Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഓപ്പണിങ്, ആറാമന്‍, ക്യാപ്റ്റന്‍, എല്ലാം ഫ്‌ളോപ്പ്!! രോഹിത്തിന്റെ റോളെന്ത്? വിരമിക്കൂ

മെല്‍ബണ്‍: റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ കഷ്ടകാലം ഉടനെയൊന്നും അവസാനിക്കുമെന്നു തോന്നുന്നില്ല. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ എല്ലാ റോളുകളിലും അദ്ദേഹം ഒരുപോലെ ഫ്‌ളോപ്പാവുന്നത് തുടരുകയാണ്. ആറാം നമ്പര്‍ വിട്ട് നാലാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌ലില്‍ രോഹിത് ഓപ്പണിങിലേക്കു മടങ്ങിയെത്തിയെങ്കിലും അവിടെയും ദുരന്തമായി മാറി.

ഇതോടെ രോഹിത്ത് വിരമിക്കണമെന്ന ആവശ്യവും സോഷ്യല്‍ മീഡിയയില്‍ ശക്തമായിരിക്കുകയാണ്. ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു ശേഷം അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരേയും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതു കൂടാതെയാണ് ബാറ്റിങിലും അദ്ദേഹം തുടരെ ഫ്‌ളോപ്പായി കൊണ്ടിരിക്കുന്നത്.

ROHIT SHARMA TEST

ഓപ്പണിങിലും രക്ഷയില്ല

പെര്‍ത്തിലെ ഒന്നാം ടെസ്റ്റ് നഷ്ടമായ രോഹിത് ശര്‍മ രണ്ടാമങ്കം മുതലാണ് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. കെഎല്‍ രാഹുല്‍ ഓപ്പണറായി തിളങ്ങിയതോടെ രണ്ടാം ടെസ്റ്റ് മുതല്‍ രോഹിത് തന്റെ പഴയ ബാറ്റിങ് പൊസിഷനായ ആറാം നമ്പറിലേക്കു മാറുകയും ചെയ്യുകയായിരുന്നു. പക്ഷെ പരമ്പരയിലെ നാലിന്നിങ്‌സിലും ഈ റോളില്‍ അദ്ദേഹം ഫ്‌ളോപ്പായി.

ഇതേ തുടര്‍ന്നാണ് മെല്‍ബണിലെ നാലാം ടെസ്റ്റില്‍ തന്റെ ഫേവറിറ്റ് പൊസിഷനായ ഓപ്പണിങിലേക്കു രോഹിത് മടങ്ങിയെത്തിയത്. രാഹുലിനെ മൂന്നാം നമ്പറിലേക്കും മാറ്റുകയായിരുന്നു. ഓപ്പണിങില്‍ രോഹിത് തന്റെ മാജിക്കല്‍ ടച്ച് വീണ്ടെടുക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. വെറും അഞ്ചു ബോളുകളുടെ ആയുസ് മാത്രമേ അദ്ദേഹത്തിനുണ്ടായുള്ളൂ.

ഓസീസ് നായകന് പാറ്റ് കമ്മിന്‍സെറിഞ്ഞ രണ്ടാം ഓവറിലെ അവസാനത്തെ ബോളില്‍ രോഹിത് പുറത്താവുകയായിരുന്നു. നേടാനായത് മൂന്നു റണ്‍സ് മാത്രം. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ഷോര്‍ട്ട് ബോളില്‍ അദ്ദേഹം പുള്‍ ഷോട്ടിനു തുനിയുകയായിരുന്നു. പക്ഷെ ടൈമിങ് പാളിയപ്പോള്‍ ടോപ് എഡ്ജായ ബോള്‍ നേരെ മുകളിലേക്കുയര്‍ന്നു. മിഡ് ഓണില്‍ നിന്നും വലതു ഭാഗത്തേക്കു ഓടിയ ശേഷം സ്‌കോട്ട് ബോളണ്ട് ഇതു പിടികൂടുകയുമായിരുന്നു.

രോഹിത്തിന്റെ പ്രകടനം

രോഹിത് ശര്‍മ മറക്കാനാഗ്രഹിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനമായി ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി മാറിയിരിക്കുകയാണ്. മൂന്നു ടെസ്റ്റുകളിലായി ഇതിനകം കളിച്ച നാലിന്നിങ്‌സുകളില്‍ നിന്നും 5.5 എന്ന ദയനീയ ശരാശരിയില്‍ വെറും 22 റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത്. ഉയര്‍ന്ന സ്‌കോര്‍ 10 റണ്‍സുമാണ്.

ഇന്ത്യന്‍ നായകന്റെ അവസാനത്തെ 10 ടെസ്റ്റ് ഇന്നിങ്‌സുകളെടുത്താല്‍ ഇതില്‍ ആറിലും ഒറ്റയക്ക സ്‌കോറിനാണ് പുറത്തായിട്ടുള്ളത്. ബാറ്റിങ് ശരാശരി 11.30 മാത്രമാണ്. 3, 10, 6, 3, 18, 11, 8, 0, 2, 52, 23 എന്നിങ്ങനെയാണ് സ്‌കോറുകള്‍.

രോഹിത്തിന്റെ അവസാനത്തെ 20 ടെസ്റ്റ് ഇന്നിങ്‌സുകള്‍ നോക്കിയാല്‍ ഇവയില്‍ ഒരേയൊരു സെഞ്ച്വറി മാത്രമേ നേടാനായിട്ടുള്ളൂ. ഈ വര്‍ഷം മാര്‍ച്ചില്‍ ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന ടെസ്റ്റിലായിരുന്നു ഹിറ്റ്മാന്‍ അവസാനമായി മൂന്നക്കത്തിലെത്തിയത്.

ROHIT SHARMA TEST

കളി മതിയാക്കൂ

ഇന്ത്യക്കൊപ്പം ഓപ്പണിങിലും ഫ്‌ളോപ്പായി മാറിയതോടെ രോഹിത് ശര്‍മയിലുള്ള വിശ്വാസം ആരാധകര്‍ക്കു പൂര്‍ണമായി നഷ്ടമായിരിക്കുകയാണ്. ഇനി വിരമിക്കുകയല്ലാതെ ഹിറ്റ്മാന് മുന്നില്‍ മറ്റു ഓപ്ഷനുകളില്ലെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.

രോഹിത് ശര്‍മയെക്കൊണ്ട് ഓപ്പണിങ് പറ്റില്ല, ആറാം നമ്പറിലും കളിക്കാന്‍ കഴിയില്ല, ടീമിനെ നന്നായി നയിക്കാനുമാവില്ല. പിന്നെ എന്തിനാണ് ടീമിന് ഭാരമായി അദ്ദേഹത്തെ കളിപ്പിക്കുന്നത്? ഉടന്‍ വിരമിക്കുന്നതാണ് രോഹിത് ഇനി ചെയ്യേണ്ടതെന്നും സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് കുറിക്കുന്നു.

നിലവില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ ബാധ്യതയാണ് രോഹിത് ശര്‍മ. ബാറ്റിങ്, ക്യാപ്റ്റന്‍സി തുടങ്ങി എല്ലാ റോളിലും അദ്ദേഹം ഒരുപോലെ പരാജയമാണ്. ഇങ്ങനെയൊരാളെ ഇനി ടീമില്‍ നിലനിര്‍ത്തേണ്ട ആവശ്യമില്ലെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

Story first published: Friday, December 27, 2024, 11:28 [IST]
Other articles published on Dec 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+