For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഓസീസ് പരമ്പര, ആദ്യ ടെസ്റ്റ് രോഹിത് കളിക്കില്ല! പകരമാര്? ഇന്ത്യയെ ആര് നയിക്കും?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അഭിമാന പരമ്പരയാണ് വരാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി. ഓസ്‌ട്രേലിയയില്‍ അവസാന രണ്ട് തവണയും ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ഇത്തവണ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ നേട്ടം ആവര്‍ത്തിക്കാമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഗൗതം ഗംഭീര്‍ എന്ന പുതിയ പരിശീലകനും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ഇത്തവണ പരമ്പര തിരിച്ചുപിടിക്കാനുള്ള വലിയ പദ്ധതികളാണ് ആതിഥേയരായ ഓസീസ് മെനയുന്നത്.

ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി നല്‍കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരങ്ങളിലൊന്ന് രോഹിത് കളിച്ചേക്കില്ലെന്നാണ് വിവരം. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് രോഹിത് ഇത്തരത്തില്‍ ഒരു ടെസ്റ്റില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നായകനെന്ന നിലയില്‍ മാത്രമല്ല ഓപ്പണറെന്ന നിലയിലും രോഹിത്തിന്റെ അഭാവം ഇന്ത്യക്ക് തലവേദനയാവും.

രോഹിത്തിന്റെ അഭാവം വലിയ തിരിച്ചടിയാവും

ആദ്യ ടെസ്റ്റ് നവംബര്‍ 22 മുതല്‍ 26വരെ പെര്‍ത്തിലാണ് നടക്കുന്നത്. ഈ മത്സരം രോഹിത് കളിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. അഞ്ച് മത്സര ടെസ്റ്റ് മത്സരത്തില്‍ മികച്ച തുടക്കം ലഭിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ രോഹിത്തിന്റെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയായിരിക്കുമെന്നുറപ്പാണ്. രോഹിത്തിനെപ്പോലൊരു സീനിയര്‍ താരത്തിന്റെ പകരക്കാരനെ കണ്ടെത്തുകയെന്നത് ഒട്ടും എളുപ്പമല്ല.

അതുകൊണ്ടുതന്നെ രോഹിത് ശര്‍മ കളിക്കാതിരുന്നാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കും. നായകനെന്ന നിലയില്‍ രോഹിത്തിന്റെ തന്ത്രങ്ങളും ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഈ രണ്ട് കാര്യങ്ങളും ഇന്ത്യയെ പിന്നോട്ടടിച്ചേക്കും. ബിസിസി ഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടി ഐയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതിന്റെ ഔദ്യോഗികമായ സ്ഥിരീകരണം വരുന്ന ദിവസങ്ങള്‍ ഉണ്ടായേക്കും. എന്തായാലും രോഹിത് കളിക്കാതിരുന്നാല്‍ അത് ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചേക്കും.

rohit sharma ind vs aus

അഭിമന്യു ഈശ്വരന്‍ പകരക്കാരന്‍?

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ആര് ഓപ്പണറാവുമെന്നതാണ് ചോദ്യം. സാധ്യതകള്‍ പ്രകാരം രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. രോഹിത് ശര്‍മ കളിക്കാതിരുന്നാല്‍ പകരം ഓപ്പണറായി അഭിമന്യു ഈശ്വരനെ പരിഗണിച്ചേക്കുമെന്നാണ് വിവരം. സമീപകാലത്തായി ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ മിന്നിക്കുന്ന താരമാണ് അഭിമന്യു ഈശ്വരന്‍. അതുകൊണ്ടുതന്നെ താരത്തിന് വിളി ലഭിക്കാനാണ് സാധ്യത.

എന്നാല്‍ ഓസീസ് പിച്ചില്‍ അനുഭവസമ്പത്തില്ലാത്ത താരത്തിന് എത്രത്തോളം മികവ് കാട്ടാന്‍ കഴിയുമെന്നതാണ് കണ്ടറിയേണ്ടത്. ഓസീസിന്റെ പേസ് നിര അതിശക്തമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമല്ല. അഭിമന്യു ഈശ്വരന് രോഹിത്തിനെപ്പോലെ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവില്ല. ഇന്ത്യ ആദ്യ മത്സരം തോറ്റാല്‍ ഓസ്‌ട്രേലിയക്കത് വലിയ ആത്മവിശ്വാസം നല്‍കുമെന്നും ഇത് പരമ്പരയിലുടെനീളം പ്രതിഫലിക്കാന്‍ സാധ്യതയുണ്ടെന്നും നിസംശയം പറയാം.

ഇന്ത്യയെ ആര് നയിക്കും?

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയെ ആര് നയിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വിരാട് കോലി ടീമിലുണ്ടെങ്കിലും നായകസ്ഥാനം ഏറ്റെടുക്കില്ലെന്ന് ഉറപ്പാണ്. കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ശുബ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ എന്നിവരിലൊരാളാവും ഇന്ത്യയെ നയിക്കുക. ജസ്പ്രീത് ബുംറ നേരത്തെ ഇന്ത്യയെ ടെസ്റ്റില്‍ നയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. രാഹുലും ഇന്ത്യയെ നയിച്ചിട്ടുണ്ടെങ്കിലും അത്ര മികച്ച പ്രകടനമല്ല നടത്തിയിരിക്കുന്നത്.

റിഷഭിന് നായകന്റെ ഉത്തരവാദിത്തം നല്‍കിയാല്‍ അത് ബാറ്റിങ് പ്രകടനത്തെ ബാധിക്കാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ഇന്ത്യയെ ആര് നയിക്കുമെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും രോഹിത് കളിക്കാതിരുന്നാല്‍ അത് നികത്താനാവാത്ത വിടവായി മാറുമെന്നുറപ്പാണ്.

Story first published: Friday, October 11, 2024, 6:42 [IST]
Other articles published on Oct 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+