Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ശരാശരി 13 മാത്രം, രോഹിത്തിനെതിരേ കടുത്ത നീക്കത്തിന് ഗംഭീര്‍! പ്ലാന്‍ ബി വരുന്നു

ബ്രിസ്ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയത്തോടെ ഞെട്ടിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ 10 വിക്കറ്റിന്റെ തോല്‍വിയാണ് നേരിട്ടത്. പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. മൂന്ന് ദിവസം പോലും പൂര്‍ണ്ണമായും നീണ്ടുനില്‍ക്കാതെയാണ് ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ തോറ്റത്. ഇതോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മോഹങ്ങള്‍ക്കാണ് വലിയ തിരിച്ചടി ലഭിച്ചിരിക്കുന്നത്.

പെര്‍ത്തില്‍ ജസ്പ്രീത് ബുംറക്ക് കീഴില്‍ ജയിച്ച ഇന്ത്യക്ക് അഡ്‌ലെയ്ഡില്‍ രോഹിത് ശര്‍മക്ക് കീഴില്‍ കാലിടറുകയായിരുന്നു. ഇതോടെ രോഹിത് ശര്‍മക്കെതിരേ വലിയ വിമര്‍ശനമാണുയരുന്നത്. ബാറ്റിങ്ങില്‍ വളരെ മോശം പ്രകടനമാണ് രോഹിത് ശര്‍മ കാഴ്ചവെക്കുന്നത്. കൂടാതെ ക്യാപ്റ്റനെന്ന നിലയിലും നിരാശപ്പെടുത്തുന്നു. അവസാന ന്യൂസീലന്‍ഡ് പരമ്പരയില്‍ നാട്ടില്‍ മൂന്ന് മത്സരങ്ങളിലും ഇന്ത്യ വൈറ്റ് വാഷ് നേരിടുകയായിരുന്നു. ഇപ്പോഴിതാ രോഹിത്തിന് കീഴില്‍ ഇന്ത്യ പതറുന്ന സാഹചര്യത്തില്‍ കടുത്ത നീക്കത്തിന് തയ്യാറെടുക്കുകയാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍.

രോഹിത്തിന് വിശ്രമം നല്‍കിയേക്കും

കെ എല്‍ രാഹുല്‍, യശ്വസി ജയ്‌സ്വാള്‍ ഓപ്പണിങ് കൂട്ടുകെട്ട് തുടരാനാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തീരുമാനം. അതുകൊണ്ടുതന്നെ രോഹിത് ശര്‍മ മധ്യനിരയില്‍ കളിക്കേണ്ടതായി വരും. മധ്യനിരയില്‍ കളിക്കുമ്പോള്‍ രോഹിത്തിന് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ രോഹിത് പ്ലേയിങ് 11ല്‍ ബാധ്യതയായി മാറുകയാണെന്ന് പറയാം. ഇന്ത്യ രോഹിത് ശര്‍മയെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പുറത്തിരുത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

രോഹിത്തിനെ സമ്മര്‍ദ്ദം ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രോഹിത് മാറി നില്‍ക്കുന്നതാണ് ഇന്ത്യക്ക് നല്ലത്. കാരണം ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ജയിച്ചാലെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാന്‍ സാധിക്കൂ. ഈ സാഹചര്യത്തില്‍ ഇന്ത്യ അനാവശ്യമായി ഇനി സാഹസം കാട്ടില്ല. മോശം ഫോമിലുള്ള രോഹിത്തിനെ നായകസ്ഥാനം നോക്കാതെ മാറ്റി നിര്‍ത്താനാണ് ഗംഭീര്‍ നീങ്ങുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

dhruv jurel

രോഹിത്തിന് പകരം ജുറേല്‍ മധ്യനിരയില്‍

ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ദ്രുവ് ജുറേലിനെ ഇപ്പോഴും ടീം മാനേജ്‌മെന്റ് വിശ്വസിക്കുന്നു. നേരത്തെ സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ ദ്രുവ് ജുറേലിന് സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ രോഹിത്തിന് പകരം ജുറേലിനെ മധ്യനിരയില്‍ കഴിപ്പിക്കാനാണ് സാധ്യത. അവസാന അഞ്ച് മത്സരത്തില്‍ നിന്ന് 13 മാത്രമാണ് രോഹിത്തിന്റെ ശരാശരി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സീറ്റ് നഷ്ടമാകാതിരിക്കാന്‍ ഈ നീക്കം ഇന്ത്യ നടത്തേണ്ടതായുണ്ട്.

രോഹിത് മാറി നിന്നാലും ടീമിനെ നയിക്കാന്‍ ജസ്പ്രീത് ബുംറയുണ്ട്. ഈ സാഹചര്യത്തില്‍ രോഹിത്തിന്റെ അഭാവം ഇന്ത്യക്ക് കാര്യമായ തിരിച്ചടിയാവില്ല. രോഹിത്തിന് പകരം മധ്യനിരയിലേക്ക് ജുറേല്‍ എത്തുകയും ബുംറ നായകനായി മുന്നില്‍ നിന്ന് നയിക്കുകയും ചെയ്താല്‍ വിജയ വഴിയില്‍ തിരിച്ചെത്താന്‍ ഇന്ത്യക്ക് സാധിച്ചേക്കും. രോഹിത് ശര്‍മ ബുംറയെ വേണ്ടവിധം ഉപയോഗിച്ചില്ലെന്ന ആരോപണം ശക്തമാണ്. എന്നാല്‍ നായകനായി ബുംറ മടങ്ങിയെത്തുമ്പോള്‍ ഈ പ്രശ്‌നം ഉണ്ടാകില്ല.

ഗൗതം ഗംഭീറിനും നിലനില്‍പ്പിന്റെ പ്രശ്‌നം

കടുത്ത നീക്കങ്ങളിലേക്ക് ഗൗതം ഗംഭീര്‍ കടക്കാന്‍ മറ്റൊരു പ്രധാന കാര്യമുണ്ട്. ഓസ്‌ട്രേലിയന്‍ പരമ്പര ഗൗതം ഗംഭീറിനെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്ന് പറയാം. ന്യൂസീലന്‍ഡ് പരമ്പരയില്‍ ഇന്ത്യ വൈറ്റ് വാഷ് നേരിട്ടതോടെ ഗംഭീറിന്റെ പരിശീലകസ്ഥാനത്തിന് ഉലച്ചില്‍ നേരിട്ടതാണ്. കഴിഞ്ഞ രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യ ഇത്തവണ ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ പരമ്പര കൈവിട്ടാല്‍ ബിസിസി ഐ കടുത്ത നീക്കം ഗംഭീറിനെതിരേ നടത്തിയേക്കും.

പരിമിത ഓവറില്‍ ഗംഭീറിനെ പരിശീലകനാക്കി ടെസ്റ്റില്‍ പുതിയ പരിശീലകനെ കൊണ്ടുവന്നേക്കും. ഇത് നടക്കാതിരിക്കാന്‍ ഗംഭീറിന് എന്ത് വിലകൊടുത്തും ഇന്ത്യയെ ഓസീസ് ടെസ്റ്റ് പരമ്പരയില്‍ വിജയിപ്പിക്കേണ്ടതായുണ്ട്. എന്തായാലും ചില സുപ്രധാന അഴിച്ചുപണികള്‍ ഇന്ത്യ മൂന്നാം മത്സരത്തില്‍ വരുത്തുമെന്ന കാര്യം ഉറപ്പാണ്.

Story first published: Monday, December 9, 2024, 7:44 [IST]
Other articles published on Dec 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+