Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: കളി നിര്‍ത്താന്‍ രോഹിത്!! തിയ്യതി പുറത്തുവിട്ടു, ഒറ്റ കണ്ടീഷനില്‍ പ്ലാന്‍ മാറും

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഫോം കണ്ടെത്താനാവാതെ വലയുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിരമിക്കാന്‍ തയ്യാറെടുക്കുന്നു. മെല്‍ബണില്‍ സമാപിച്ച നാലാം ടെസ്റ്റിലും അദ്ദേഹം ബാറ്റിങില്‍ വന്‍ ദുരന്തമായിരുന്നു. രണ്ടിന്നിങ്‌സുകളിലായി വെറും 12 റണ്‍സാണ് രോഹിത്തിനു നേടാനാത്.

ഈ പരമ്പരയില്‍ മൂന്നു ടെസ്റ്റുകളിലായി അഞ്ചിന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 6.2 എന്ന ദയനീയ ശരാശരിയില്‍ വെറും 31 റണ്‍സ് മാത്രമേ രോഹിത്തിനു നേടാനായിട്ടുള്ളൂ. ഉയര്‍ന്ന സ്‌കോറാവട്ടെ വെറും 10 റണ്‍സുമാണ്.

IND vs AUS: ഗില്‍ റിട്ടേണ്‍സ്, 2 വമ്പന്‍മാര്‍ പുറത്ത്!! ബുംറ നയിക്കും; സിഡ്‌നിയിലെ ഇന്ത്യന്‍ 11

റെഡ് ബോള്‍ ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പാവുന്നത് പരിഗണിച്ചാണ് ടെസ്റ്റില്‍ നിന്നും വിരമിക്കാന്‍ രോഹിത് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം സെലക്ടര്‍മാരെ അദ്ദേഹം അറിയിക്കുകയും ചെയ്തയായി ടൈംസ് ഓഫ് ഇന്ത്യയുടെ (Times Of India) റിപ്പോര്‍ട്ടില്‍ പറയുന്നു.

ROHIT SHARMA

വിരമിക്കല്‍ തിയ്യതി

ഓസ്‌ട്രേലിയക്കെതിരേ മെല്‍ബണില്‍ സമാപിച്ച നാലാം ടെസ്റ്റിനു ശേഷം രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യം വന്ന അഭ്യൂഹങ്ങള്‍. പക്ഷെ അതു സംഭവിച്ചില്ല. എന്നാല്‍ ജനുവരി മൂന്നു മുതല്‍ സിഡ്‌നിയില്‍ ആരംഭിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനു ശേഷം ടെസ്റ്റിനോടു രോഹിത് ഗുഡ്‌ബൈ പറയുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടിരിക്കുന്നത്.

വിരമിക്കലുമായി ബന്ധപ്പെട്ട് ബിസിസിഐയുടെ തലപ്പത്തുള്ളവരും സെലക്ടര്‍മാരും തമ്മില്‍ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞതായും ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സിഡ്‌നി ടെസ്റ്റ് അവസാനത്തേത് ആയിരിക്കുമെന്നു സെലക്ടര്‍മാരെ രോഹിത് അറിയിച്ചു കഴിഞ്ഞു.

എന്നാല്‍ ഒരു കണ്ടീഷനില്‍ വിരമിക്കല്‍ തിയ്യതില്‍ ചെറിയ മാറ്റവും സംഭവിച്ചേക്കും. അടുത്ത ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു ഇന്ത്യ യോഗ്യത നേടുകയാണെങ്കില്‍ ഇതില്‍ കൂടി താന്‍ കളിക്കുമെന്നും അദ്ദേഹം സെലക്ടമാരെ അറിയിച്ചുണ്ടെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

ഫൈനല്‍ തുലാസില്‍

കഴിഞ്ഞ രണ്ടു തവണയും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിച്ചിട്ടുള്ള ടീമാണ് ഇന്ത്യ. പക്ഷെ രണ്ടു തവണയും കപ്പിനരികെ കാലിടറി. ആദ്യ എഡിഷനില്‍ ന്യൂസിലാന്‍ഡിനോടും 2023ലെ കഴിഞ്ഞ ഫൈനലില്‍ ഓസ്‌ട്രേലിയയോടുമാണ് ഫൈനലില്‍ ഇന്ത്യ കീഴടങ്ങിയത്. എന്നാല്‍ ഹാട്രിക് ഫൈനലില്‍ ഇന്ത്യ കളിക്കുമോയെന്ന കാര്യം സംശയത്തിലാണ്.

സൗത്താഫ്രിക്ക ഇതിനകം ഫൈനലില്‍ ഇടം നേടിക്കഴിഞ്ഞു. ഇനി ഓസ്‌ട്രേലിയയും ഇന്ത്യയുമാണ് ഫൈനല്‍ ബെര്‍ത്തിനായി പോരടിക്കുന്നത്. മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിയോടെ ഇന്ത്യയുടെ ഫൈനല്‍ സാധ്യത കൂടുതല്‍ കടുപ്പമായിരിക്കുകയാണ്. രണ്ടു കാര്യങ്ങള്‍ തങ്ങളുടെ വഴിക്കു വന്നാല്‍ മാത്രമേ ഇന്ത്യ ഇനി ഫൈനലിലെത്തുകയുള്ളൂ.

ROHIT SHARMA

സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ജയിക്കുകയാണ് ആദ്യം വേണ്ടത്. അതോടൊപ്പം ശ്രീലങ്കയ്‌ക്കെതിരേയുള്ള രണ്ടു ടെസ്റ്റുകളുടെ അടുത്ത പരമ്പരയല്‍ ഓസീസ് 0-2നു തോല്‍ക്കുകയും വേണം. അങ്ങനെ സംഭവിച്ചാല്‍ ഫൈനലില്‍ ഇന്ത്യയും സൗത്താഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടും. സിഡ്‌നിയില്‍ ഇന്ത്യ ജയിച്ചാലും ഓസീസിനെ ലങ്ക 2-0നു തൂത്തുവാരാനുള്ള സാധ്യത വളരെ കുറവാണ്.

രോഹിത്തിന്റെ പ്രകടനം

രോഹിത് ശര്‍മയുടെ ടെസ്റ്റ് കരിയറില്‍ വലിയ ഇടിവാണ് ഈ വര്‍ഷം സംഭവിച്ചിട്ടുള്ളത്. 26 ഇന്നിങ്‌സുകളാണ് 2024ല്‍ അദ്ദേഹം കളിച്ചത്. ഇവയില്‍ നിന്നും 24.76 എന്ന മോശം ശരാശിയില്‍ നേടാനായത് 619 റണ്‍സ് മാത്രമാണ്. രണ്ടു വീതം സെഞ്ച്വറിയും ഫിഫ്റ്റികളും മാത്രമേ ഇതിലുള്‍പ്പെടുന്നുള്ളൂ.

അവസാനത്തെ 15 ഇന്നിങ്‌സുകളിലാണ് രോഹിത്തിന്റെ പ്രകടനം വീണ്ടും താഴേക്കു പോയിട്ടുള്ളത്. ഇവയില്‍ വെറും 10.93 മാത്രമാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. നേടിയതാവട്ടെ വെറും 164 റണ്‍സ് മാത്രം.

Story first published: Monday, December 30, 2024, 18:04 [IST]
Other articles published on Dec 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+