For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ടീം ഇന്ത്യയില്‍ നിന്നും തെറിക്കുക 6 പേര്‍!! അടുത്ത ഓസീസ് പര്യടനത്തിനില്ല

ഓസ്‌ട്രേലിയക്കെതിരേയുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യക്കു നിലനിര്‍ത്താന്‍ സാധിക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ 10 വര്‍ത്തോളമായി ഈ ട്രോഫിയുടെ അവകാശികള്‍ ഇന്ത്യയാണ്. ഇത്തവണയും ഇതു നിലനിര്‍ത്തണമെങ്കില്‍ സിഡ്‌നിയില്‍ ഇപ്പോള്‍ നടക്കുന്ന അഞ്ചാം ടെസ്റ്റില്‍ ജയിച്ചേ തീരൂ.

അങ്ങനെ വന്നാല്‍ പരമ്പര 2-2നു അവസാനിപ്പിക്കാനും നിലവിലെ അവകാശികളായതിനാല്‍ ട്രോഫി നിലനിര്‍ത്താനും ഇന്ത്യക്കു സാധിക്കും. ഇന്ത്യയുടെ അടുത്ത ഓസീസ് പര്യടനം എപ്പോഴായിരിക്കുമെന്നു വ്യക്തമായിട്ടില്ല. നിലവില്‍ ടീമിന്റെ ഭാഗമായിട്ടുള്ള പലരെയും അടുത്ത ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കാണാനായേക്കില്ല. ആരൊക്കെയാവും ഇന്ത്യയുടെ ഈ താരങ്ങളെന്നു നമുക്കു നോക്കാം.

INDIAN TEST TEAM

ആറു പേര്‍ പുറത്തേക്ക്

നിലവില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലുള്ള ആറു താരങ്ങളെ അടുത്ത ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കാണാനായേക്കില്ല. ചില താരങ്ങള്‍ വിരമിക്കുമ്പോള്‍ മറ്റു ചിലരാവട്ടെ തഴയപ്പെടാനുമാണ് സാധ്യത.

നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍, മധ്യനിര ബാറ്റര്‍മാരായ സര്‍ഫറാസ് ഖാന്‍, ദേവ്ദത്ത് പടിക്കല്‍, പേസര്‍ ഹര്‍ഷിത് റാണ എന്നിവരാണ് അടുത്ത ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാനിടയില്ലാത്ത കളിക്കാര്‍. ഇവരില്‍ ഇന്ത്യക്കായി ഇനിയും അരങ്ങേറിയിട്ടില്ലാത്ത താരം അഭിമന്യുവാണ്.

വിരമിക്കുക ആരെല്ലാം?

അടുത്ത ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കു മുമ്പ് ഇന്ത്യന്‍ ടീമില്‍ നിന്നും വിരമിച്ചേക്കുക മൂന്നു താരങ്ങളായിരിക്കും. രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരാണ് ഈ കളിക്കാര്‍. ഈ മൂന്നു പേര്‍ക്കും ഇത്തവണത്തെ പരമ്പരയില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാനായിട്ടില്ല.

രോഹിത്തും കോലിയും ബാറ്റിങില്‍ വന്‍ പരാജയമായിരുന്നു. തുടര്‍ച്ചയായിട്ടുള്ള മോശം പ്രകടനം കാരണം സിഡ്‌നിയിലെ അവസാന ടെസ്റ്റില്‍ നിന്നും അദ്ദേഹം സ്വയം പിന്‍മാറുകയും ചെയ്തിരുന്നു. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്നു ആദ്യ ടെസ്റ്റില്‍ നിന്നും വിട്ടുനിന്ന രോഹിത് രണ്ടാം ടെസ്റ്റിനു മുമ്പാണ് ടീമിനൊപ്പം ചേര്‍ന്നത്.

പക്ഷെ ബാറ്റിങിലും ക്യാപ്റ്റന്‍സിയിലുമെല്ലാം അദ്ദേഹം നിരാശപ്പെടുത്തി. മൂന്നു ടെസ്റ്റിലെ അഞ്ചിന്നിങ്‌സുകളിലായി വെറും 31 റണ്‍സ് മാത്രമേ രോഹിത്തിനു നേടാനായുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 10 റണ്‍സുമാണ്.

ROHIT SHARMA VIRAT KOHLI

കോലിയാവട്ടെ അഞ്ചു ടെസ്റ്റുകളിലെ ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും നേടിയത് 190 റണ്‍സ് മാത്രമാണ്. പെര്‍ത്തിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലെ സെഞ്ച്വറി മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ള ഇന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി പോലും സ്വന്തം പേരില്‍ കുറിക്കാന്‍ കോലിക്കായിട്ടില്ല.

ജഡേജയെ അവസാന മൂന്നു ടെസ്റ്റുകളിലാണ് ഇന്ത്യ ഇറക്കിയത്. ഇവയില്‍ അഞ്ചിന്നിങ്‌സുകളില്‍ നിന്നും സ്‌കോര്‍ ചെയ്തത് 130 റണ്‍സുമാണ്. ഒരു ഫിഫ്റ്റിയുള്‍പ്പെടെയാണിത്. ബൗളിങ്ങില്‍ നിരാശാജനകമാണ് അദ്ദേഹത്തിന്റെ പ്രകടനം. 63 ഓവറുകള്‍ ഇതിനകം ബൗള്‍ ചെയ്ത ജഡ്ഡുവിനു വീഴ്ത്താനായത് വെറും നാലു വിക്കറ്റുകള്‍ മാത്രം.

യുവതാരങ്ങളുടെ ഭാവി

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇപ്പോള്‍ ഉള്‍പ്പെട്ടിട്ടുള്ള യുവതാരങ്ങളില്‍ അഭിമന്യു ഈശ്വരന്‍, സര്‍ഫറാസ് ഖാന്‍, ദേവ്ദത്ത് പടിക്കല്‍, ഹര്‍ഷിത് റാണ എന്നിവര്‍ക്കു അടുത്ത ഓസ്‌ട്രേലിയന്‍ പര്യടനത്തിലും സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കുമോയെന്നതു സംശയമാണ്.

ആഭ്യന്തര ക്രിക്കറ്റിലും ഇനി വരാനിരിക്കുന്ന ടെസ്റ്റുകളിലും ലഭിക്കുന്ന അവസരങ്ങള്‍ നന്നായി മുതലാക്കാന്‍ സാധിച്ചാല്‍ മാത്രമേ ഇവര്‍ക്കെല്ലാം ടീമില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. ഇവരില്‍ ദേവ്ദത്തിനും ഹര്‍ഷിതിനും മാത്രമേ ഈ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പ്ലെയിങ് ഇലവന്റെ ഭാഗമാവാനായിരുന്നുള്ളൂ.

ഹര്‍ഷിത് രണ്ടു ടെസ്റ്റുകളിലും ദേവ്ദത്ത് ഒരു ടെസ്റ്റിലുമാണ് ഇറങ്ങിയത്. 25 റണ്‍സാണ് രണ്ടിന്നിങ്‌സുകളിലായി ദേവ്ദത്തിനു കുറിക്കാനായത്. ഹര്‍ഷിതാവട്ടെ രണ്ടു ടെസ്‌റ്റുകളില്‍ പിഴുതത് നാലു വിക്കറ്റുകളുമായിരുന്നു.

Story first published: Saturday, January 4, 2025, 17:31 [IST]
Other articles published on Jan 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+