Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 'കിളി' പോയ ക്യാപ്റ്റന്‍? രോഹിത്ത് കാണിച്ച മണ്ടത്തരങ്ങള്‍!! നായകനായി ബുംറ മതി

മെല്‍ബണ്‍: ഓസ്‌ട്രേലിയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ക്ലൈമാക്‌സിലേക്കു അടുക്കവെ ഏറ്റവുമധികം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയാണ്. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ വളരെയധികം തന്ത്രശാലിയായ ക്യാപ്റ്റനായി വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം പക്ഷെ ടെസ്റ്റില്‍ 'കിളി പോയ' നായകനായാണ് കാണപ്പെടുന്നത്.

മെല്‍ബണില്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ ആദ്യദിനവും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. പതിവുപോലെ ഈ ടെസ്റ്റിലും ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം മണ്ടത്തരങ്ങള്‍ കാണിച്ചു. ഇതേ തുടര്‍ന്നു വൈസ് ക്യാപ്റ്റനായ ജസ്പ്രീത് ബുംറയെ സ്ഥിരം നായകനാക്കൂയെന്ന ആവശ്യവും സോഷ്യല്‍ മീഡിയയില്‍ ശക്തമായിരിക്കുകയാണ്.

ROHIT SHARMA

വീണ്ടും പ്രതിക്കൂട്ടില്‍

പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് ടീമിനെ നയിച്ചത്. ഗംഭീര ക്യാപ്റ്റന്‍സിയിലൂടെ അദ്ദേഹം ഏറെ കൈയടിയും ഏറ്റുവാങ്ങി. 295 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഈ മല്‍സരത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ രോഹിത് ടീമില്‍ തിരിച്ചെത്തിയതോടെ നായകസ്ഥാനവും അദ്ദേഹം തിരികെ ഏറ്റെടുക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടു ടെസ്റ്റിലും രോഹിത്തിന്റെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെടുകയും പലരും വിമര്‍ശിക്കുകയും ചെയ്തിരുന്നു. പ്രത്യേകിച്ചും ബൗളിങ് റൊട്ടേഷനുകളിലും റിവ്യു എടുക്കുന്നതിലുമെല്ലാം അദ്ദേഹം പിഴവുകള്‍ വരുത്തി. മെല്‍ബണിലെ നാലാം ടെസ്റ്റിന്റെ ആദ്യദിനത്തിലും രോഹിത് സമാനമായ പിഴവുകള്‍ തന്നെയാണ് ആവര്‍ത്തിച്ചത്.

കളി തുടങ്ങി നാലാമത്തെ ഓവറില്‍ തന്നെ രോഹിത് വിലപ്പെട്ട ഒരു റിവ്യു പാഴാക്കി. ഉസ്മാന്‍ ഖവാജയ്‌ക്കെതിരേയുള്ള മുഹമ്മദ് സിറാജിന്റെ എല്‍ബിഡബ്ല്യു അപ്പീല്‍ തള്ളപ്പെട്ടപ്പെട്ടപ്പോള്‍ രോഹിത് റിവ്യു എടുക്കുകയായിരുന്നു. എന്നാല്‍ ബോള്‍ ട്രാക്കിങില്‍ വിക്കറ്റുകളില്‍ കൊള്ളില്ലെന്നു വ്യക്തമായതോടെ തേര്‍ഡ് അംപയര്‍ തള്ളുകയും ചെയ്തു.

മൂന്നാമത്തെ സെഷനില്‍ വീണ്ടുമൊരു റിവ്യു കൂടി രോഹിത്തിന്റെ അബദ്ധം കാരണം ഇന്ത്യക്കു നഷ്ടമായി. ഇത്തവണ സ്റ്റീവ് സ്മിത്തിനെതിരേ ആകാശ്ദീപിന്റെ എല്‍ബിഡബ്ല്യു അപ്പീല്‍ തള്ളിയതോടെയാണ് രോഹിത് റിവ്യു എടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ബോള്‍ ലെഗ് സൈഡിലൂടെ വിക്കറ്റില്‍ പതിക്കാതെ പോവുമെന്നു തെളിഞ്ഞതോടെ അതും തേര്‍ഡ് അംപയര്‍ തള്ളുകയായിരുന്നു.

