For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: അയ്യേ... ദേവ്ദത്തിനെ പോലും നേരിടാന്‍ പറ്റില്ലേ? നാണംകെട്ട് രോഹിത്!! വീഡിയോ

മെല്‍ബണ്‍: അന്താരാഷ്ട്ര കരിയറിലെ ഏറ്റവും മോശം ഫോമില്‍ കൂടിയാണ് ഇന്ത്യന്‍ നായകനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരേ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇതിനകം കളിച്ച രണ്ടു ടെസ്റ്റുകളിലും അദ്ദേഹം ദയനീയ പരാജയമായി മാറിയിരുന്നു. നിര്‍ണായകമായ നാലാം ടെസ്റ്റ് വ്യാഴാഴ്ച മുതല്‍ മെല്‍ബണില്‍ തുടങ്ങാനിരിക്കെ ഇന്ത്യയെ ഏറ്റവുമധികം ആശങ്കയിലാക്കുന്നതും ഇതു തന്നെയാണ്.

അതിനിടെ നാലാം ടെസ്റ്റിനു മുന്നോടിയായി നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തവെ പാര്‍ട്ട് സ്പിന്നറും മുന്‍നിര ബാറ്ററുമായ ദേവ്ദത്ത് പടിക്കലിനെതിരേ പോലും രോഹിത് പുറത്തായിരിക്കുകയാണ്. ഇതിന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ദേവ്ദത്തിനെതിരേ പോലും ആത്മവിശ്വാസത്തോടെ കളിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വിരമിക്കൂയെന്നാണ് അദ്ദേഹത്തോടു ആരാധകര്‍ ആവശ്യപ്പെടുന്നത്.

ROHIT SHARMA

രോഹിത്തിന് എന്തു പറ്റി?

രോഹിത് ശര്‍മയുടെ ബാറ്റിങ് ഫോമില്‍ സമീപകാലത്തു സംഭവിച്ചിരിക്കുന്ന വലിയ ഇടിവ് കണ്ട് ആരാധകര്‍ മാത്രമല്ല ടീം മാനേജ്‌മെന്റ് പോലും ഞെട്ടിയിരിക്കുകയാണ്. ഈ രീതിയില്‍ തന്നെ അദ്ദേഹം തുടര്‍ന്നാല്‍ നായകസ്ഥാനത്തു നിന്നു മാത്രമല്ല, ടീമില്‍ നിന്നു പോലും രോഹിത്തിനെ പുറത്താക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായി മാറും.

കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ രോഹിത് ബാറ്റ് ചെയ്യവെയാണ് പാര്‍ട്ട് ഓഫ്‌സ്പിന്നര്‍ കൂടിയായ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ പന്തെറിയാനെത്തിയത്. കരിയറില്‍ ഇതുവരെ ഒരു വിക്കറ്റ് പോലും നേടിയിട്ടില്ലാത്ത താരമാണ് അദ്ദേഹം. എന്നിട്ടു പോലും രോഹിത്തിനെ ബീറ്റ് ചെയ്യാന്‍ ദേവ്ദത്തിന് സാധിച്ചുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

ദേവ്ദത്തിനെതിരേ ബാക്ക്ഫൂട്ടില്‍ ബോള്‍ പ്രതിരോധിക്കാനായിരുന്നു രോഹിത് ശ്രമിച്ചത്. പക്ഷെ അദ്ദേഹത്തിനു അതു കണക്ട് ചെയ്യാന്‍ സാധിച്ചില്ലെന്നു മാത്രമല്ല നേരെ പാഡില്‍ പതിക്കുകയും ചെയ്തു. ഇതൊരു യഥാര്‍ഥ ക്രിക്കറ്റ് മല്‍സരമായിരുന്നെങ്കില്‍ ഉറപ്പായും എല്‍ബിഡബ്ല്യുവാണെന്ന കാര്യത്തില്‍ സംശയമില്ല. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

നെറ്റ്‌സില്‍ രോഹിത് ശര്‍മയെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ ദേവ്ദത്ത്. വീഡിയോ കാണാം.

മോശം ഫോം

ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മാത്രമല്ല, അതിനു മുമ്പ് ന്യൂസിലാന്‍ഡുമായി നാട്ടില്‍ നടന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലും രോഹിത് ശര്‍മ വന്‍ ഫ്‌ളോപ്പായി മാറിയിരുന്നു. ആറിന്നിങ്‌സുകളില്‍ നിന്നും 100 റണ്‍സ് പോലും പൂര്‍ത്തിയാക്കാന്‍ ഹിറ്റ്മാന് കഴിഞ്ഞില്ല. പരമ്പരയില്‍ ഇന്ത്യന്‍ ടീം തൂത്തുവാരപ്പെടാനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്നും ഇതു തന്നെയാണ്.

ROHIT SHARMA

ഇപ്പോള്‍ ഓസീസുമായുള്ള പരമ്പരയിലും അദ്ദേഹം റണ്ണെടുക്കാനാവാതെ വലയുകയാണ്. ആദ്യ ടെസ്റ്റ് നഷ്ടമായ ശേഷം രണ്ടാം ടെസ്റ്റിലാണ് രോഹിത് ടീമിനൊപ്പം ചേര്‍ന്നത്. ഇതിനകം കളിച്ചിട്ടുള്ള മൂന്നിങ്‌സുകളില്‍ നിന്നും 6.33 എന്ന പരിതാപകരമായ ശരാശരിയില്‍ വെറും 19 റണ്‍സാണ് അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത്. ഉയര്‍ന്ന സ്‌കോര്‍ 10 റണ്‍സുമാണ്.

ഈ വര്‍ഷം കളിച്ചിട്ടുള്ള 24 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ 26.39 ശരാശരിയില്‍ 607 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അദ്ദേഹം ഇത്രയും കുറച്ചു റണ്‍സ് സ്‌കോര്‍ ചെയ്തതും ഇതാദ്യമായിട്ടാണ്. ഇനി മെല്‍ബണ്‍ ടെസ്റ്റിലെ രണ്ടിന്നിങ്‌സുകള്‍ മാത്രമാണ് ഈ വര്‍ഷം രോഹിത്തിനു ബാക്കിയുള്ളത്.

കെഎല്‍ രാഹുല്‍ ഓപ്പണറായി മികച്ച പ്രകടനം നടത്തുന്നതിനാല്‍ ഓസീസുമായുള്ള കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ആറാം നമ്പറിലാണ് രോഹിത് ബാറ്റ് ചെയ്തത്. പക്ഷെ കരിയറിന്റെ തുടക്കകാലത്തെ പൊസിഷനായ ആറാം നമ്പറിലേക്കുള്ള മടങ്ങിവരവില്‍ ശരിക്കും പതറുകയാണ് അദ്ദേഹം. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ടെസ്റ്റില്‍ രോഹിത് മധ്യനിരയില്‍ കളിക്കുന്നത്. പക്ഷെ കഴിഞ്ഞ മൂന്ന് ഇന്നിങ്‌സുകളില്‍ 3, 6, 10 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

Story first published: Monday, December 23, 2024, 10:03 [IST]
Other articles published on Dec 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+