For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 5ാം ടെസ്റ്റില്‍ രോഹിത്തുണ്ടോ? ബാറ്റിങ് പരിശീലനം ആരംഭിച്ചു; ചിത്രങ്ങള്‍ വൈറല്‍

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചാം ടെസ്റ്റ് സിഡ്‌നിയില്‍ നടക്കാനിരിക്കെ എല്ലാവരും ഉറ്റുനോക്കുന്നത് ഇന്ത്യയുടെ പ്ലേയിങ് 11ലേക്കാണ്. പരമ്പരയില്‍ 2-1ന് പിന്നിട്ട് നില്‍ക്കുന്ന ഇന്ത്യക്ക് പരമ്പര ട്രോഫി നിലനിര്‍ത്താന്‍ അഞ്ചാം ടെസ്റ്റ് ജയിക്കേണ്ടതായുണ്ട്. കഴിഞ്ഞ രണ്ട് തവണയും പരമ്പര നേടിയ ഇന്ത്യക്ക് ഇത്തവണ സമനില പിടിച്ചാല്‍ പോലും പരമ്പര നിലനിര്‍ത്താന്‍ സാധിക്കും. എന്നാല്‍ നിലവിലെ പ്ലേയിങ് 11മായി അഞ്ചാം ടെസ്റ്റിനിറങ്ങിയാല്‍ ഇന്ത്യ പ്രയാസപ്പെടും.

സിഡ്‌നിയാണ് മത്സരത്തിന്റെ വേദിയാകുന്നത്. ഇവിടെ ഓസീസിന് മൃഗീയാധിപത്യമുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11 കരുത്തുറ്റതാവണം. പരമ്പരയില്‍ മൂന്ന് മത്സരം കളിച്ച രോഹിത്തിന്റെ ശരാശരി ഏഴില്‍ താഴെയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ രോഹിത്തിനെ അഞ്ചാം ടെസ്റ്റ് കളിപ്പിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രോഹിത് ശര്‍മ കളിക്കുന്ന കാര്യത്തില്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ വ്യക്തമായി ഉത്തരം നല്‍കിയിട്ടില്ല. സീറ്റ് ഉറപ്പില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.

സിഡ്‌നിയില്‍ നടന്ന ആദ്യ പരിശീലന സെക്ഷനില്‍ രോഹിത് പങ്കെടുത്തിരുന്നില്ല. സ്ലിപ്പ് ഫീല്‍ഡിങ് പരിശീലനത്തില്‍ നിന്ന് രോഹിത് വിട്ടുനിന്നതോടെ രോഹിത് അഞ്ചാം ടെസ്റ്റിനുണ്ടാവില്ലെന്ന റിപ്പോര്‍ട്ടാണ് പ്രചരിച്ചത്. എന്നാല്‍ രോഹിത് ശര്‍മ ബാറ്റിങ് പരിശീലനത്തിന് ഇറങ്ങിയിയതോടെ രോഹിത് കളിക്കുമോ ഇല്ലയോ എന്ന ചര്‍ച്ചയാണ് സജീവമാകുന്നത്.

പരിശീലനത്തില്‍ ഭേദപ്പെട്ട പ്രകടനം

രോഹിത് ശര്‍മ പരിശീലനത്തില്‍ ആത്മവിശ്വാസം വീണ്ടെടുത്തതായാണ് കാണുന്നത്. സീനിയര്‍ താരമായ രോഹിത്തിനെ അവസാന ടെസ്റ്റില്‍ കളിപ്പിക്കരുതെന്നാണ് കൂടുതല്‍ പ്രമുഖരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ രോഹിത്തിന് അവസാന അവസരം ഇന്ത്യ നല്‍കിയേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. രോഹിത് ശര്‍മയും പരിശീലകന്‍ ഗൗതം ഗംഭീറും തമ്മില്‍ ഡ്രസിങ് റൂമില്‍വെച്ച് അഭിപ്രായ ഭിന്നതയുണ്ടായെന്ന തരത്തിലടക്കം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ ചിരിക്കുന്ന മുഖവുമായാണ് രോഹിത് പരിശീലനത്തിനിറങ്ങിയത്. സഹതാരങ്ങളോടെല്ലാം സന്തോഷത്തോടെ സംസാരിക്കുകയും ചെയ്തു. ഇതെല്ലാം രോഹിത് ശര്‍മ ആത്മവിശ്വാസം വീണ്ടെടുത്തുവെന്ന പ്രതീക്ഷ നല്‍കുന്നതാണ്. രോഹിത്തിനെ അഞ്ചാം ടെസ്റ്റില്‍ കളിപ്പിച്ചാല്‍ വലിയ പ്രകടനം കാണാനാവുമെന്ന് ഇപ്പോഴും ടീ മാനേജ്‌മെന്റ് വിശ്വസിക്കുന്നുണ്ടാവും. കളിക്കാന്‍ അവസരം ലഭിക്കുകയും രോഹിത് നിരാശപ്പെടുത്തുകയും ചെയ്താല്‍ ഈ മത്സരത്തോടെ രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത.

