Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഓപ്പണിങില്‍ രോഹിത് വേണ്ട!! രാഹുല്‍ തന്നെ മതി, ഈ കാരണങ്ങള്‍

അഡ്‌സലെയ്ഡ്: പെര്‍ത്ത് ടെസ്റ്റില്‍ നേടിയ രാജകീയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയയുമായുള്ള പിങ്ക് ബോള്‍ പോരാട്ടത്തിന് ടീം ഇന്ത്യ കച്ചമുറുക്കുന്നത്. വെള്ളിയാഴ്ച മുതല്‍ അഡ്‌ലെഡയ്ഡിലാണ് പകലും രാത്രിയുമായി രണ്ടാമങ്കം നടക്കാനിരിക്കുന്നത്. നേരത്തേ പെര്‍ത്തില്‍ 295 റണ്‍സിനു ഓസീസിനെ തരിപ്പണമാക്കാന്‍ ജസ്പ്രീത് ബുംറയ്ക്കും സംഘത്തിനുമായിരുന്നു.

അതിനു ശേഷമുള്ള പരിശീലന മല്‍സരത്തില്‍ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെ ആറു വിക്കറ്റിനും ഇന്ത്യ തകര്‍ത്തുവിട്ടു. ആദ്യ ടെസ്റ്റ് നഷ്ടമായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് വാംഅപ്പ് മല്‍സരത്തില്‍ ഇന്ത്യയെ നയിച്ചത്. പിങ്ക് ബോള്‍ ടെസ്റ്റിലും അദ്ദേഹത്തിന കീഴിലാണ് ടീം അണിനിരക്കുക.

എന്നാല്‍ ഈ ടെസ്റ്റില്‍ തന്റെ സ്ഥിരം ബാറ്റിങ് പൊസിഷനായ ഓപ്പണിങില്‍ നിന്നും രോഹിത് മാറി നില്‍ക്കണം. പകരം കെഎല്‍ രാഹുല്‍- യശസ്വി ജയ്‌സ്വാള്‍ ജോടിയെ ഓപ്പണിങില്‍ നിലനിര്‍ത്തുകയും വേണം. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

YASHASVI JAISWAL

രാഹുല്‍ - ജയ്‌സ്വാള്‍ ജോടി ക്ലിക്കായി

രോഹിത് ശര്‍മയുടെ അഭാവത്തില്‍ യശസ്വി ജയ്‌സ്വാള്‍ - കെഎല്‍ രാഹുല്‍ സഖ്യമാണ് പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. ഈ സഖ്യം ക്ലിക്കാവുകയും ചെയ്തു. രണ്ടാമിന്നിങ്‌സില്‍ ഇരുവരും ചേര്‍ന്ന് ആദ്യ ഇന്നിങ്‌സില്‍ അടിച്ചെടുത്ത 201 റണ്‍സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി മാറിയത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യ വിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടും കൂടിയാണിത്. ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി മാറിയതും ഇതു തന്നെയാണ്.

176 ബോളില്‍ 77 റണ്‍സാണ് രാഹുല്‍ രണ്ടാമിന്നിങ്‌സില്‍ നേടിയത്. ജയ്‌സാള്‍ 161 റണ്‍സുമായി ടീമിന്റെ അമരക്കാരനാവുകയും ചെയ്തു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇടംകൈയന്‍ ഓപ്പണറുടെ കന്നി ടെസ്റ്റ് സെഞ്ച്വറിയും കൂടിയാണിത്. ഒരു ഓപ്പണിങ് ജോടി ഇത്ര മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ അവരെ നിലനിര്‍ത്തുകയാവും ഏതൊരു ടീമും ചെയ്യുക. അതിനാല്‍ തന്നെ രോഹിത്തിനെ മധ്യനിരയിലേക്കു മാറ്റി ഇന്ത്യയും ഇതു തന്നെ ചെയ്യുന്നതാവും നല്ലത്.

രോഹിത്തിന്റെ ഫോം

ടെസ്റ്റില്‍ ഓപ്പണറായുള്ള രോഹിത് ശര്‍മയുടെ സമീപകാലത്തെ മോശം പ്രകടനമാണ് രണ്ടാമത്തെ കാരണം. നേരത്തേ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ഓപ്പണര്‍മാരില്‍ ഒരാള്‍ തന്നെയായിരുന്നു അദ്ദേഹം. പക്ഷെ അടുത്തിടെ ടെസ്റ്റില്‍ ഹിറ്റ്മാന്‍ ശരിക്കും പതറുകയാണ്.

ഏറ്റവും അവസാനമായി ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലാണ് രോഹിത് ഓപ്പണ്‍ ചെയ്തത്. ഇവയില്‍ ആറിന്നിങ്‌സുകളില്‍ നിന്നും വെറും 91 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 52 റണ്‍സുമാണ്. അതുകൊണ്ടു തന്നെ ഓപ്പണറായി പതറുന്ന രോഹിത്തിനെ ഓസ്‌ട്രേലിയയിലെ കടുപ്പമേറിയ സാഹചര്യങ്ങളില്‍ ഈ റോള്‍ ഏല്‍പ്പിക്കുന്നത് വലിയ ക്ഷീണമായി മാറിയേക്കുകയും ചെയ്യും.

ROHIT SHARMA

മധ്യനിരയിലെ പ്രകടനം

രോഹിത് ശര്‍മയുടെ ടെസ്റ്റ് കരിയറെടുത്താല്‍ ഓപ്പണിങിലേക്കാള്‍ ശ്രദ്ധേയമായ പ്രകടനമാണ് അദ്ദേഹം മധ്യനിരയില്‍ കാഴ്ചവച്ചിട്ടുള്ളതെന്നു കാണാം. ആറാം നമ്പറില്‍ രോഹിത്തിന്റെ ബാറ്റിങ് ശരാശരി 54.57 ആണ്. ഓപ്പണിങിലാവട്ടെ 44.01 ശരാശരി മാത്രമേ അദ്ദേഹത്തിനുള്ളൂ.

നിലവില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനെടുത്താല്‍ ഒരുപിടി യുവതാരങ്ങളെ നമുക്കു കാണാന്‍ സാധിക്കും. ഇവരില്‍ വിരാട് കോലിയും രോഹിത്തുമാണ് ബാറ്റിങ് ലൈനപ്പില്‍ ഏറ്റവും അനുഭവസമ്പത്തുള്ളവര്‍. നിലവില്‍ നാലാമനായാണ് കോലി കളിക്കുന്നത്. രോഹിത് അഞ്ചാമനോ, ആറാമനോ ആയി ക്രീസിലെത്തിയാല്‍ അതു ഇന്ത്യന്‍ മധ്യനിരയെ ശക്തമാക്കുകയും തുടക്കത്തില്‍ തിരിച്ചടികളുണ്ടായാല്‍ അതിജീവിക്കാന്‍ ടീമിനെ സഹായിക്കുകയും ചെയ്യും.

നേരത്തേ ഓസ്‌ട്രേലിയയില്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍ ടെസ്റ്റില്‍ ബാറ്റ് ചെയ്തിട്ടുള്ള താരമാണ് രോഹിത്. ഭേദപ്പെട്ട പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തു. 279 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്. മെല്‍ബണില്‍ പുറത്താവാതെ നേടിയ 63 റണ്‍സും ഇതിലുള്‍പ്പെടും.

Story first published: Monday, December 2, 2024, 16:31 [IST]
Other articles published on Dec 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+