റിവ്യു എടുക്കുന്ന കാര്യത്തില്‍ രോഹിത് കുറേക്കൂടി ജാഗ്രത പുലര്‍ത്തേണ്ടത് ആവശ്യമാണ്. സാധാരണയായി ടി20, ഏകദിന മല്‍സരങ്ങളില്‍ അദ്ദേഹം ഈ തരത്തിലുള്ള പിഴവുകള്‍ അധികം വരുത്താറില്ല. എന്നാല്‍ ടെസ്റ്റില്‍ രോഹിത്തിന് റിവ്യു എടുക്കുമ്പോള്‍ പലപ്പോഴും പാളുന്നതായി കാണാം.

കോണ്‍സ്റ്റാസിനെതിരേ ക്ലൂയില്ല

ഓസ്‌ട്രേലിയുടെ യുവ ഓപ്പണര്‍ സാം കോണ്‍സ്റ്റാസ് ആദ്യ സെഷനില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയടക്കമുള്ള ഇന്ത്യയുടെ ബൗളിങ് നിരയെ തല്ലിച്ചതച്ചപ്പോള്‍ തീര്‍ത്തും നിസ്സഹായനായ ക്യാപ്റ്റനായാണ് രോഹിത് ശര്‍മ മൈതാനത്തു കാണപ്പെട്ടത്. കന്നി ടെസ്റ്റ് കളിക്കുന്ന ഈ 19 കാരനെ എങ്ങനെ പിടിച്ചുനിര്‍ത്താമെന്ന ക്ലൂ പോലും അദ്ദേഹത്തിനു ഇല്ലായിരുന്നു.

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ബുംറയ്‌ക്കെതിരേ കോണ്‍സ്റ്റാസ് റിവേഴ്‌സ് സ്വീപ്പ് ഷോട്ടുകള്‍ക്കു തുനിയുന്നതായി കണ്ടിരുന്നു. മൂന്നു തവണയാണ് ഈ തരത്തിലുള്ള റിസ്‌കി ഷോട്ടുകള്‍ താരം കളിച്ചത്. പക്ഷെ ഇതു മനസ്സിലാക്കി ബൗണ്ടറി ലൈനിന് അരികില്‍ ഒരു ഫീല്‍ഡറെ നിര്‍ത്തി കോണ്‍സ്റ്റാസിനെ വീഴ്ത്താനുള്ള തന്ത്രം രോഹിത് സ്വീകരിച്ചില്ല.

മൂന്നാമത്തെ സ്വീപ്പ് ഷോട്ടിനു ശേഷമാണ് ഒരു ഫീല്‍ഡറെ ഈ പൊസിഷനില്‍ പരീക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. തുടക്കത്തില്‍ തന്നെ ഇവിടെയൊരു ഫീല്‍ഡറെ നിര്‍ത്തിയിരുന്നില്ലെങ്കില്‍ ഒരുപക്ഷെ നേരത്തേ തന്നെ കോണ്‍സ്റ്റാസിനെ ഇന്ത്യക്കു മടക്കാനും കഴിഞ്ഞേനെ. 65 ബോളില്‍ ആറു ഫോറും രണ്ടു സിക്‌സറുകളുമടക്കം 60 റണ്‍സ് അടിച്ചെടുത്താണ് താരം പുറത്തായത്.

ROHIT KOHLI

ബൗളിങ്‌ റൊട്ടേഷന്‍

ബൗളിങ് റൊട്ടോഷന്റെ കാര്യത്തിലും രോഹിത് ശര്‍മ അത്ര അഗ്രസീവായിട്ടല്ല ഈ ടെസ്റ്റിന്റെ ആദ്യദിനത്തില്‍ കാണപ്പെട്ടത്. വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറിനെ വളരെ വൈകിയാണ് അദ്ദേഹം പന്തെറിയാന്‍ വിളിച്ചത്.

ആദ്യ രണ്ടു സെഷനിലും വാഷിക്ക് ഒരോവര്‍ പോലും രോഹിത് നല്‍കാതിരുന്നത് വലിയ മണ്ടത്തരം തന്നെയാണ്. ഉസ്മാന്‍ ഖവാജയ്‌ക്കെതിരേ ഓഫ് സ്പിന്നറായ വാഷിങ്ടണ്‍ നല്ലൊരു ഓപ്ഷനായിരുന്നു. എന്നാല്‍ രവീന്ദ്ര ജഡേജയെയും തന്റെ പേസര്‍മാരെയുമാണ് രോഹിത് മാറി മാറി പരീക്ഷിച്ചത്. ഇതോടെ ഖവാജ ഫിഫ്റ്റിയും കണ്ടെത്തി. 57 റണ്‍സ് നേടിയാണ് താരം പുറത്തായത്.

Story first published: Thursday, December 26, 2024, 14:19 [IST]
Other articles published on Dec 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+