For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: നീ എന്താണ് ചെയ്യുന്നത്? ജയ്‌സ്വാളിനോട് ഉടക്കി രോഹിത്! കാരണം അറിയാം

ബ്രിസ്ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ മൂന്നാം മത്സരം 14ന് ബ്രിസ്ബണില്‍ ആരംഭിക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ജയം ഓസീസിനായിരുന്നു. ഇതോടെ വരുന്ന മത്സരങ്ങള്‍ നിര്‍ണ്ണായകമായി മാറി. മൂന്നാം മത്സരത്തിന് ബ്രിസ്ബണാണ് വേദിയാവുന്നത്. ഓസ്‌ട്രേലിയയുടെ കുത്തക വേദികളിലൊന്നാണ് ബ്രിസ്ബണിലേത്. ഇന്ത്യക്കെതിരേ ഇപ്പോള്‍ മാനസികമായ മുന്‍തൂക്കം ഓസീസിനുണ്ട്.

ഇപ്പോഴിതാ ബ്രിസ്ബണിലേക്കുള്ള യാത്രക്കിടെ ഇന്ത്യയുടെ യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളും രോഹിത് ശര്‍മയും തമ്മില്‍ ഉടക്കിയതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. അച്ചടക്കമില്ലാത്ത പെരുമാറ്റത്തിനാണ് രോഹിത് യുവതാരത്തോട് ദേഷ്യപ്പെട്ടത്. എയര്‍പോര്‍ട്ടില്‍ വെച്ചുണ്ടായ സംഭവം ഇതിനോടകം വലിയ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. രോഹിത് ശര്‍മയുടെ നടപടിയെ ന്യായീകരിക്കാവുന്ന പിഴവാണ് ജയ്‌സ്വാള്‍ നടത്തിയിരിക്കുന്നത്.

ബസിന് സമയത്ത് എത്തിയില്ല

ഇന്ത്യന്‍ സംഘം ബ്രിസ്ബണിലേക്ക് പുറപ്പെടാന്‍ ടീം ഹോട്ടലില്‍ നിന്ന് ബസാണ് നിശ്ചയിച്ചിരുന്നത്. ഇതിന്റെ സമയവും എല്ലാ താരങ്ങളേയും അറിയിച്ചതാണ്. എന്നാല്‍ എല്ലാവരും സമയത്ത് എത്തിയിട്ടും യശ്വസി ജയ്‌സ്വാള്‍ മാത്രം സമയം പാലിച്ചില്ല. 20 മിനുട്ടോളം കാത്തിരുന്നിട്ടും ജയ്‌സ്വാള്‍ വരാത്തതിനാല്‍ യുവതാരത്തെ ഒഴിവാക്കിയാണ് ഇന്ത്യന്‍ ടീം ബസ് എയര്‍പോര്‍ട്ടിലേക്ക് പോയത്. പിന്നാലെ പ്രത്യേകം വാഹനത്തില്‍ സമയത്ത് തന്നെ ജയ്‌സ്വാള്‍ എയര്‍പോര്‍ട്ടിലെത്തി.

ഈ സംഭവമാണ് നായകന്‍ രോഹിത് ശര്‍മയെ ചൊടിപ്പിച്ചത്. ഇതോടെ രോഹിത് ശര്‍മ എയര്‍പോര്‍ട്ടിലെത്തിയ ജയ്‌സ്വാളിനോട് സമയം പാലിക്കാത്തതില്‍ ദേഷ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുള്ളത്. പരമ്പരയില്‍ ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം നടത്തുന്ന ഇന്ത്യന്‍ താരമാണ് ജയ്‌സ്വാള്‍. അതുകൊണ്ടുതന്നെ താരത്തെ അപമാനിക്കുന്ന തരത്തില്‍ ക്യാപ്റ്റന്‍ പെരുമാറിയത് ജയ്‌സ്വാളിന്റെ മനോവീര്യം കെടുത്തുമെന്നാണ് ഒരു പക്ഷം ആരാധകര്‍ പറയുന്നത്.

കോലിയും ബുംറയും ടീം ബസിലില്ല

എയര്‍പോര്‍ട്ടിലേക്ക് പോയ ഇന്ത്യയുടെ ടീം ബസില്‍ നായകന്‍ രോഹിത് ശര്‍മക്കൊപ്പം വിരാട് കോലിയും ജസ്പ്രീത് ബുംറയും ഇല്ലായിരുന്നു. വ്യക്തിപരമായ ചില കാരണങ്ങളാല്‍ ഇരുവരും നേരിട്ട് എയര്‍പോര്‍ട്ടിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ ഇവര്‍ കൃത്യ സമയത്ത് തന്നെ ടീമിനൊപ്പം ചേര്‍ന്നു. ജയ്‌സ്വാള്‍ വലിയ പ്രതീക്ഷയുള്ള യുവതാരമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ അച്ചടക്കമില്ലാതെയും കൃത്യ നിഷ്ടയില്ലാതെയും പെരുമാറുന്നത് കരിയറിനെ ബാധിക്കുമെന്ന മുന്നറിയിപ്പാണ് ആരാധകര്‍ നല്‍കുന്നത്.

Yashasvi Jaiswal

എന്തുകൊണ്ടാണ് ജയ്‌സ്വാള്‍ വൈകിയത് എന്നത് വ്യക്തമല്ല. എന്തായാലും ജയ്‌സ്വാള്‍ അവസാന സമയത്താണ് എയര്‍പോര്‍ട്ടിലേക്കെത്തിയത്. ഇന്ത്യന്‍ ടീമിലെ മറ്റ് താരങ്ങളെയെല്ലാം 20 മിനുട്ടോളം കാത്തിരുത്തിയിട്ടും ജയ്‌സ്വാള്‍ എത്തിയില്ലെന്നതാണ് എടുത്തു പറയേണ്ടത്. എന്തായാലും ജയ്‌സ്വാളിന്റെ അച്ചടക്കമില്ലാത്ത പെരുമാറ്റം സീനിയര്‍ താരങ്ങളെയെല്ലാം ചൊടിപ്പിച്ചിട്ടുണ്ട്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മ ശക്തമായ താക്കീതാണ് നല്‍കിയത്.

ഗാബയില്‍ ഇന്ത്യക്ക് ജയിക്കണം

മൂന്നാം ടെസ്റ്റില്‍ ജയിച്ചാല്‍ മാത്രമെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീറ്റിന്റെ പ്രതീക്ഷ നിലനിര്‍ത്താന്‍ സാധിക്കൂ. കൂടാതെ പരമ്പര നേട്ടം തീരുമാനിക്കുന്നതിലും നിര്‍ണ്ണായകമാവുക ഈ മത്സരമാണ്. ഇതിന് മുമ്പ് ഗാബയില്‍ ഓസീസിനെ അട്ടിമറിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഈ മികവ് തുടരാന്‍ ടീമിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. എന്തായാലും ഗാബയിലെ മത്സരം ഇന്ത്യയുടെ ശരിയായ കരുത്ത് പരീക്ഷിക്കപ്പെടുന്നതാവും. അതുകൊണ്ടുതന്നെ തീപാറുന്ന പോരാട്ടം പ്രതീക്ഷിക്കാം.

സീനിയര്‍ താരങ്ങള്‍ ഫോമിലേക്കെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ അത്യാവശ്യമാണ്. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവര്‍ക്കെല്ലാം ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ സാധിക്കണം. യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെല്ലാം വലിയ സ്‌കോര്‍ നേടേണ്ടതും ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

Story first published: Thursday, December 12, 2024, 14:06 [IST]
Other articles published on Dec 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+