Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഫിഫ്റ്റി അല്ലെങ്കില്‍ സെഞ്ച്വറി!! സിഡ്‌നിയില്‍ രോഹിത് രണ്ടിലൊന്ന് നേടും; ഇതാ കാരണം

സിഡ്‌നി: ഓസ്ട്രലിയക്കെതിരായ ഏകദിന പരമ്പരയില്‍ ആശ്വാസ ജയം ലക്ഷ്യമിട്ട് ടീം ഇന്ത്യ നാളെയിറങ്ങുകയാണ്. ശനിയാഴ്ച രാവിലെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മൂന്നമങ്കം. ആദ്യ രണ്ടു മല്‍സരങ്ങളും തോറ്റ് പരമ്പര കൈവിട്ടതിനാല്‍ ഇന്ത്യക്കു ഇനിയൊന്നും നഷ്ടപ്പെടാനില്ല. അതുകൊണ്ടു തന്നെ സിഡ്‌നിയില്‍ രണ്ടും കല്‍പ്പിച്ചായിരിക്കും ശുഭ്മന്‍ ഗില്ലും സംഘവുമെത്തുന്നത്.

മെല്‍ബണിലെ കഴിഞ്ഞ മല്‍സരത്തില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുമായി (97 ബോളില്‍ 73) മുന്‍ നായകന്‍ രോഹിത് ശര്‍മ ഫോമിലക്കു മടങ്ങിയെത്തിയത് സിഡ്‌നിയില്‍ ഇന്ത്യക്കു സന്തോഷിക്കാന്‍ വക നല്‍കുന്നുണ്ട്. അടുത്ത കളിയിലും ഒരു കിടിലന്‍ ഇന്നിങ്‌സ് ഹിറ്റ്മാനില്‍ നിന്നും നമുക്കു പ്രതീക്ഷിക്കാം. അതിന്റെ കാരണമെന്താണെന്നു പരിശോധിക്കാം.

ROHIT SHARMA

സിഡ്‌നി ഹിറ്റ്മാന്റെ ഇഷ്ടവേദി

രോഹിത് ശര്‍മയെ സംബന്ധിച്ച് ഓസ്‌ട്രേലിയയിലെ ഏറ്റവും ഇഷ്ടമുള്ള വേദികളിലൊന്നാണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്. ഇവിടെ കളിക്കാനിറങ്ങിയാല്‍ അദ്ദേഹം ബാറ്റിങില്‍ നിരാശപ്പെടുത്താറില്ല. മികച്ച ഇന്നിങ്‌സുകള്‍ തന്നെ രോഹിത്തില്‍ നിന്നും ഇന്ത്യക്കു പലപ്പോഴും ലഭിച്ചിട്ടുണ്ടെന്നു കാണാം.

സിഡ്‌നിയില്‍ അവസാനമായി കളിച്ചിട്ടുള്ള നാലു ഏകദിനങ്ങളെടുത്താല്‍ ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമാണ് അദ്ദേഹം വാരിക്കൂട്ടിത്. ശേഷിച്ച ഒരിന്നിങ്‌സിലാവട്ടെ 30 പ്ലസ് റണ്‍സും നേടി. 66 റണ്‍സ് (87 ബോള്‍), 34 (48), 99 (108), 133 (129) എന്നിങ്ങനെയാണ് കഴിഞ്ഞ നാലിന്നിങ്‌സുകളില്‍ ഇവിടെ രോഹിത്തിന്റെ സ്‌കോറുകള്‍,

ഇതു മൂന്നാമങ്കത്തിനു മുമ്പ് ഓസ്‌ട്രേലിയയെ ഭയപ്പെടുത്തുമ്പോള്‍ ഇന്ത്യക്കു സന്തോഷിക്കാന്‍ വക നല്‍കുകയും ചെയ്യുന്നു. സെഞ്ച്വറിയോ, ഫിഫ്റ്റി പ്ലസ് സ്‌കോറോ തന്നെയാണ് ടീം ഇന്ത്യ രോഹിത്തില്‍ നിന്നും ഈ മല്‍സരത്തില്‍ പ്രതീക്ഷിക്കുന്നത്. ടീമിന്റെ ജയത്തിലും അദ്ദേഹത്തിന്റെ പ്രകടനം ഏറെ നിര്‍ണായകമായിരിക്കും.

