Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഓസീസിനെ വിറപ്പിക്കാന്‍ ഇന്ത്യ 'എ', ജയിക്കാന്‍ ഈ 11 മതി; ഇവര്‍ക്ക് നിര്‍ണ്ണായകം

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പര വരാനിരിക്കുകയാണ്. ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ രണ്ട് തവണ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും പരമ്പര നേടേണ്ടത് അഭിമാന പ്രശ്‌നമാണ്. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് ഓസീസില്‍ വിജയങ്ങള്‍ നേടേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

എന്തായാലും ഇന്ത്യയുടെ പ്രധാന ടീം ഓസ്‌ട്രേലിയയിലേക്ക് എത്തും മുമ്പ് ഇന്ത്യ എ ടീം കരുത്ത് കാട്ടാന്‍ ഓസ്‌ട്രേലിയയില്‍ ഇറങ്ങുകയാണ്. ഇന്ത്യ എ ടീമിന്റെ ആദ്യ അനൗദ്യോഗിക ടെസ്റ്റ് നാളെ ആരംഭിക്കുകയാണ്. മൂന്ന് മത്സരങ്ങളാണ് ഇന്ത്യ എ ടീം കളിക്കുന്നത്. രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ ഇന്ത്യ എ നേരിടുമ്പോള്‍ മൂന്നാം മത്സരത്തില്‍ ഇന്‍ട്രാ സ്‌ക്വാഡ് പോരാട്ടത്തില്‍ ഇന്ത്യയുടെ പ്രധാന ടീമുമായി ഇന്ത്യ എ ടീം ഏറ്റുമുട്ടും.

ഇന്ത്യയുടെ എ ടീമിലെ ചിലരുടെ പ്രകടനം ഇന്ത്യ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇന്ത്യ എ ടീമിന് പരിഗണിക്കാവുന്ന ബെസ്റ്റ് 11നും ഇന്ത്യ ഉറ്റുനോക്കുന്ന താരങ്ങളേയും പരിശോധിക്കാം.

നിതീഷ് കുമാറിന്റെ പ്രകടനം നിര്‍ണ്ണായകം

നിലവിലെ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഏറ്റവും വലിയ പ്രശ്‌നം മികച്ച പേസ് ഓള്‍റൗണ്ടര്‍മാരില്ലെന്നതാണ്. ഹാര്‍ദിക് പാണ്ഡ്യ ടെസ്റ്റ് കളിക്കാന്‍ തയ്യാറാകുന്നില്ല. ശാര്‍ദ്ദുല്‍ ഠാക്കൂറിനെ വിശ്വസ്തനെന്നും വിളിക്കാനാവില്ല. അതുകൊണ്ടുതന്നെ പകരക്കാരനായി ഇന്ത്യ വളര്‍ത്താന്‍ ആഗ്രഹിക്കുന്നത് നിതീഷ് കുമാര്‍ റെഡ്ഡിയെയാണ്. മീഡിയം പേസ് ഓള്‍റൗണ്ടറായ നിതീഷ് ബംഗ്ലാദേശിനെതിരേ മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഈ മികവ് ടെസ്റ്റില്‍ അതും ഓസ്‌ട്രേലിയയില്‍ കാട്ടാന്‍ യുവതാരത്തിന് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇന്ത്യ എ ടീമിനൊപ്പമുള്ള നിതീഷ് കുമാറിന്റെ ഓള്‍റൗണ്ട് പ്രകടനം കാണാനാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇന്ത്യ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയില്‍ നിതീഷിനെ ഉള്‍പ്പെടുത്തിയത് തെറ്റായിപ്പോയെന്ന് വിമര്‍ശിക്കുന്നവരോട് മറുപടി പറയാന്‍ പ്രകടനം കൊണ്ട് യുവതാരത്തിന് സാധിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

nitish kumar reddy ind vs aus

റുതുരാജിനും ഇഷാനും കരുത്ത് കാട്ടണം

ഇന്ത്യക്കായി ആഭ്യന്തര ക്രിക്കറ്റില്‍ മിന്നിക്കുമ്പോഴും വേണ്ടത്ര അവസരം ലഭിക്കാത്ത താരമാണ് റുതുരാജ് ഗെയ്ക് വാദ്. ഐപിഎല്ലിലും മിന്നിക്കുന്ന താരം ഇന്ത്യക്കായി ടി20യിലടക്കം മികവ് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ കാര്യമായ അവസരം റുതുരാജിന് ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ റുതുരാജിന് മികവ് കാട്ടി സെലക്ടര്‍മാര്‍ക്ക് മറുപടി നല്‍കാന്‍ സാധിക്കേണ്ടതായുണ്ട്. റുതുരാജിന്റെ പ്രകടനവും ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.

ഇഷാന്‍ കിഷന്‍ ഇടവേളക്ക് ശേഷം തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. സമീപകാലത്ത് കളിച്ച ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലെല്ലാം ഗംഭീര പ്രകടനത്തോടെ കൈയടി നേടാന്‍ ഇഷാന്‍ കിഷന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ എ ടീമിനൊപ്പവും മിന്നിക്കാന്‍ ഇഷാന്‍ കിഷന്‍ തയ്യാറെടുക്കുകയാണ്. ഇന്ത്യ എ ടീമിനൊപ്പം മികവ് കാട്ടേണ്ടത് തിരിച്ചുവരവ് നടത്താന്‍ ഇഷാനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.

അഭിമന്യു ഈശ്വരനും ഇന്ത്യ ടീമിലേക്ക് വിളി നല്‍കിയിട്ടുണ്ട്. രോഹിത് ശര്‍മ ഒരു മത്സരത്തില്‍ കളിക്കാതിരിക്കുമ്പോള്‍ ആ സ്ഥാനത്തേക്ക് അവസരം പ്രതീക്ഷിക്കുന്നത് ഈശ്വരനാണ്. ഇതിന് മുമ്പ് ഇന്ത്യന്‍ ടീമിനൊപ്പം മികവ് കാട്ടാന്‍ ഈശ്വരന് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇന്ത്യ എ ടീം ബെസ്റ്റ് 11

റുതുരാജ് ഗെയ്ക്‌വാദ് (c), അഭിമന്യു ഈശ്വരന്‍, സായ് സുദര്‍ശന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ദേവ്ദത്ത് പടിക്കല്‍, ഇഷാന്‍ കിഷന്‍, മാനവ് സുത്താര്‍, തനുഷ് കോട്ടിയാന്‍, മുകേഷ് കുമാര്‍, യാഷ് ദയാല്‍, നവദീപ് സൈനി

Story first published: Wednesday, October 30, 2024, 7:54 [IST]
Other articles published on Oct 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+