For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: രോഹിത് വിരമിക്കുന്നു!! ഇതു അവസാന പരമ്പര? വമ്പന്‍ തെളിവുമായി ഫാന്‍സ്

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയയുമായുള്ള ബോഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ബാറ്റിങിലും ക്യാപ്റ്റന്‍സിയിലും ഒരുപോലെ പതറുന്ന ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മ വിരമിക്കാനൊരുങ്ങുന്നതായി ആരാധകര്‍. സോഷ്യല്‍ മീഡിയയിലാണ് അവര്‍ ഇതിന്റെ നിര്‍ണായക തെളിവും പുറത്തു വിട്ടിരിക്കുന്നത്. രോഹിത്തിനെ സംബന്ധിച്ച് ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല, ബാറ്ററെന്ന നിലയിലും മറക്കാനാഗ്രഹിക്കുന്ന പരമ്പരയായി ഇതു മാറിയിരിക്കുകയാണ്.

മികച്ച ഫോമിലുള്ള കെഎല്‍ രാഹുലിനു ഓപ്പണിങ് റോള്‍ വിട്ടുകൊടുത്തതിനു ശേഷം ആറാം നമ്പറിലേക്കു മാറിയ രോഹിത് ബാറ്റിങില്‍ ശരിക്കും പതറുകയാണ്. രണ്ടു ടെസ്റ്റുകളിലായി മൂന്നിങ്‌സുകളിലാണ് പമ്പരയില്‍ അദ്ദേം ഇതിനകം ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 6.33 എന്ന ദയനീയ ശരാശരിയില്‍ നേടാനായത് വെറും 19 റണ്‍സ് മാത്രമാണ്. ഗാബയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലെ പുറത്താവലിനു ശേഷമുള്ള രോഹിത്തിന്റെ ഒരു പ്രവര്‍ത്തിയാണ് അദ്ദേഹം വിരമിക്കാനൊരുങ്ങുകയാണെന്നു ആരാധകര്‍ ഉറപ്പിക്കാനുള്ള കാരണം.

ROHIT SHARMA

വിരമിക്കല്‍ സൂചനയോ?

മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നാലാം ദിനം ആദ്യ സെഷനിലാണ് രോഹിത് ശര്‍മ പുറത്തായത്. 27 ബോളില്‍ രണ്ടു ഫോറുകളക്കം 10 റണ്‍സെടുത്ത അദ്ദേഹത്തെ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ അലെക്‌സ് ക്യാരി പിടികൂടുകയായിരുന്നു. മുന്‍ ഇന്നിങ്‌സുകളെ അപേക്ഷിച്ച് കുറേക്കൂടി ആത്മവിശ്വാസത്തിലാണ് രോഹിത് ഈ കളിയില്‍ കാണപ്പെട്ടത്. പക്ഷെ കമ്മിന്‍സിന്റെ മികച്ചൊരു ബോളില്‍ അദ്ദേഹത്തിനു കീഴടങ്ങേണ്ടി വരികയായിരുന്നു.

ഔട്ടായി ഡ്രസിങ് റൂമിലക്കു മടങ്ങവെ തന്റെ രണ്ടു ഗ്ലൗസുകളും ഡഗൗട്ടിനു മുന്നില്‍, ഗ്രൗണ്ടിലെ പരസ്യ ബോര്‍ഡിനു തൊട്ടു പിന്നിലായി രോഹിത് ഉപേക്ഷിച്ചതായി കാണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തിയാണ് ആരാധകരെ സംശയത്തിലാക്കിയിരിക്കുന്നത്. രോഹിത് വിരമിക്കുകയാണെന്ന നിര്‍ണായക സൂചന തന്നെയാണ് ഇതു നല്‍കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നത്.

രോഹിത് ശര്‍മ സാധാരണയായി ഈ തരത്തില്‍ തന്റെ ഗ്ലൗസുകള്‍ ഗ്രൗണ്ടില്‍ ഉപേക്ഷിച്ച് പോവാറില്ല. പുറത്താവലില്‍ എത്ര മാത്രം നിരാശയും രോഷവുമുണ്ടെന്ന് അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തി തെളിയിക്കുകയും ചെയ്യുന്നു. ഈ പരമ്പരയ്ക്കു ശേഷം ടെസ്റ്റ് ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞേക്കുമെന്ന നിര്‍ണായക സൂചനയാണ് ഇതെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കു ശേഷം ടെസ്റ്റ് ക്രിക്കറ്റിനോടു രോഹിത് ശര്‍മം ഗുഡ്‌ബൈ പറഞ്ഞേക്കും. ഗാബ ടെസ്റ്റിലെ പുറത്താവലിനു ശേഷം ഗ്ലൗസ് ഗ്രൗണ്ടിനു പുറത്ത് ഉപേക്ഷിച്ച് അദ്ദേഹം മടങ്ങിയത് ഇതിന്റെ തെളിവാണ്. രോഹിത്തിനെ സംബന്ധിച്ച് ഏറ്റവും മികച്ച തീരുമാനവും ഇതു തന്നെയാവും.

കാരണം ബാറ്റിങിലെ ഫ്‌ളോപ്പ് ഷോ തുടരുന്ന അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കുക മാത്രമല്ല, ടീമില്‍ നിന്നു തന്നെ വൈകാതെ പുറത്താക്കിയക്കും. അതിനു മുമ്പ് തന്നെ സ്വയം കളി മതിയാക്കുന്നതായിരിക്കും ഏറ്റവും നല്ല ഓപ്ഷനെന്നു ആരാധകര്‍ കുറിക്കുന്നു.

ROHIT SHARMA GLOVES

pic credit

രോഹിത്തിന്റെ ഫോം

ഓസ്‌ട്രേലിയയുമായുള്ള ഈ പരമ്പരയില്‍ മാത്രമല്ല ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ 0-3നു തൂത്തുവാരപ്പെട്ട ടെസ്റ്റ് പരമ്പരയിലും രോഹിത് ശര്‍മ ബാറ്റിങില്‍ തികഞ്ഞ പരാജയമായി മാറിയിരുന്നു. ഈ പരമ്പരയിലെ ആറിന്നിങ്‌സുകളില്‍ നിന്നും 100 റണ്‍സ് പോലും തികയ്ക്കാന്‍ അദ്ദേഹത്തിനായില്ല. ഒരു ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ള അഞ്ചിന്നിങ്‌സുകളിലും അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തു.

ടെസ്റ്റില്‍ അവസാനമായി കളിച്ചിട്ടുള്ള 13 ഇന്നിങ്‌സുകളെടുത്താല്‍ ഒരേയൊരു ഫിഫ്റ്റി മാത്രമാണ് രോഹിത്തിനു കുറിക്കാനായത്. 13.30 ശരാശരിയുള്ള അദ്ദേഹം ആറിന്നിങ്‌സുകളിലും ഒറ്റയക്ക സ്‌കോറിനു പുറത്താവുകയും ചെയ്തു. 6, 5, 23, 8, 2, 52, 0, 8, 18, 11, 3, 6, 10 എന്നിങ്ങനെയാണ് രോഹിത്തിന്റെ സ്‌കോറുകള്‍.

Story first published: Tuesday, December 17, 2024, 12:09 [IST]
Other articles published on Dec 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+