Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രോഹിത് ഇത്ര ദുരന്തം ക്യാപ്റ്റനോ? സച്ചിനെപ്പോലും കടത്തിവെട്ടി!! നാണക്കേടില്‍ 'കിങ്'

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലേറ്റ വന്‍ തോല്‍വിയോടെ വലിയൊരു നാണക്കേടിനു അവകാശിയായിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മെല്‍ബണിലെ നാലാമങ്കത്തില്‍ 184 റണ്‍സിനാണ് ഇന്ത്യയെ പാറ്റ് കമ്മിന്‍സും സംഘവും വാരിക്കളഞ്ഞത്. ഇതോടെയാണ് ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയുടെ മറ്റൊരു താരത്തിനുമില്ലാത്ത മോശം റെക്കോര്‍ഡ് ഹിറ്റ്മാനെ തേടിയെത്തിയത്.

വിരാട് കോലിയില്‍ നിന്നും ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്തതിനു ശേഷം രോഹിത്തിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നില്ല. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ കോലിയേക്കാള്‍ മികച്ച ക്യാപ്റ്റനാണ് അദ്ദേഹമെങ്കിലും ടെസ്റ്റില്‍ കോലിയേക്കാള്‍ ഏറെ പിറകിലാണെന്നു നിസംശയം പറയാം. അതു ശരിവച്ചു കൊണ്ടാണ് ഒരു ക്യാപ്റ്റനും ആഗ്രഹിക്കാത്ത ഒരു റെക്കോര്‍ഡും രോഹിത് കുറിച്ചിരിക്കുന്നത്.

SACHIN TENDULKAR

സച്ചിന് ആശ്വാസം

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം ടെസ്റ്റുകളില്‍ തോല്‍വിയേറ്റു വാങ്ങിയ രണ്ടു ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ ഒരാളായിരുന്നു മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നാണക്കേടിന്റെ ഈ റെക്കോര്‍ഡ് ദീര്‍ഘകാലം പങ്കിട്ട അദ്ദേഹം ഇപ്പോള്‍ രക്ഷപ്പെട്ടിരിക്കുകയാണ്. രോഹിത് ശര്‍മയാണ് ഈ നാണക്കേടിന്റെ ലിസ്റ്റിലെ പുതിയ കിങായി മാറിയിരിക്കുന്നത്.

സച്ചിനു കീഴില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അഞ്ചു ടെസ്റ്റുകളിലാണ് ഇന്ത്യന്‍ ടീം പരാജയമേറ്റു വാങ്ങിയത്. 1999ലായിരുന്നു അദ്ദേഹത്തിനു കീഴില്‍ ടീം ഇന്ത്യ അഞ്ചു തോല്‍വികളിലേക്കു കൂപ്പുകുത്തിയത്. ഒരിക്കലും തിരുത്തപ്പെടില്ലെന്നു കരുതപ്പെട്ട ഈ റെക്കോര്‍ഡാണ് രോഹിത് ഈ വര്‍ഷം പഴങ്കഥയാക്കിയത്. ആറു ടെസ്റ്റുകളിലാണ് ഈ വര്‍ഷം അദ്ദേഹത്തിനു കീഴില്‍ ഇന്ത്യന്‍ ടീം തോറ്റത്.

Year Ender 2024: ക്രിക്കറ്റിന് നഷ്ടങ്ങളുടെ വര്‍ഷം!! ഈ വര്‍ഷം ഇവര്‍ കളി നിര്‍ത്തി, ആരെല്ലാം?

രോഹിത്തിന്റെ ക്യാപ്റ്റന്‍സി

ഈ വര്‍ഷം ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിനെതിരേയായിരുന്നു. അഞ്ചു ടെസ്റ്റുകളിലാണ് നാട്ടില്‍ വച്ച് ഇംഗ്ലണ്ടുമായി രോഹിത് ശര്‍മയും സംഘവും ഏറ്റുമുട്ടിയത്. ജനുവരിയില്‍ ഹൈദരാബാദില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് വീഴ്ത്തുകയും ചെയ്തു. 28 റണ്‍സിനാണ് ബെന്‍ സ്റ്റോക്‌സിന്റെ ടീം ജയിച്ചു കയറിയത്. എങ്കിലും ഈ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കു സാധിച്ചു.

അതിനു ശേഷം ബംഗ്ലാദേശിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ 2-0നു ജയിച്ചെങ്കിലും ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ തകര്‍ന്നടിഞ്ഞു. മൂന്നു ടെസ്റ്റുകളുടെ പരമ്പര കിവികള്‍ 3-0ന് തൂത്തുവാരുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ എട്ടു വിക്കറ്റിനു ജയിച്ചാണ് ന്യൂസിലാഡ് തുടങ്ങിയത്.

ROHIT SHARMA

രണ്ടാം ടെസ്റ്റില്‍ 113 റണ്‍സിനും അവര്‍ ഇന്ത്യയെ സ്തബ്ധരാക്കി. അതിനു ശേഷം മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 25 റണ്‍സിന്റെ ജയവുമായി അവര്‍ ഇന്ത്യയുടെ നാണക്കേടും പൂര്‍ത്തിയാക്കി. സ്വന്തം നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പരയിലെ മുഴുവന്‍ മല്‍സരങ്ങളിലും ഇന്ത്യന്‍ ടീം പരാജയപ്പെട്ടതും ഇതാദ്യമായിരുന്നു.

IND vs AUS: ആശ്വസിക്കാന്‍ 3 പേര്‍ മാത്രം!! നാലാമങ്കം ഇന്ത്യ തോല്‍ക്കാന്‍ ഈ കാരണങ്ങള്‍

തുടര്‍ന്നാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായി ടീം ഇന്ത്യ ഓസ്‌ട്രേലിയയിലെത്തിയത്. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ജസ്പ്രീത് ബുംറയ്ക്കു കീഴില്‍ ജയിച്ചെങ്കിലും പിന്നീട് തകര്‍ന്നു. രോഹിത്തു കീഴില്‍ അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇറങ്ങിയ ഇന്ത്യയെ ഓസീസ് പത്തു വിക്കറ്റിനാണ് കശാപ്പ് ചെയ്തത്.

ഇതോടെ അഞ്ചാം ടെസ്റ്റ് തോല്‍വിയുമായി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം രോഹിത് എത്തുകയും ചെയ്തു. ഇപ്പോഴിതാ മെല്‍ബണിലെ നാലാം ടെസ്റ്റും തോറ്റതോടെ ആറാം പരാജയവുമായി രോഹിത് മോശം ക്യാപ്റ്റന്‍മാരുടെ ലിസ്റ്റില്‍ തലപ്പത്തേക്കും കയറിയിരിക്കുകയാണ്.

Story first published: Tuesday, December 31, 2024, 9:40 [IST]
Other articles published on Dec 31, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+