rohit sharma

രോഹിത്തിന് നിലനില്‍പ്പിന്റെ പ്രശ്‌നം

അഞ്ചാം ടെസ്റ്റ് രോഹിത് ശര്‍മയെ സംബന്ധിച്ച് ഭാവി നിര്‍ണ്ണയിക്കുന്ന മത്സരമാണ്. രോഹിത് ഫ്‌ളോപ്പായാല്‍ ഇനിയൊരു അവസരം ലഭിച്ചേക്കില്ല. കരിയറിലെത്തന്നെ ഏറ്റവും മോശം ഫോമിലൂടെയാണ് രോഹിത് കടന്ന് പോകുന്നത്. നിലവില്‍ ഓസീസ് പരമ്പരയില്‍ ഏഴില്‍ താഴെയാണ് രോഹിത്തിന്റെ ശരാശരി. പരമ്പര വിജയികളെ തീരുമാനിക്കുന്ന നിര്‍ണ്ണായക മത്സരത്തില്‍ രോഹിത് ശര്‍മയെ കളിപ്പിക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയായി മാറിയാകാനാണ് സാധ്യത കൂടുതല്‍.

രോഹിത് ശര്‍മയെ ഓപ്പണറാക്കാന്‍ നിലവില്‍ ശുബ്മാന്‍ ഗില്ലിനെയടക്കം ഇന്ത്യ പുറത്താക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ മോശം ഫോമിലുള്ള രോഹിത് ശര്‍മയെ കളിപ്പിക്കുന്നത് തിരിച്ചടിയായി മാറാനുള്ള സാധ്യതയാണ് കൂടുതല്‍. എന്നാല്‍ ഫോമിലേക്കെത്തിയാല്‍ വലിയ സ്‌കോറിലേക്കുയരാന്‍ രോഹിത്തിനാവും. ഇതിന് മുമ്പ് ഇത്തരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രായം തളര്‍ത്തുമ്പോള്‍ രോഹിത്തിന് കാര്യങ്ങള്‍ കടുപ്പമാണ്.

ബുംറ നായകനാവേണ്ട സമയം

ജസ്പ്രീത് ബുംറയെ ഇന്ത്യ നായകനാക്കണമെന്നാണ് പല പ്രമുഖരും ആവശ്യപ്പെടുന്നത്. ഓസീസ് താരങ്ങള്‍ പോലും ബുംറയുടെ നായക മികവിനെ വാഴ്ത്തുകയാണ്. ന്യൂസീലന്‍ഡിനോട് സ്വന്തം നാട്ടില്‍ വൈറ്റ് വാഷ് നേരിട്ട ഇന്ത്യയെ പെര്‍ത്തില്‍ വിജയത്തിലേക്കെത്തിക്കാന്‍ നായകനെന്ന നിലയില്‍ ബുംറക്ക് സാധിച്ചു. എന്നാല്‍ പിന്നീട് രോഹിത് ശര്‍മ തിരിച്ചുവന്നപ്പോള്‍ ബുംറ ക്യാപ്റ്റന്‍സ്ഥാനം ഒഴിയുകയായിരുന്നു.

സിഡ്‌നിയില്‍ ബുംറക്ക് കീഴില്‍ ഇന്ത്യക്ക് ജയിക്കാനാവുമെന്ന പ്രതീക്ഷയാണ് എല്ലാവര്‍ക്കുമുള്ളത്. എന്നാല്‍ ടീം മാനേജ്‌മെന്റിന്റെ നീക്കം എന്താവുമെന്നത് കാത്തിരുന്ന് കാണാം. രോഹിത് ശര്‍മ കളിച്ചാലും ഇല്ലെങ്കിലും താരത്തിന്റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരമായി ഇത് മാറാനുള്ള സാധ്യതയാണ് കൂടുതല്‍.

Story first published: Thursday, January 2, 2025, 11:32 [IST]
Other articles published on Jan 2, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+