Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് തെറിച്ചതിന് പിന്നില്‍ ആ കോള്‍!! അഗാര്‍ക്കറെ ധിക്കരിച്ചു? സംഭവമിങ്ങനെ

ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും രോഹിത് ശര്‍മയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്നുമുയരുന്നത്. അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തീരുമാനത്തിനെിരേ ആരാധകരോഷവും ശക്തമാണ്.

അതിനിടെ തീര്‍ത്തും അപ്രതീക്ഷിതമായി നായകസ്ഥാനത്തു നിന്നും തന്നെ പുറത്താക്കിയതില്‍ രോഹിത്തും വലിയ കലിപ്പിലാണെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. മുഖ്യ സെലക്ടറായ അഗാര്‍ക്കറുടെ കോള്‍ അദ്ദേഹം നിരസിച്ചതായും ഇതാണ് ഇപ്പോള്‍ ക്യാപ്റ്റന്‍സി നഷ്ടമാവുന്നതിലേക്കു നയിച്ചതെന്നുമാണ് പുറത്തു വരുന്ന സൂചനകള്‍.

ROHIT AGARKAR

രോഹിത്തിന് അതൃപ്തി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തു നിന്നും നീക്കിയതില്‍ രോഹിത് ശര്‍മയ്ക്കു വലിയ അതൃപ്തിയുണ്ടെന്നാണ് റെവ് സ്പോര്‍ട്‌സിന്റെ (Revsportz) ജേര്‍ംണലിസ്റ്റായ രോഹിത് ജുഗ്ലാന്‍ ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പിലും ഈ വര്‍ഷം ചാംപ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ ജേതാക്കളാക്കിയ ഹിറ്റ്മാന്‍ 2027ലെ ഏകദിന ലോകകപ്പിലും നായകസ്ഥാനം സ്വപ്‌നം കണ്ടിരുന്നു. ഇതിനായി തന്റെ ഫോമും ഫിറ്റ്‌നസുമെല്ലാം കാത്തുസൂക്ഷിക്കാനുള്ള കഠിന പ്രയത്‌നത്തിലുമായിരുന്നു അദ്ദേഹം. അതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കിയത്.

ഇതോടെ 2027ലെ ഏകദിന ലോകകപ്പില്‍ ഇനി രോഹിത്തിനു ഇടം ലഭിക്കുമോയെന്ന കാര്യവും സംശയത്തിലായിരിക്കുകയാണ്. ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതിനാല്‍ ഏകദിനത്തില്‍ മാത്രം കളിച്ച് അടുത്ത ലോകകപ്പ് വരെ ടീമില്‍ പിടിച്ചുനില്‍ക്കുകയെന്നത് അദ്ദേഹത്തെ സംബന്ധിച്ച് ഏറെ ദുഷ്‌കരം തന്നെയായിരിക്കും.

ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്നും തന്നെ പുറത്താക്കിയ തീരുമാനത്തില്‍ രോഹിത് അസംപ്തനാണെന്നാണ് രോഹിത് ജുഗ്ലാന്‍ പറയുന്നത്. ഓസ്‌ട്രേലിയ എ ടീമുമയായി ഇപ്പോള്‍ നടക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ എയ്ക്കായി രോഹിത് കളിക്കണമെന്നു അഗാര്‍ക്കര്‍ കളിച്ചിരുന്നു.

പക്ഷെ രോഹിത് ഇതിനു തയ്യാറായില്ലെന്നും ജുഗ്ലാന്‍ അവകാശപ്പെടുന്നു. അഗാര്‍ക്കറിന്റെ ഈ ആവശ്യം നിരസിച്ചതാണ് ഇപ്പോള്‍ രോഹിത്തിന്റെ നായകസ്ഥാനം തെറിച്ചതിലേക്കു നയിച്ചതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ROHIT SHARMA

എന്തുകൊണ്ട് മാറ്റി?

രോഹിത് ശര്‍മയെ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും മാറ്റാനുള്ള കാരണത്തെക്കുറിച്ച് കഴിഞ്ഞ ദിവസം അജിത് അഗാര്‍ക്കര്‍ വിശദീകരിച്ചിരുന്നു. ടീം പ്രഖ്യാപത്തിനു ശേഷം സംസാരിക്കവെയാണ് ടെസ്റ്റിനു പിന്നാലെ എന്തുകൊണ്ട് ഏകദിനത്തിലും ശുഭ്മന്‍ ഗില്ലിനെ എന്തുകൊണ്ടു സ്ഥിരം നായകനാക്കിയെന്നു അദ്ദേഹം വിശദീകരിച്ചത്.

മൂന്നു വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ മൂന്നു വെവ്വേറെ ക്യാപ്റ്റന്‍മാരെന്നത് അസാധ്യമായ കാര്യം തന്നെയാണെന്നായിരുന്നു അാഗാര്‍ക്കറുടെ വാക്കുകള്‍. അതേസമയം, രോഹിത്തിനെ മാറ്റി പകരം ശുഭ്മന്‍ ഗില്ലിനെ പുതിയ ഏകദിന ക്യാപ്റ്റനാക്കിയ തീരുമാനത്തെ ചില മുന്‍ താരങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. അക്കൂട്ടത്തില്‍ 1983ലെ ലോകകപ്പ് വിന്നിങ് ടീമിന്റെ ഭാഗമായിരുന്ന മദന്‍ ലാലുമുണ്ട്.

വളരെ മികച്ചൊരു തീരുമാനമാണ് സെലക്ടര്‍മാര്‍ ഇപ്പോഴെടുത്തിരിക്കുന്നത്. 2027ലെ ലോകകപ്പ് ആവുമ്പോഴേക്കും ശുഭ്മന്‍ ഗില്ലിനു നന്നായി തയ്യാറഫെടുക്കാന്‍ സാധിക്കും. ഗില്ലിന്റെ ക്യാപ്റ്റന്‍സിക്കു കീഴില്‍ രോഹിത് ശര്‍മ എങ്ങനെയാവും പെര്‍ഫോം ചെയ്യുകയെന്നാണ് ഇനി കാണാനുള്ളതെന്നും മദന്‍ലാല്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ഏകദിന ടീം

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോ്ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍) അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍) നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍.

Story first published: Sunday, October 5, 2025, 12:18 [IST]
Other articles published on Oct 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+