Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ടി20 താരമാക്കിയത് ധോണി, നിര്‍ണ്ണായക ഉപദേശം ഇതായിരുന്നു- റുതുരാജ് പറയുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓപ്പണര്‍ റോളില്‍ തിളങ്ങുന്ന താരങ്ങളിലൊരാളാണ് റുതുരാജ് ഗെയ്ക് വാദ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം തിളങ്ങിയ റുതുരാജ് ഇന്ത്യക്കായി പരിമിത ഓവറുകളില്‍ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. അധികം വൈകാതെ ടെസ്റ്റിലേക്കും റുതുരാജ് വരവറിയിച്ചു കഴിഞ്ഞു. മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ ശേഷിയുള്ള താരമാണ് റുതുരാജ്. ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവി റുതുരാജിന് കല്‍പ്പിക്കുന്നു.

എന്നാല്‍ ക്ലാസിക് ശൈലിയുള്ള താരമാണ് റുതുരാജ്. എന്നാല്‍ ടി20 ഫോര്‍മാറ്റിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ റുതുരാജിന് സാധിക്കുന്നു. ഇപ്പോഴിതാ ടി20യിലെ മികവിന് എംഎസ് ധോണിയുടെ ഉപദേശം എങ്ങനെയാണ് തുണയായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റുതുരാജ് ഗെയ്ക് വാദ്. 'ടി20 എങ്ങനെ കളിക്കണമെന്ന് പഠിച്ചത് സിഎസ്‌കെയില്‍ നിന്നാണ്. മഹിഭായി സന്ദര്‍ഭങ്ങളെ മനസിലാക്കാന്‍ എപ്പോഴും മിടുക്കനാണ്.

എങ്ങനെയാണ് മത്സരം പുരോഗമിക്കുന്നത് മത്സരത്തിന്റെ ഗതി എങ്ങനെ എന്നെല്ലാം മനസിലാക്കാന്‍ പഠിച്ചത് സിഎസ്‌കെയില്‍ നിന്നാണ്. ഓരോ ഘട്ടത്തിലും എന്താണ് വേണ്ടതെന്നത് മനസിലാക്കിയിരിക്കണം. 15 നോട്ടൗട്ടില്‍ നില്‍ക്കുമ്പോഴും ഇന്നിങ്‌സ് ആരംഭിക്കുമ്പോഴും ഒരേ ശൈലിയല്ല. ടീമിന് എന്താണോ ആവശ്യം അതിനനുസരിച്ച് കളിക്കാന്‍ സാധിക്കണം. ധോണിയുടെ ഈ രീതികളെല്ലാം എന്നോടൊപ്പവും ഉണ്ട്. അത് പിന്തുടരാനാണ് ശ്രമിക്കുന്നത്'-റുതുരാജ് പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ മുന്നിട്ട് നില്‍ക്കുന്നത് റുതുരാജാണ്. നാല് മത്സരത്തില്‍ നിന്ന് 213 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇതില്‍ സെഞ്ച്വറി പ്രകടനവും ഉള്‍പ്പെടും. ഐപിഎല്ലില്‍ സിഎസ്‌കെയുടെ കണ്ടെത്തലാണ് റുതുരാജ്. സിഎസ്‌കെ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായ സീസണില്‍ ടീം കണ്ടെത്തിയ നിധിയാണ് റുതുരാജ്. പതിയെ നിലയുറപ്പിച്ച ശേഷം കടന്നാക്രമിക്കുന്നതാണ് റുതുരാജിന്റെ ശൈലി.

ruturaj gaikwad

പല താരങ്ങളും ഇത്തരത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടുത്തുന്നതാണ് കാണുന്നത്. എന്നാല്‍ പതിയെ തുടക്കത്തെ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ അവസാനിപ്പിക്കാന്‍ റുതുരാജിന് സാധിക്കുന്നു. സ്ഥിരതയോടെ കളിക്കുന്ന താരത്തിന് ടെസ്റ്റിലും കസറാനാവുമെന്നുറപ്പ്. ആഭ്യന്തര ക്രിക്കറ്റില്‍ ഭേദപ്പെട്ട റെക്കോഡ് താരത്തിന്റെ പേരിലുണ്ട്. രോഹിത് ശര്‍മ കളമൊഴിയുമ്പോള്‍ ടെസ്റ്റിലെ സ്ഥിരം ഓപ്പണറായി റുതുരാജ് എത്തിയേക്കും.

എന്നാല്‍ ടി20യില്‍ റുതുരാജിന് സ്ഥിരം സീറ്റ് നേടുക പ്രയാസമാണ്. കാരണം ശുബ്മാന്‍ ഗില്‍ ഓപ്പണര്‍ റോളിലുണ്ട്. യശ്വസി ജയ്‌സ്വാള്‍ ഓപ്പണര്‍ റോള്‍ ലക്ഷ്യമിടുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ജയ്‌സ്വാള്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്നതാണ് എടുത്തു പറയേണ്ടത്. അതുകൊണ്ടുതന്നെ കൂടുതല്‍ പിന്തുണ ജയ്‌സ്വാളിന് ലഭിച്ചേക്കും. അതുകൊണ്ടുതന്നെ വലിയ കരിയര്‍ ടി20യില്‍ പടുത്തുയര്‍ത്തുക റുതുരാജിന് ദുഷ്‌കരമായിരിക്കും.

ഓസ്‌ട്രേലിയക്കെതിരായ അവസാന ടി20യിലും റുതുരാജ് കളിച്ചേക്കും. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ അവസരം ലഭിക്കുക പ്രയാസമായിരിക്കും. ജയ്‌സ്വാളിനൊപ്പം ശുബ്മാന്‍ ഗില്‍ ഓപ്പണറാവാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ വിരാട് കോലിക്ക് പകരം മൂന്നാം നമ്പറില്‍ റുതുരാജിനെ പരിഗണിക്കാം. എന്നാല്‍ ശ്രേയസ് അയ്യര്‍ ഉള്ളപ്പോള്‍ ഇത്തരമൊരു മാറ്റത്തിന് ഇന്ത്യ തയ്യാറായേക്കില്ല. മധ്യനിരയില്‍ റുതുരാജിനെ കളിപ്പിച്ചിട്ട് കാര്യമില്ല.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ റുതുരാജ് ബെഞ്ചിലിരിക്കാനാണ് സാധ്യത കൂടുതല്‍. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ റുതുരാജിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചേക്കും. എന്നാല്‍ ബാക്കപ്പ് ഓപ്പണര്‍ റോളാവും ലഭിക്കുക. വലിയ പ്രതിഭ റുതുരാജിന് അവകാശപ്പെടാം. എന്നാല്‍ ഏകദിനത്തിലും ടെസ്റ്റിലും ലഭിച്ചേക്കാവുന്ന വലിയ കരിയര്‍ ടി20യില്‍ അദ്ദേഹത്തിന് ലഭിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം. വരുന്ന ഐപിഎല്‍ റുതുരാജിനെ സംബന്ധിച്ച് നിര്‍ണ്ണായകമാവും.

Story first published: Saturday, December 2, 2023, 20:21 [IST]
Other articles published on Dec 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+