Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതാണ് രോഹിത്, കുട്ടി ആരാധകനെ തടഞ്ഞപ്പോള്‍ ചെയ്തത് കണ്ടോ!! വീഡിയോ വൈറല്‍

നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളാണ് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ആരാധകരോടു എല്ലായ്‌പ്പോഴും വളരെ നന്നായി പെരുമാറാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ആരാധകര്‍ തനിക്കു നല്‍കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കുമെല്ലാം ഏറെ വിലമതിക്കുന്നയാള്‍ കൂടിയാണ് ഹിറ്റ്മാന്‍.

അതുകൊണ്ടു തന്നെ അവര്‍ക്കു നേരെയുള്ള ഒരു മോശം പെരുമാറ്റവും രോഹിത് വച്ചു പൊറുപ്പിക്കാറുമില്ല. ഇതു ശരിവയ്ക്കുന്ന ഒരു സംഭവം കൂടി ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഒരു കുട്ടി ആരാധകനു നേരെ മോശമായി പെരുമാറിയതിനു രോഹിത് ക്ഷുഭിതനായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ROHIT SHARMA

സംഭവമറിയാം

ഈ മാസം 19 മുതല്‍ ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോള്‍ രോഹിത് ശര്‍മ. മുംബൈയിലെ പ്രശസ്തമായ ശിവാജി പാര്‍ക്കിലാണ് അദ്ദേഹം പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. ദേശീയ ടീമിന്റെ മുന്‍ ബാറ്റിങ് കോച്ച് കൂടിയായ അഭിഷേക് ശര്‍മയ്ക്കു കീഴിലാണ് രോഹിത്തിന്റെ പരിശിലനം.

ഒരു നിശ്ചിത അകലം പാലിച്ചാണ് കാണികള്‍ക്കു രോഹിത്തിന്റെ പരിശീലനം ആസ്വദിക്കാന്‍ അനുവാദം നല്‍കിയിരുന്നത്. അതിനിടെയാണ് ഒരു കുട്ടി ആരാധകന്‍ രോഹിത്തിനെ കാണാന്‍ അടുത്തേക്കു വന്നത്. ഈ സമയത്തു അദ്ദേഹം തന്റെ കിറ്റിലേക്കു ബാറ്റ് വയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു.

കുട്ടി ആരാധകനെ തടഞ്ഞതിനെ തുടര്‍ന്ന് ക്ഷുഭിതനാവുന്ന രോഹിത്. വീഡിയോ കാണാം

ഇതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തന്റെയടുക്കലേക്കു വരാന്‍ ശ്രമിച്ച ഒരു കുട്ടിയെ പിടിച്ചുവയ്ക്കുന്നതായി രോഹിത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. ഇതു കണ്ടയുടന്‍ അദ്ദേഹത്തിന്റെ മുഖഭാവവും മാറി. വളരെയധികം ക്ഷുഭിതനായ രോഹിത് സുരക്ഷാ ജീവനക്കാര്‍ക്കെതിരേ ആക്രോശിക്കുന്നതു വീഡിയോയില്‍ കാണാം.

ആ കുട്ടിയെ തന്റെയടുത്തേക്കു വരാന്‍ അദ്ദേഹം അനുവദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. ഈ വീഡിയോ വളരെ വേഗത്തില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു. തന്റെ ആരാധകരോടു രോഹിത് കാണിക്കുന്ന സ്‌നേഹവും കരുതലും എത്രത്തോളമുണ്ടെന്നു ഇതു തെളിയിക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ക്യാപ്റ്റന്‍സിയില്ലാതെ വെറും ബാറ്റര്‍ മാത്രമായിട്ടാണ് വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ രോഹിത് കളിക്കുന്നത്. അദ്ദേഹത്തെ മാറ്റി പകരം യുവതാരം ശുഭ്മന്‍ ഗില്ലിനെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്യാപ്റ്റനായി നിയമിച്ചിരുന്നു. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമേ രോഹിത് മല്‍സരരംഗത്തുള്ളൂ. ടി20, ടെസ്റ്റ് എന്നിവയില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ROHIT SHARMA

രോഹിത്തിന് ആദരം

മുംബൈയില്‍ അടുത്തിടെ നടന്ന സിയറ്റിന്റെ ക്രിക്കറ്റ് അവാര്‍ഡ് ദാന ചടങ്ങില്‍ രോഹിത് ശര്‍മ ആദരിക്കപ്പെട്ടിരുന്നു. ഈ വര്‍ഷമാദ്യം യുഎഇയില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ കിരീടനേട്ടത്തിലേക്കു നയിച്ചതിനാണിത്. ഒരു മല്‍സരം പോലും തോല്‍ക്കാതെയായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ക്യാപ്റ്റനായി രോഹിത്തിന്റെ അവസാന മല്‍സരവും ഈ ടൂര്‍ണമെന്റിന്റെ ഫൈനലാണ്.

ഐസിസി ടൂര്‍ണമെന്റുകളില്‍ എല്ലാ കാലത്തും ഉറക്കം കെടുത്തിയിട്ടുള്ള ന്യൂസിലാന്‍ഡിനെ ഫൈനലില്‍ തോല്‍പ്പിച്ചാണ് 2013നു ശേഷം ആദ്യമായി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ വിജയികളായത്. ഫൈനലിലെ ഹീറോയും രോഹിത്തായിരുന്നു. 83 ബോളില്‍ 76 റണ്‍സോടെയാണ് അഅദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായി മാറിയത്.

Story first published: Saturday, October 11, 2025, 12:10 [IST]
Other articles published on Oct 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+