ശൈലി മാറ്റിയ രോഹിത്

ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകസ്ഥാനം നഷ്ടമായതിനു ശേഷം ഓസ്‌ട്രേലിയക്കെതിരായ ഈ പരമ്പരയില്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് ശൈലിയിലും മാറ്റം വന്നിട്ടുള്ളതായി കാണാം തുടക്കത്തില്‍ തന്നെ ബൗളര്‍മാര്‍ക്കു മേല്‍ ആഞ്ഞടിച്ച് അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിച്ച രോഹിത്തിനെയാണ് നായകനായിരിക്കെ നമ്മള്‍ കണ്ടത്.

വ്യക്തിഗത നേട്ടങ്ങളേക്കാള്‍ അദ്ദേഹം പ്രാധാന്യം നല്‍കിയത് ടീമിനായിരുന്നു. ഇംപാക്ടുണ്ടാക്കുന്ന ഇന്നിങ്‌സുകള്‍ കളിച്ച് ടീമിനു തുടക്കത്തില്‍ തന്നെ ഒരു മേല്‍ക്കൈ നേടിക്കൊടുക്കാന്‍ രോഹിത് നിരന്തരം ശ്രമിച്ചിരുന്നു. പക്ഷെ ഓസ്‌ട്രേലിയയില്‍ തനിക്കു നായകസ്ഥാനം നഷ്ടമാവുകയും ശുഭ്മന്‍ ഗില്‍ പുതിയ ക്യാപ്റ്റനാവുകയും ചെയ്തതോടെ രോഹിത് ഈ റിസ്‌ക്കുള്ള ശൈലി ഉപേക്ഷിച്ച മട്ടാണ്.

ROHIT SHARMA

പകരം പതിയെ ക്രീസില്‍ നിലയുറപ്പിച്ച ശേഷം പിന്നീട് സ്‌കോറിങിനു വേഗത കൂട്ടുകയെന്ന പരമ്പരാഗര ശൈലിയിലേക്കു രോഹിത് ഇപ്പോള്‍ മാറിയിരിക്കുകയാണ്. പെര്‍ത്തിലെയും അഡ്‌ലെയ്ഡിലെയും കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ നമ്മള്‍ ഇതു കണ്ടു കഴിഞ്ഞു.

അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയന്‍ ന്യൂ ബോള്‍ ആക്രമണത്തിനെതിരേ പരമാവധി വിക്കറ്റ് കൈവിടാതെ നോക്കുകയാണ് ഹിറ്റ്മാന്‍ ചെയ്തത്. സിഡ്‌നിയിലെ അടുത്ത മാച്ചിലും സമാനമായ ശൈലിയില്‍ തന്നെയാവും രോഹിത് ബാറ്റ് ചെയ്യുക.

കാരണം ഇപ്പോള്‍ ക്യാപ്റ്റന്‍സി ഇല്ലാത്തതിനാല്‍ തന്നെ ഹൈ റിസ്‌ക് ഗെയിം കളിച്ച് രണ്ടോ, മൂന്നോ ഇന്നിങ്‌സുകളില്‍ തുടരെ ഫ്‌ളോപ്പായാല്‍ അതു ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയേക്കാമെന്ന ഭയം അദ്ദേഹത്തിനുണ്ടാവും. യശസ്വി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ തുടങ്ങി മികച്ച യുവതാരങ്ങള്‍ രോഹത്തിന്റെ പകരക്കാരനായി ഏകദിന ടീമിലേക്കു അവസരം കാത്ത് പുറത്തു നില്‍ക്കുകയാണ്.

Story first published: Friday, October 24, 2025, 13:52 [IST]
Other articles published on Oct 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+