Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഷമി വേണ്ട! ഫിറ്റ്‌നസുണ്ടായിട്ടും തഴയുന്നു; കാരണം രോഹിത് തന്നെ, സംഭവം ഇതാണ്

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ ജസ്പ്രീത് ബുംറക്ക് കീഴില്‍ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയെടുത്തത്. എന്നാല്‍ ഇതിന്റെ പലിശ തീര്‍ത്ത് പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസീസ് തിരിച്ചു നല്‍കി. ഇന്ത്യയെ 10 വിക്കറ്റിനാണ് ആതിഥേയര്‍ നാണംകെടുത്തിയത്. ഇതോടെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും വളരെ നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ വിധി നിര്‍ണ്ണയിക്കുന്ന ഈ മത്സരങ്ങളിലെ ഫലമാവും.

നിലവിലെ ഇന്ത്യയുടെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് പേസ് നിരയുടെ കരുത്ത് കുറവാണ്. ജസ്പ്രീത് ബുംറ തകര്‍ത്ത് പന്തെറിയുമ്പോള്‍ മികച്ച പിന്തുണ നല്‍കാന്‍ ഒപ്പമുള്ളവര്‍ക്ക് സാധിക്കുന്നില്ല. മുഹമ്മദ് സിറാജും ഹര്‍ഷിത് റാണയും തുടക്കത്തിലേ ഇംപാക്ട് സൃഷ്ടിക്കാനാവാതെ പ്രയാസപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് മികച്ചൊരു പേസറെ അത്യാവശ്യമാണ്. ഇതിന് ഏറ്റവും അനുയോജ്യന്‍ സീനിയര്‍ താരമായ മുഹമ്മദ് ഷമിയാണ്.

പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ടീമിന് പുറത്തായിരുന്ന ഷമി ഇപ്പോള്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താന്‍ ഷമിക്ക് സാധിക്കുന്നുണ്ട്. ബംഗാൡനെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്വാര്‍ട്ടറിലേക്കെത്തിച്ചത് ഷമിയുടെ പ്രകടനമാണ്. എന്നാല്‍ ഷമി ഇന്ത്യന്‍ ടീമിലേക്ക് എത്താത്തതിന് കാരണം നായകന്‍ രോഹിത് ശര്‍മയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഷമിയുടെ ഫിറ്റ്‌നസ് പ്രശ്‌നമെന്ന് രോഹിത്

പരമ്പര ആരംഭിക്കുന്നതിന് മുമ്പ് മുഹമ്മദ് ഷമിയുടെ ഫിറ്റ്‌നസ് പ്രശ്‌നമാണെന്നും ഓസീസിലേക്ക് കൊണ്ടുപോകാമോയെന്ന് നിരീക്ഷിക്കുകയാണെന്നുമാണ് നായകന്‍ രോഹിത് ശര്‍മ പറഞ്ഞത്. എന്നാല്‍ ഇതിന്റെ പേരില്‍ രോഹിത്തും ഷമിയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായെന്നാണ് വിവരം. ഷമിയെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി രോഹിത് ശര്‍മ കണ്ടിരുന്നു. ഇവിടെവെച്ച് പരിക്കിന്റെ പേരില്‍ ഇരുവരും തമ്മില്‍ ചെറിയ തര്‍ക്കമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകളെത്തുന്നത്.

എന്തായാലും ഷമിയെ ഇന്ത്യ ടീമിലേക്ക് എത്തിക്കാത്തതിന്റെ പ്രധാന കാരണം നായകന്‍ രോഹിത് ശര്‍മയാണ്. രോഹിത്തിന് ഷമിയെ വിശ്വാസമില്ലാത്തത് താരത്തിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിന് സാധ്യമാകുന്നു. ഷമിയെപ്പോലൊരു പേസറെ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് അത്യാവശ്യമാണ്. യുവതാരങ്ങള്‍ക്ക് സാധിക്കാത്ത കാര്യം ഷമിക്ക് സാധിക്കും. ഷമി ബംഗാളിനായി തിളങ്ങിയിട്ടും രോഹിത് പേസറില്‍ സംതൃപ്തനല്ലെന്നതാണ് പ്രശ്‌നം.

rohit sharma

ഷമി വരേണ്ടത് അത്യാവശ്യം

നിലവിലെ സാഹചര്യത്തില്‍ മുഹമ്മദ് ഷമി വരേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ അത്യാവശ്യമാണ്. ജസ്പ്രീത് ബുംറക്കൊപ്പം നില്‍ക്കാന്‍ സാധിക്കുന്ന ഷമിയെപ്പോലൊരു പേസറെയാണ് ഇപ്പോള്‍ ഇന്ത്യക്കാവശ്യം. ടീമിലെ മറ്റ് ബൗളര്‍മാര്‍ക്കൊന്നും ഈ കഴിവില്ല. ഓസ്‌ട്രേലിയയില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരമാണ് മുഹമ്മദ് ഷമി. മികച്ച റെക്കോഡുകളും അവകാശപ്പെടാനാവും. ബംഗാളിനായി മികച്ച ഫോമില്‍ കളിക്കുന്ന താരത്തിന് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ഫിറ്റ്‌നസില്ലെന്ന് പറയാനാവില്ല.

ഈ സാഹചര്യത്തില്‍ ഇന്ത്യ ഷമിയെ ടീമിലേക്ക് കൊണ്ടുവരേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഷമി വന്നാല്‍ പേസ് പിച്ചുകളില്‍ കസറും. ഓസീസ് ബാറ്റിങ് നിരക്ക് ഷമി വലിയ തലവേദനയാകുമെന്ന കാര്യം നിസംശയം പറയാം. എന്തായാലും നിലവിലെ സാഹചര്യത്തില്‍ ഷമിയെ ഇന്ത്യ മിസ് ചെയ്യുന്നുണ്ടെന്നുറപ്പ്. നായകന്‍ രോഹിത് ശര്‍മ വിട്ടുവീഴ്ച ചെയ്താല്‍ ഷമിക്ക് മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കായി കളിക്കാന്‍ സാധിക്കുമെന്നുറപ്പ്.

രോഹിത്തിന്റെ സീറ്റ് തെറിച്ചേക്കും

ഏത് വിധേനെയും ശേഷിക്കുന്ന മത്സരങ്ങള്‍ ജയിക്കേണ്ടത് രോഹിത് ശര്‍മയുടെ ആവശ്യമാണ്. അല്ലാത്ത പക്ഷം രോഹിത്തിനിട്ട് പണി കിട്ടാനാണ് സാധ്യത കൂടുതല്‍. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്കെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കൂടാതെ മോശം ഫോമും വേട്ടയാടുന്നു. ഈ സമയത്ത് രോഹിത് ഷമിയെ തിരികെ കൊണ്ടുവന്ന് ടീമിനെ വിജയത്തിലേക്കെത്തിക്കാനുള്ള നീക്കം നടത്തുന്നതാണ് അദ്ദേഹത്തിനും ഗുണം ചെയ്യുക. എന്തായാലും ഇന്ത്യയുടേയും രോഹിത്തിന്റേയും നീക്കം എങ്ങനെയാവുമെന്ന് കണ്ടറിയാം.

Story first published: Tuesday, December 10, 2024, 6:44 [IST]
Other articles published on Dec 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+