For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഒന്നും രണ്ടുമല്ല, കൈവിട്ടത് മൂന്ന് ക്യാച്ച്! ജയ്‌സ്വാളിനോട് കയര്‍ത്ത് രോഹിത്- വീഡിയോ

മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ നാലാം മത്സരം ആവേശകരമായി മുന്നോട്ട് പോവുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയയെ വിറപ്പിക്കുന്ന ബൗളിങ് പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ജസ്പ്രീത് ബുംറ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മുഹമ്മദ് സിറാജും മികച്ച പിന്തുണ നല്‍കി. ഇതോടെ ഓസീസിന്റെ പേരുകേട്ട ബാറ്റ്‌സ്മാന്‍മാരെല്ലാം അതിവേഗം കൂടാരം കയറി. ഇന്ത്യന്‍ ബൗളര്‍മാരുടെ പകപോക്കല്‍ കൂടിയാണ് മെല്‍ബണില്‍ കണ്ടത്.

സാം കോണ്‍സ്റ്റാസിനെ ജസ്പ്രീത് ബുംറ ക്ലീന്‍ബൗള്‍ഡാക്കിയത് ഉള്‍പ്പെടെ ഇന്ത്യന്‍ ബൗളര്‍മാരുടെ കരുത്തുകാട്ടാന്‍ രണ്ടാം ഇന്നിങ്‌സിലായി. എന്നാല്‍ മോശം ഫീല്‍ഡിങ് പ്രകടനം ഇന്ത്യയെ അല്‍പ്പം പിന്നോട്ടടിച്ചു. ഇതില്‍ യശ്വസി ജയ്‌സ്വാളാണ് കൂടുതല്‍ പിഴവ് വരുത്തിയത്. ഇന്ത്യയുടെ യുവ ഓപ്പണര്‍ മൂന്ന് ക്യാച്ചവസരങ്ങളാണ് പാഴാക്കിയത്. ജയ്‌സ്വാളിന്റെ മോശം പ്രകടനത്തില്‍ നിരാശനായ നായകന്‍ രോഹിത് ശര്‍മ ജയ്‌സ്വാളിനോട് കയര്‍ക്കുന്ന സാഹചര്യം പോലുമുണ്ടായി. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ വൈറലായിരിക്കുകയാണ്.

ജയ്‌സ്വാളിനോട് കയര്‍ത്ത് രോഹിത്

ജയ്‌സ്വാളിന് സംഭവിച്ചത് നിരവധി പിഴവുകളാണ്. മൂന്നാമത്തെ ഓവറിലാണ് ആദ്യ പിഴവ് സംഭവിച്ചത്. ഉസ്മാന്‍ ഖ്വാജ രണ്ട് റണ്‍സില്‍ നില്‍ക്കവെ അല്‍പ്പം പ്രയാസമുള്ള ക്യാച്ച് ലഭിച്ചെങ്കിലും ജയ്‌സ്വാളിന് മുതലാക്കാനായില്ല. മാര്‍നസ് ലബ്യുഷെയ്‌ന്റെയും പാറ്റ് കമ്മിന്‍സിന്റേയും നിര്‍ണ്ണായക ക്യാച്ച് അവസരങ്ങള്‍ ജയ്‌സ്വാള്‍ പാഴാക്കി. ഓസ്‌ട്രേലിയ ആറ് വിക്കറ്റിന് 99 റണ്‍സില്‍ നില്‍ക്കവെ ആകാശ് ദീപിന്റെ പന്തില്‍ യശ്വസി ജയ്‌സ്വാളിന് ക്യാച്ച് ലഭിച്ചു.

