Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 12ല്‍ 8ഉും ഒറ്റ അക്കം! രോഹിത്തിന് ഇത് എന്തുപറ്റി? ഓപ്പണറായി തിരിച്ചെത്തണോ?

അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തീര്‍ത്തും നിരാശപ്പെടുത്തി നായകന്‍ രോഹിത് ശര്‍മ. ആദ്യ മത്സരം കളിക്കാതിരുന്ന രോഹിത് ശര്‍മ രണ്ടാം മത്സരത്തിലൂടെയാണ് തിരിച്ചെത്തിയത്. ആദ്യ മത്സരത്തില്‍ യശ്വസി ജയ്‌സ്വാള്‍-കെ എല്‍ രാഹുല്‍ കൂട്ടുകെട്ട് മിന്നിച്ചതോടെ രോഹിത് ശര്‍മ തന്റെ ബാറ്റിങ് റോള്‍ മധ്യനിരയിലേക്ക് മാറ്റുകയായിരുന്നു. വലിയ ഇടവേളക്ക് ശേഷം മധ്യനിരയിലേക്ക് ബാറ്റ് ചെയ്യാനെത്തിയ രോഹിത് ആദ്യ ഇന്നിങ്‌സില്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ആറ് റണ്‍സെടുത്തും പുറത്തായി.

ഇന്ത്യയുടെ സീനിയര്‍ താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണെന്നിരിക്കെ രോഹിത്തിനെതിരേ വിമര്‍ശനം ശക്തമാവുകയാണ്. രോഹിത് ടീമിന് ബാധ്യതയാവുകയാണെന്ന് പറയാം. അവസാനം കളിച്ച 12 ടെസ്റ്റ് ഇന്നിങ്‌സില്‍ 8ലും രോഹിത് ഒറ്റ സംഖ്യയിലാണ് പുറത്തായത്. രോഹിത് കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് പറയാം. നിലവിലെ രോഹിത്തിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ താരം ടീമിന് ബാധ്യതയാണ്.

രോഹിത് ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തണം

രോഹിത് ശര്‍മയുടെ മധ്യനിരയില്‍ ബാറ്റ് ചെയ്യാനുള്ള തീരുമാനം മണ്ടത്തരമാണെന്ന് പറയാം. രോഹിത് ശര്‍മ രാഹുലിനായി ത്യാഗം ചെയ്തത് ടീമിന് തിരിച്ചടിയാവുകയാണ്. രാഹുല്‍ ഓപ്പണറാവുകയാണെങ്കില്‍ രോഹിത് കളിക്കാതിരിക്കുന്നതാണ് നല്ലത്. നായകസ്ഥാനം ബുംറക്ക് നല്‍കി രോഹിത് വിശ്രമമെടുക്കണം. പകരം ദ്രുവ് ജുറേലിനോ സര്‍ഫറാസ് ഖാനോ മധ്യനിരയില്‍ കളിക്കാന്‍ അവസരമൊരുക്കണം. നിലവിലെ രീതിയില്‍ രോഹിത് ശര്‍മ കളിക്കുന്നത് ടീമിന് യാതൊരു ഗുണവും ചെയ്യില്ല.

ടെസ്റ്റ് ലീഗ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് ഇനിയും മൂന്ന് ജയങ്ങള്‍ ആവശ്യമാണ്. ഈ സാഹചര്യത്തില്‍ രോഹിത് ടീമിന് ബാധ്യതയായി മാറുന്നു. രോഹിത് ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തിയാലും വലിയ പ്രകടനം കാഴ്ചവെക്കുമെന്ന് കരുതാനാവില്ല. ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മ വിശ്രമത്തില്‍ പോകുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇതേ മോശം പ്രകടനം തുടര്‍ന്നാല്‍ അധികം വൈകാതെ രോഹിത്തിന് വിരമിക്കല്‍ പ്രഖ്യാപിക്കേണ്ടി വരും.

rohit sharma

രോഹിത്തിനെ സമ്മര്‍ദ്ദം അലട്ടുന്നു

രോഹിത് ശര്‍മയുടെ മധ്യനിരയിലെ ബാറ്റിങ് കാണുമ്പോള്‍ത്തന്നെ അദ്ദേഹത്തിന് ഈ റോള്‍ ചേരില്ലെന്ന് വ്യക്തം. ഓപ്പണിങ്ങില്‍ ആത്മവിശ്വാസത്തോടെ നില്‍ക്കുന്ന രോഹിത്തിനെയല്ല മധ്യനിരയില്‍ ബാറ്റുചെയ്യുമ്പോള്‍ കാണുന്നത്. ഷോട്ട് കളിക്കാന്‍ ഭയപ്പെടുന്ന രോഹിത് പ്രതിരോധിക്കാന്‍ പോലും ഭയപ്പെടുന്നു. ന്യൂസീലന്‍ഡിനോട് നാട്ടില്‍ വൈറ്റ് വാഷ് നേരിട്ടതിന്റെ ക്ഷീണം രോഹിത്തിനുണ്ട്. മോശം ബാറ്റിങ് ഫോമും രോഹിത്തിനെ വേട്ടയാടുന്നു.

ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മക്ക് തൊട്ടതെല്ലാം പിഴക്കുന്നു. വീണ്ടും വീണ്ടും മോശം പ്രകടനം നടത്തി ടീമിനെ ബാധ്യതയാകാതെ രോഹിത് കളി മതിയാക്കുന്നതാണ് നല്ലതെന്നാണ് ആരാധകര്‍ പറയുന്നത്. ക്യാപ്റ്റന്റെ സമ്മര്‍ദ്ദവും രോഹിത്തിനെ കാര്യമായി ബാധിക്കുന്നുണ്ട്. ആത്മവിശ്വാസം നഷ്ടപ്പെട്ട രോഹിത്തിന് ഇനിയും വലിയ പ്രകടനം നടത്താന്‍ സാധിക്കുമെന്ന് കരുതാനാവില്ല. ഈ പരമ്പര ഇന്ത്യക്ക് നിര്‍ണ്ണായകമായതിനാല്‍ രോഹിത് വഴിമാറുന്നതാണ് നല്ലത്.

കൂടുതല്‍ തവണയും ക്ലീന്‍ബൗള്‍ഡാവുന്നു

രോഹിത് ശര്‍മ കൂടുതല്‍ തവണയും പുറത്താവുന്നത് ക്ലീന്‍ബൗള്‍ഡായാണ് എന്നതാണ് എടുത്തു പറയേണ്ട കാര്യം. 2013-2022വരെ 77 ടെസ്റ്റ് ഇന്നിങ്‌സ് കളിച്ച രോഹിത് 11 തവണയാണ് ക്ലീന്‍ബൗള്‍ഡായി പുറത്തായത്. എന്നാല്‍ 2023-2024ലെ കണക്കുകള്‍ പ്രകാരം 36 ഇന്നിങ്‌സില്‍ നിന്ന് 11 തവണയാണ് രോഹിത് ക്ലീന്‍ബൗള്‍ഡായിരിക്കുന്നത്. നിലവിലെ രോഹിത്തിന്റെ നിരാശപ്പെടുത്തുന്ന കണക്കുകള്‍ ടീമിനാകെ ആശങ്കയുണ്ടാക്കുന്നതാണ്. ഇതേ നിലവാരത്തില്‍ രോഹിത് ശര്‍മ തുടരുന്നതിലും നല്ലത് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതാണെന്ന് നിസംശയം പറയാം.

Story first published: Saturday, December 7, 2024, 17:52 [IST]
Other articles published on Dec 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+