്തിലിറക്കുക. മാത്യു വേഡിനെ നായകനാക്കി നേരത്തെ തന്നെ ഓസ്‌ട്രേലിയ ടീം പ്രഖ്യാപിച്ച് കഴിഞ്ഞു. ഇനി ഇന്ത്യയുടെ ടീമിനെയാണ് അറിയേണ്ടത്.

നേരത്തെ സൂര്യകുമാര്‍ യാദവിനെ നായകനാക്കിയാവും ഇന്ത്യ ഓസ്‌ട്രേലിക്കെതിരേ ഇറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ പുതിയ വിവരം അനുസരിച്ച് റുതുരാജ് ഗെയ്ക്‌വാദാവും ഇന്ത്യയെ നയിക്കുക. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിച്ചത് റുതുരാജ് ഗെയ്ക്‌വാദായിരുന്നു. ടീമിനെ സ്വര്‍ണ്ണ മെഡലിലേക്കും റുതുരാജ് എത്തിച്ചു. ഇന്ത്യന്‍ ടീമില്‍ സജീവ സാന്നിധ്യമല്ല റുതുരാജ്. എന്നാല്‍ ഇന്ത്യ താരത്തെ നായകനാക്കിയേക്കുമെന്നാണ് ഇന്‍സൈഡ് സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

യുവതാരം യശ്വസി ജയ്‌സ്വാളും ടീമിലുണ്ടാവും. റുതുരാജും ജയ്‌സ്വാളുമാവും ഓപ്പണര്‍മാര്‍. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കി വളര്‍ന്നുവരുന്ന താരമാണ് യശ്വസി ജയ്‌സ്വാള്‍. ഇടവേളക്ക് ശേഷം രാഹുല്‍ ത്രിപാഠിക്കും ഇന്ത്യ അവസരം നല്‍കിയേക്കും. ഇടം കൈയന്‍ ഓള്‍റൗണ്ടര്‍ റോളില്‍ തിലക് വര്‍മക്കും സീറ്റുറപ്പാണ്. വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ്‍ ഉണ്ടാവുമെന്നാണ് വിവരം. ഇന്ത്യ ഏഷ്യന്‍ ഗെയിംസ്, ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് ടീമുകളില്‍ നിന്ന് സഞ്ജുവിനെ തഴഞ്ഞിരുന്നു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിച്ചത് സഞ്ജു സാംസണാണ്. ഭേദപ്പെട്ട പ്രകടനവും താരം കാഴ്ചവെച്ചിരുന്നു. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കും. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ സഞ്ജു സാംസണ്‍ ഇന്ത്യയുടെ പദ്ധതികളുടെ ഭാഗമായുണ്ട്. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മക്കും സ്ഥാനം ലഭിച്ചേക്കും. മീഡിയം പേസ് ഓള്‍റൗണ്ടര്‍ റോളില്‍ ശിവം ദുബെയുമുണ്ടാവും.

ruturaj gaikwad

ഏഷ്യന്‍ ഗെയിംസിലും ദുബെ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. ഫിനിഷര്‍ റോളില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്ന റിങ്കു സിങ്ങും ടീമില്‍ തുടര്‍ന്നേക്കും. ആഭ്യന്തര ക്രിക്കറ്റിലും വെടിക്കെട്ട് പ്രകടനമാണ് സമീപകാലത്ത് റിങ്കു കാഴ്ചവെച്ചത്. എന്നാല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മിടുക്കുകാട്ടിയെങ്കിലും റിയാന്‍ പരാഗിന് ഇന്ത്യ അവസരം നല്‍കിയേക്കില്ല. സ്പിന്‍ ഓള്‍റൗണ്ടറായി വാഷിങ്ടണ്‍ സുന്ദറും അക്ഷര്‍ പട്ടേലും ഉണ്ടാകും.

സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി യുസ്‌വേന്ദ്ര ചഹാലിനെ പരിഗണിച്ചേക്കും. ഇന്ത്യ ഏകദിന ലോകകപ്പില്‍ നിന്ന് ചഹാലിനെ തഴഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. പേസ് നിരയില്‍ ഇടം കൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിന് സ്ഥാനമുറപ്പ്. അതിവേഗ പേസര്‍ ഉമ്രാന്‍ മാലിക്കിനെയും ഇന്ത്യ പിന്തുണക്കും. മുകേഷ് കുമാറിനെ ഇന്ത്യ പരിഗണിച്ചേക്കുമെന്നാണ് സൂചന. പേസ് ഓള്‍റൗണ്ടറായി ദീപക് ചഹാറിനെയാവും ഇന്ത്യ പരിഗണിക്കുക.

ടി20 ലോകകപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ ടി20 പരമ്പരകളിലെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ഇന്ത്യക്ക് ടി20യില്‍ മികച്ച താരസമ്പത്തുണ്ട്. എന്നാല്‍ ലോകകപ്പിലേക്കെത്തുമ്പോള്‍ ടീമില്‍ ആരൊക്കെ ഇടം പിടിക്കുമെന്നതാണ് കണ്ടറിയേണ്ടത്. സഞ്ജു സാംസണെ സംബന്ധിച്ച് ഇനിയുള്ള ടി20 മത്സരങ്ങളെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. മികവ് കാട്ടാന്‍ സാധിക്കാത്ത പക്ഷം ടി20 ലോകകപ്പിനുള്ള ടീമില്‍ നിന്ന് സഞ്ജു തഴയപ്പെടുമെന്ന കാര്യം ഉറപ്പാണ്.

ഇന്ത്യയുടെ സാധ്യതാ ടീം: റുതുരാജ് ഗെയ്ക്‌വാദ് (c), യശ്വസി ജയ്‌സ്വാള്‍, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, ജിതേഷ് ശര്‍മ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിക്, രവി ബിഷ്‌നോയ്, യുസ്‌വേന്ദ്ര ചഹാല്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചഹാര്‍, മുകേഷ് കുമാര്‍

Story first published: Sunday, November 5, 2023, 11:06 [IST]
Other articles published on Nov 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+