Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: വേദി തീരുമാനമായി, ഇനി പടയൊരുക്കം-ഓസീസ് ടെസ്റ്റിനുള്ള ഇന്ത്യയുടെ ബെസ്റ്റ് 11

സിഡ്‌നി: ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുകയാണ്. രണ്ട് തവണ ഓസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ നാണംകെടുത്തിയ ഇന്ത്യക്ക് ഇത്തവണ കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്നുറപ്പ്. ഓസ്‌ട്രേലിയയുടെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. പാറ്റ് കമ്മിന്‍സിന് കീഴില്‍ അച്ചടക്കത്തോടെ കളിക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിക്കുന്നു. നവംബറിലാവും പരമ്പര ആരംഭിക്കുക.

മത്സരത്തിന്റെ ഷെഡ്യൂള്‍ പുറത്തുവന്നിട്ടില്ലെങ്കിലും നേരത്തെ തന്നെ വേദികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയ. കൂടുതല്‍ ആരാധകരെ ഗ്യാലറയിലേക്കെത്തിക്കുന്നതിനാണ് ഈ നീക്കം. പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ്. അഡലെയ്ഡ്, ബ്രിസ്ബണ്‍, മെല്‍ബണ്‍, സിഡ്‌നി എന്നിവടങ്ങളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍ നടക്കുക. ഇന്ത്യക്ക് ഇത്തവണ ഓസ്‌ട്രേലിയയില്‍ പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് 11ല്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം.

നായകനായും ഓപ്പണറായും രോഹിത് ശര്‍മക്ക് തന്നെ സ്ഥാനം നല്‍കണം. രോഹിത്തിന്റെ അവസാന ടെസ്റ്റ് പരമ്പരയായി ഇത് മാറാനും സാധ്യതയുണ്ട്. രോഹിത്തിനൊപ്പം ഓപ്പണറായി യശ്വസി ജയ്‌സ്വാളാവും ഉണ്ടാവുക. ഇംഗ്ലണ്ട് പരമ്പരയില്‍ തിളങ്ങിയ ജയ്‌സ്വാളിന് ഓസ്‌ട്രേലിയയില്‍ കാര്യങ്ങള്‍ എളുപ്പമാവില്ല. താരത്തിന്റെ ബാറ്റിങ് മികവ് പരീക്ഷിക്കപ്പെടുന്ന പരമ്പരയായിരിക്കും ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോകുന്നത്. ബൗണ്‍സിനെ നന്നായി നേരിടുന്ന താരമാണ് ജയ്‌സ്വാള്‍.

അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയയില്‍ ശോഭിക്കാനാവുമെന്ന് പ്രതീക്ഷിക്കാം. മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്ലിനെ പിന്തുണച്ചേക്കും. ഇംഗ്ലണ്ട് പരമ്പരയില്‍ മികച്ച പ്രകടനമാണ് ഗില്‍ കാഴ്ചവെച്ചത്. നേരത്തെ ഓസ്‌ട്രേലിയയില്‍ കളിച്ചിട്ടുള്ള ഗില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണയും താരത്തില്‍ പ്രതീക്ഷകളേറെ. നാലാം നമ്പറില്‍ വിരാട് കോലി കളിക്കും. ഇംഗ്ലണ്ട് പരമ്പര കളിക്കാതിരുന്ന കോലി ഐപിഎല്ലിലൂടെ തിരിച്ചെത്തും.

jasprit bumrah

ഓസ്‌ട്രേലിയയില്‍ കോലിയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ഓസീസ് പിച്ചില്‍ മികച്ച റെക്കോഡ് അദ്ദേഹത്തിന് അവകാശപ്പെടാം. ശ്രേയസ് അയ്യരെ ഷോര്‍ട്ട് ബോള്‍ പിച്ചില്‍ പരിഗണിക്കാനാവില്ല. യുവതാരങ്ങളെ ഓസ്‌ട്രേലിയയിലേക്ക് പരിഗണിച്ചാലും വിശ്വസിക്കുക പ്രയാസം. ഇന്ത്യ സര്‍ഫറാസ് ഖാനെ അഞ്ചാം നമ്പറില്‍ കളിപ്പിക്കാനാണ് സാധ്യത. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള സര്‍ഫറാസ് ഇന്ത്യന്‍ ടീമിലെ യുവതാരമാണ്.

എന്നാല്‍ ഏറെ നാളുകളായി ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ സര്‍ഫറാസിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയയിലേക്ക് സര്‍ഫറാസിന് വിളിയെത്താനാണ് സാധ്യത. പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള താരമാണ് സര്‍ഫറാസ്. ആറാം നമ്പറില്‍ ഇന്ത്യ റിഷഭ് പന്തിനെ പരിഗണിച്ചേക്കും. പരിക്കിന് ശേഷം ഐപിഎല്ലിലൂടെ അദ്ദേഹം തിരിച്ചുവരാനൊരുങ്ങുകയാണ്. മികച്ച പ്രകടനം നടത്താനായാല്‍ റിഷഭിന് ഓസീസ് പരമ്പരയിലേക്ക് വിളിയെത്തിയേക്കും.

ഓസ്‌ട്രേലിയയില്‍ ഇന്ത്യ രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയപ്പോഴും വിജയ ശില്‍പ്പിയായത് റിഷഭായിരുന്നു. എന്നാല്‍ പഴയ മികവ് ഇപ്പോള്‍ താരത്തിനുണ്ടോയെന്നത് കാത്തിരുന്ന് കണ്ടറിയണം. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജ കളിക്കും. ഓസ്‌ട്രേലിയയിലെ പേസ് പിച്ചില്‍ ഇന്ത്യ ഒരു സ്പിന്നറെ മാത്രമാവും പ്ലേയിങ് 11ലേക്ക് പരിഗണിച്ചേക്കുക. കുല്‍ദീപ് യാദവും ആര്‍ അശ്വിനും ബാക്കപ്പായി ടീമിലിടം നേടിയേക്കും.

എട്ടാം നമ്പറില്‍ ശാര്‍ദ്ദുല്‍ ടാക്കൂറിന് വിളിയെത്തിയേക്കും. പേസ് ഓള്‍റൗണ്ടറായ ശാര്‍ദ്ദുല്‍ രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഓള്‍റൗണ്ട് മികവ് കാട്ടാന്‍ അദ്ദേഹത്തിനായിരുന്നു. ഒമ്പതാം നമ്പറില്‍ ജസ്പ്രീത് ബുംറയും 10ാം നമ്പറില്‍ മുഹമ്മദ് ഷമിയും 11ാമനായി മുഹമ്മദ് സിറാജും കളിച്ചേക്കും. ബുംറ, സിറാജ്, ഷമി പേസ് കൂട്ടുകെട്ട് ഓസ്‌ട്രേലിയയില്‍ മികവ് കാട്ടിയിട്ടുള്ളതാണ്. ഇത് ഇത്തവണയും ആവര്‍ത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കേണ്ടതായുണ്ട്.

ഇന്ത്യയുടെ ബെസ്റ്റ് 11: രോഹിത് ശര്‍മ (c), യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Story first published: Tuesday, March 19, 2024, 14:51 [IST]
Other articles published on Mar 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+