എന്നാല്‍ ഈ അവസരവും ജയ്‌സ്വാള്‍ നഷ്ടപ്പെടുത്തി. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന രോഹിത്തിന് ഇത് ഉള്‍ക്കൊള്ളാനായില്ല. ജയ്‌സ്വാളിനെ നോക്കി ഭയപ്പെടുത്തിയ രോഹിത് ദേഷ്യപ്പെട്ട് സംസാരിക്കുകയും ചെയ്തു. 20 റണ്‍സില്‍ നില്‍ക്കവെയാണ് കമ്മിന്‍സിന്റെ ക്യാച്ച് അവസരം നഷ്ടമാക്കിയത്. പിന്നീട് 41 റണ്‍സിലാണ് കമ്മിന്‍സ് പുറത്തായത്. നിര്‍ണ്ണായകമായ ക്യാച്ച് അവസരങ്ങള്‍ പാഴാക്കിയതിനാലാണ് ജയ്‌സ്വാളിനോട് രോഹിത് കയര്‍ത്തത്. ഈ അവസരങ്ങളെല്ലാം മത്സരഫലത്തെ മാറ്റിമറിക്കുന്നതായിരുന്നു.

rohit sharma yashasvi jaiswal

രോഹിത്തിനെ വിമര്‍ശിച്ച് ആരാധകര്‍

ജയ്‌സ്വാളിനോട് രോഹിത് ശര്‍മ ദേഷ്യപ്പെടുന്ന വീഡിയോക്ക് പിന്നാലെ ഇന്ത്യന്‍ നായകനെതിരേയാണ് കൂടുതല്‍ വിമര്‍ശനം ഉയരുന്നത്. ടീമിന്റെ പ്രധാന യുവതാരങ്ങളിലൊരാളാണ് ജയ്‌സ്വാള്‍. ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ താരവും ജയ്‌സ്വാളാണ്. മെല്‍ബണില്‍ ആദ്യ ഇന്നിങ്‌സിലും ഭേദപ്പെട്ട പ്രകടനം അദ്ദേഹം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ രോഹിത് ജയ്‌സ്വാളിനോട് ദേഷ്യപ്പെട്ടത് താരത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

രോഹിത് ശര്‍മ നായകനെന്ന നിലയില്‍ ലോക തോല്‍വിയാണെന്നും യുവതാരങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുകയാണെന്നുമാണ് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്. നായകനെന്ന നിലയില്‍ പഴയ മികവ് കാട്ടാന്‍ രോഹിത്തിനാവുന്നില്ല. ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ദുരന്തമായ സ്ഥാനമൊഴിയേണ്ട സമയമായെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ജയ്‌സ്വാളിന്റെ പിഴവുകള്‍ മത്സരഫലത്തെ മാറ്റിമറിച്ചുവെന്ന് തന്നെ പറയാം.

മെല്‍ബണ്‍ ടെസ്റ്റ് സമനിലയിലേക്ക്

മെല്‍ബണ്‍ ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുകയാണെന്ന് പറയാം. ഓസ്‌ട്രേലിയയുടെ 474 റണ്‍സ് ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യ 369 റണ്‍സാണ് അടിച്ചെടുത്തത്. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയ ഒമ്പത് വിക്കറ്റിന് 228 റണ്‍സെന്ന നിലയിലാണ് നാലാം ദിനം അവസാനിപ്പിച്ചത്. നിലവില്‍ 333 റണ്‍സിന്റെ ലീഡ് ഓസ്‌ട്രേലിയക്കുണ്ട്.

ഒരു ദിവസം മാത്രം ശേഷിക്കെ മത്സരം സമനിലയില്‍ കലാശിക്കാനാണ് സാധ്യത കൂടുതല്‍. ഇന്ത്യക്ക് ജയിക്കാന്‍ മറ്റൊരു അത്ഭുത പ്രകടനം തന്നെ ആവശ്യമാണ്. ഇതിന് സാധ്യത കുറവാണ്. എന്നാല്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടാല്‍ ഓസീസിന് വിജയം നേടാനുള്ള അവസരവും മുന്നിലുണ്ട്.

Story first published: Sunday, December 29, 2024, 12:55 [IST]
Other articles published on Dec 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+