Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രോഹിത് ഇനി 'സിക്‌സ് മാന്‍'! ചരിത്രം വഴിമാറി, കുറിച്ചത് ലോക റെക്കോര്‍ഡുകള്‍

ലോക ക്രിക്കറ്റില്‍ സിക്‌സറുകളുടെ കാര്യത്തില്‍ തന്നെ വെല്ലാന്‍ മറ്റൊരു താരമില്ലെന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററുമായ രോഹിത് ശര്‍മ. ഓസ്‌ട്രേലിയുമായുള്ള മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ഹിറ്റ്മാന്‍ തലങ്ങും വലങ്ങും ബൗളര്‍മാരെ സിക്‌സറിലേക്കു പറത്തുകയായിരുന്നു. ഇതോടെ സിക്‌സറില്‍ ചില വമ്പന്‍ റെക്കോര്‍ഡുകള്‍ അദ്ദേഹം തന്റെ പേരില്‍ കുറിക്കുകയും ചെയ്തു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏതെങ്കിലുമൊരു രാജ്യത്തു ഏറ്റവുമധികം സിക്‌സറുകളെന്ന ലോക റെക്കോര്‍ഡ് രോഹിത് സ്വന്തമാക്കിയിരിക്കുകയാണ്. നേരത്തേ ഈ നേട്ടത്തിനു അവകാശി ന്യൂസിലാന്‍ഡ് മുന്‍ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലായിരുന്നു. 256 സിക്‌സറുകളോടെയായിരുന്നു അദ്ദേഹം തലപ്പത്തു നിന്നത്. എന്നാല്‍ ഈ റെക്കോര്‍ഡ് രോഹിത് പഴങ്കഥയാക്കിയിരിക്കുകയാണ്.

ROHIT SHARMA

ഓസീസുമായുള്ള മൂന്നാം ഏകദിനത്തില്‍ ഇറങ്ങുമ്പോള്‍ രോഹിതും ഗപ്റ്റിലും ഒപ്പമായിരുന്നു. എന്നാല്‍ മൂന്നാം ഓവറില്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനെതിരേ ആദ്യ സിക്‌സര്‍ പറത്തിയതോടെ ഗപ്റ്റിലിന്റെ റെക്കോര്‍ഡ് ഹിറ്റ്മാന്‍ പഴങ്കഥയാക്കുകയും ചെയ്തു.

ഈ ലിസ്റ്റില്‍ രോഹിത്, ഗപ്റ്റില്‍ എന്നിവര്‍ കഴിഞ്ഞാല്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ന്യൂസിലാന്‍ഡിന്റെ ബ്രെന്‍ഡന്‍ മക്കെല്ലം (230), വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ (228), ഇന്ത്യയുടെ എംഎസ് ധോണി (186), ഇംഗ്ലണ്ടിന്റെ ഒയ്ന്‍ മോര്‍ഗന്‍ (155), സൗത്താഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ് (147) എന്നിവരാണ്.

ഓസ്‌ട്രേലിയയുടെ സൂപ്പര്‍ പേസറായ മിച്ചെല്‍ സ്റ്റാര്‍ക്കിനെതിരേ ഏകദിനത്തില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പറത്തിയ താരമെന്ന റെക്കോര്‍ഡും രോഹിത് ഈ കളിയില്‍ തന്റെ പേരിലാക്കിയിരിക്കുകയാണ്. ഇടംകൈയന്‍ പേസറായ സ്റ്റാര്‍ക്കിനെതിരേ നേരത്തേ ഏകദിനത്തില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പായിച്ചത് മുന്‍ സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിയായിരുന്നു. നാലു സിക്‌സറുകളായിരന്നു അദ്ദേഹം നേടിയത്. ഈ റെക്കോര്‍ഡ് ഹിറ്റ്മാന്‍ തിരുത്തിയിരിക്കുകയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗം 550 സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയ താരമെന്ന ലോക റെക്കോര്‍ഡും ഈ മല്‍സരത്തില്‍ രോഹിത് കൈക്കലാക്കിയിരുന്നു. 471 ഇന്നിങ്‌സുകളില്‍ നിന്നാണ് അദ്ദേഹത്തിന്റെ നേട്ടം. 544 മല്‍സരങ്ങളില്‍ നിന്നും 550 സിക്‌സറുകളെന്ന ഗെയ്‌ലിന്റെ ഓള്‍ടൈം റെക്കോര്‍ഡാണ് തകര്‍ത്തത്. ഇന്ത്യക്കു വേണ്ടി ഏറ്റവുമാദ്യം 350, 400, 450, 500, 550 സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയ താരമെന്ന റെക്കോര്‍ഡും അദ്ദേഹത്തിനു അവകാശപ്പെട്ടതാണ്.

ROHIT SHARMA

ഇന്ത്യക്കു 353 റണ്‍സ് വിജയലക്ഷ്യം

മൂന്നാം ഏകദിനത്തില്‍ 353 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യക്കു ഓസ്‌ട്രേലിയ നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 352 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഓസീസ് നിരയില്‍ ആര്‍ക്കും സെഞ്ച്വറി തികയ്ക്കാനായില്ല. എന്നാല്‍ നാലു പേര്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിച്ചു.

96 റണ്‍സെടുത്ത ഓപ്പണര്‍ മിച്ചെല്‍ മാര്‍ഷാണ് ടോപ്‌സ്‌കോറര്‍. 84 ബോളുകള്‍ നേരിട്ട അദ്ദേഹം 13 ഫോറും മൂന്നു സിക്‌സറുകളുമടിച്ചു. സ്റ്റീവ് സ്മിത്ത് (74), മാര്‍നസ് ലബ്യുഷെയ്ന്‍ (72), ഡേവിഡ് വാര്‍ണര്‍ (56) എന്നിവരാണ് ഓസ്‌ട്രേലിയയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുംറ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ കുല്‍ദീപ് യാദവിനു രണ്ടു വിക്കറ്റുകളും ലഭിച്ചു.

പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചെല്‍ സ്റ്റാര്‍ക്ക്, ആദം സാംപ

Story first published: Wednesday, September 27, 2023, 19:26 [IST]
Other articles published on Sep 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+