Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രോഹിത് വീണ്ടും ചതിക്കും!! ബാറ്റിങില്‍ പ്രതീക്ഷ വേണ്ട, കാരണമറിയാം

അഡ്‌ലെയ്ഡ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റിനു വെള്ളിയാഴ്ച അഡ്‌ലെയ്ഡ് ഓവലില്‍ തുടക്കം കുറിക്കാനിരിക്കെ എല്ലാ കണ്ണുകളും നായകന്‍ രോഹിത് ശര്‍മയിലേക്കാണ്. പെര്‍ത്തിലെ ആദ്യ ടെസ്റ്റ് നഷ്ടമായ അദ്ദേഹം രണ്ടാമങ്കത്തില്‍ വലിയൊരു ഇന്നിങ്‌സുമായി ഇതിനു പ്രായശ്ചിത്തം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ഇവരെ നിരാശരാക്കിക്കൊണ്ട് ഈ കളിയില്‍ രോഹിത് ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയേക്കും.

ഭാര്യ റിതിക സജ്‌ദേയുടെ പ്രസവത്തെ തുടര്‍ന്നു ആദ്യ ടെസ്റ്റില്‍ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു. രോഹിത്തിന്റെ അഭാവത്തില്‍ യശസ്വി ജയ്‌സ്വാളിന്റെ ഓപ്പണിങ് പങ്കാളിയായി എത്തിയത് കെഎല്‍ രാഹുലുമായിരുന്നു. ഓപ്പണിങിലേക്കുള്ള ഈ തീരിച്ചുവരവ് അദ്ദേഹം ഗംഭീരമാക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ രോഹിത് മടങ്ങിയെത്തുന്നതിനാല്‍ രാഹുലിനു ഓപ്പണിങ് റോള്‍ വിട്ടുനല്‍കേണ്ടി വന്നേക്കും. പകരം മധ്യനിരയിലാവും അദ്ദേഹം കളിച്ചേക്കുക.

ROHIT SHARMA

രോഹിത്തില്‍ പ്രതീക്ഷ വേണ്ട

പിങ്ക് ബോള്‍ ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ ഭാഗത്തു നിന്നും ബാറ്റിങില്‍ ഇന്ത്യക്കു കാര്യമായ പ്രതീക്ഷകള്‍ വേണ്ടെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ നല്‍കുന്ന സൂചന. ഓസ്‌ട്രേലിയയില്‍ അദ്ദേഹത്തിനു ഏറ്റവും മോശം റെക്കോര്‍ഡുള്ള വേദി കൂടിയാണ് അഡ്‌ലെയ്ഡ് ഓവല്‍. ഇവിടെ ടെസ്റ്റില്‍ മാത്രമല്ല ഏകദിനം, ടി20 എന്നിവയിലും കാര്യമായി തിളങ്ങാന്‍ രോഹിത്തിനായിട്ടില്ല.

മുന്നു ഫോര്‍മാറ്റുകളിലും ഇവിടെ ഒരു സെഞ്ച്വറിയോ, ഫിഫ്റ്റിയോ പോലും ഹിറ്റ്മാന്‍ നേടിയിട്ടില്ലെന്നതാണ് ഏറ്റവുമധികം ആശങ്കപ്പെടുത്തുന്ന കാര്യം. ഇതു തീര്‍ച്ചായും അടുത്ത ടെസ്റ്റില്‍ കളിക്കാനിറങ്ങുമ്പോള്‍ അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കുമെന്നും ഉറപ്പാണ്.

ടെസ്റ്റില്‍ രണ്ടു മല്‍സരങ്ങളില്‍ മാത്രമേ അഡ്‌ലെയ്ഡില്‍ രോഹിത് കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും 21.7 ശരാശരിയില്‍ നേടാനാത് 87 റണ്‍സ് മാത്രം. ഏകദിനത്തില്‍ ആറു മല്‍സരങ്ങള്‍ അദ്ദേഹം ഈ മൈതാനത്തു ഇതിനകം കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും സ്‌കോര്‍ ചെയ്യാനായത് 21.8 ശരാശരിയില്‍ 131 റണ്‍സ് മാത്രം. ടി20യിലും ഇവിടെ രോഹിത്തിന്റെ പ്രകടനം പരിതാപകരമാണ് . മൂന്നു ടി20കളില്‍ 20 ശരാശരിയില്‍ 60 റണ്‍സ് മാത്രമേ അഡ്‌ലെയ്ഡില്‍ അദ്ദേഹം നേടിയിട്ടുള്ളൂ.

മോശം ഫോമില്‍

അഡ്‌ലെയ്ഡ് ഓവലിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിക്കാനിറങ്ങുമ്പോള്‍ രോഹിത് ശര്‍മയുടെ സമീപകാലത്തെ മോശം ഫോമും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. റെഡ് ബോള്‍ ക്രിക്കറ്റില്‍ വളരെ മോശം ഫോമിലൂടെയാണ് അദ്ദേഹം കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. ന്യൂസിലാന്‍ഡുമായി നാട്ടില്‍ നടന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലാണ് രോഹിത് അവസാനമായി കളിച്ചത്. ബാറ്ററെന്ന നിലയില്‍ അദ്ദേഹം വന്‍ ദുരന്തമായി മാറുകയും ചെയ്തു.

ആറിന്നിങ്‌സുകളില്‍ നിന്നും രോഹിത്തിനു നേടാനായത് 91 റണ്‍സ് മാത്രമാണ്. ഒരു ഫിഫ്റ്റിയാണ് അദ്ദേഹത്തിനു ആശ്വസിക്കാന്‍ വക നല്‍കുന്നത്. ഈ പരമ്പരയിലെ ഒരിന്നിങ്‌സില്‍ നേടിയ 52 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ ശേഷിച്ച അഞ്ചിന്നിങ്‌സുകളില്‍ നിന്നും രോഹിത് നേടിയത് 36 റണ്‍സ് മാത്രമാണ്. അതുകൊണ്ടു തന്നെ ഒട്ടും ആത്മവിശ്വാസത്തോടെ ആയിരിക്കില്ല അദ്ദേഹം അഡ്‌ലെയ്ഡിലെ രണ്ടാമങ്കത്തില്‍ കളിക്കാനിറങ്ങുക.

കുതിപ്പ് തുടരാന്‍ ഇന്ത്യ

ഓസ്‌ട്രേലിയയില്‍ ലഭിച്ച ഗംഭീര തുടക്കം മുതലെടുത്ത് വിജയക്കുതിപ്പ് തുടരാനുറച്ചു തന്നെയായിരിക്കും പിങ്ക് ബോള്‍ ടെസ്റ്റിനു ഇന്ത്യന്‍ ടീം കച്ചമുറുക്കുന്നത്. പെര്‍ത്തിലെ ഒന്നാം ടെസ്റ്റില്‍ കംഗാരുപ്പടയെ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു.

295 റണ്‍സിന്റെ ഏകപക്ഷീയമായ വിജയമാണ് ജസ്പ്രീത് ബുംറയ്ക്കു കീഴില്‍ ടീം ആഘോഷിച്ചത്. ആദ്യ ഇന്നിങ്‌സില്‍ വെറും 150 റണ്‍സിനു പുറത്തായിട്ടും ടെസ്റ്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താനും ഓസീസിന്റെ കഥ കഴിക്കാനും ഇന്ത്യക്കു സാധിച്ചുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

Story first published: Tuesday, December 3, 2024, 12:32 [IST]
Other articles published on Dec 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+