പെര്‍ത്ത്: ആറു മാസത്തിലേറെ നീണ്ട ബ്രേക്കിനു ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവില്‍ വന്‍ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ് ഇതിഹാസ ബാറ്റിങ് ജോടികളായ രോഹിത് ശര്‍മയും വിരാട് കോലിയും. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇരുവരും ക്രീസിലെത്തിയതും മടങ്ങിയതും വളരെ വേഗത്തിലായിരുന്നു.
14 ബോളില്‍ ഒരു ഫോറടക്കം എട്ടു റണ്‍സ് മാത്രമാണ് രോഹിത്തിനു സ്‌കോര്‍ ചെയ്യാനായത്. കോലിയാവട്ടെ എട്ടു ബോളുകള്‍ നേരിട്ടെങ്കിലും അക്കൗണ്ട് പോലും തുറക്കാനാവാതെ മടങ്ങുകയായരിരുന്നു. ഇത്തരമൊരു ദയനീയ പ്രകടനം രണ്ടു പേരും ഈ മല്‍സരത്തില്‍ പ്രതീക്ഷിച്ചു കാണില്ല.
രണ്ടു പേര്‍ക്കുമെതിരേ വ്യക്തമായ പ്ലാനുമായാണ് ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ എത്തിയതെന്നു പറയാം. അതു അവര്‍ കൃത്യമായി നടപ്പാക്കുകയും ചെയ്തു. രോഹിത്തിനും കോലിക്കുമെതിരേ എന്തു തന്ത്രമാണ് ഓസീസ് പേസര്‍മാര്‍ പരീക്ഷിച്ചതെന്നു നോക്കാം.

രോഹിത്തിനെ കുടുക്കി ഹേസല്‍വുഡ്
ഓസ്‌ട്രേലിയന്‍ ഫാസ്്റ്റ് ബൗളര്‍ ജോഷ് ഹേസല്‍വുഡ് വ്യക്തമായ പ്ലാനുമായാണ് പന്തെറിയാനെത്തിയത്. പെര്‍ത്തിലെ പിച്ച് സാധാണയായി എക്‌സ്ട്രാ ബൗണ്‍സ് നല്‍കാറുണ്ട്. ഈ കാരത്താല്‍ തന്നെ ഹാര്‍ഡ് ലെങ്ത്ത് ബോളുകളാണ് അദ്ദേഹം നിരന്തരം ബൗള്‍ ചെയ്തു കൊണ്ടിരുന്നത്.
അതിന്റെ ഫലം ഹേസല്‍വുഡിനു ലഭിക്കുകയും ചെയ്തു. പിച്ചിലെ ഈ എക്‌സ്ട്രാ ബൗണ്‍സാണ് രോഹിത്തിന്റെ പുറത്താവലിലേക്കു നയിച്ചത്. നാലാം ഓവറിലാണ് അദ്ദേഹം മടങ്ങിയത്. മിച്ചെല്‍ സ്റ്റാര്‍ക്കെറിഞ്ഞ തൊട്ടുമുമ്പത്തെ ഓവറില്‍ ഫോറടക്കം നേടി രോഹിത് നല്ല ആത്മവിശ്വാസത്തിലാണ് കാണപ്പെട്ടത്.
പക്ഷെ അദ്ദേഹത്തെ അധികനേരം തുടരാന്‍ ഓസ്‌ട്രേലിയ അനുവദിച്ചില്ല. ഹേസല്‍വുഡെറിഞ്ഞ നാലാം ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത് രോഹിത്താണ്. ആദ്യത്തെ മൂന്നു ബോളിലും അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനായില്ല. അടുത്ത ബോളില്‍ രോഹിത് പുറത്താവുകയും ചെയ്തു. തൊട്ടുമുമ്പത്തേത് ഗുഡ് ലെങ്ത്ത് ബോളായിരുന്നെങ്കില്‍ അടുത്തത് ഹേസല്‍വുഡ് ലെങ്ത് പിറകിലേക്കും വയ്ക്കുകയായിരുന്നു.
ഷോര്‍ട്ട് ഓഫ്് ഗുഡ് ലെങ്ത്ത് ബോളായിരുന്നു ഹേസല്‍വുഡെറിഞ്ഞ്. രോഹിത്തിന് ലീവ് ചെയ്യാമായിരുന്ന ബോളായിരുന്നു ഇത്. പക്ഷെ അവാന നിമിഷം അദ്ദേഹം ബോളിലേക്കു ബാറ്റ് വച്ചപ്പോള്‍ എഡ്ജായി രണ്ടാം സ്ലിപ്പില്‍ മാറ്റ് റെന്‍ഷോയുടെ കൈകളിലെത്തുകയുമായിരുന്നു.
കോലിക്ക് ഒരു മാറ്റവുമില്ല
ഓഫ്സ്റ്റംപിന് പുറത്തേക്കു പോവുന്ന ബോളുകളില്‍ എതിരാളികള്‍ക്ക വിക്കറ്റ് ദാനം ചെയ്യുന്ന പതിവ് വിരാട് കോലി ഈ മല്‍സരത്തിലും തെറ്റിച്ചില്ല. ഓസ്‌ട്രേലിയന്‍ നിരയിലെ ഏറ്റവും പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്് ഈ വീക്ക്‌നെസ് ശരിക്കും മുതലാക്കുകയും ചെയ്തു.

പിച്ച് ചെയ്ത ശേഷം ബോള്‍ വശങ്ങളിലേക്കും സ്വിങ് ചെയ്യിച്ച് അദ്ദേഹം കോലിയെ നിരന്തരം ചാലഞ്ച് ചെയ്തു കൊണ്ടിരുന്നു. പക്ഷെ ഇന്ത്യന്‍ ഇതിഹാസത്തിനു ഏറെ നേരം ഇതിനെതിരേ പിടിച്ചുനില്‍ക്കാനായില്ല. ഏഴാം ഓവറിലെ ആദ്യ ബോളില്‍ തന്നെ സ്റ്റാര്‍ക്ക് അദ്ദേഹത്തെ മടക്കുകയും ചെയ്തു.
ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ ശരീരത്തിനു ഏറെ അകലെ നിന്നും കോലി ഡ്രൈവിനു ശ്രമിക്കുകയായിരുന്നു. പക്ഷെ കണക്കുകൂട്ടലുകള്‍ പാടെ പിഴച്ചു. എഡ്ജായ ബോള്‍ ബാക്ക്‌വേര്‍ഡ് പോയിന്റില്‍ തന്റെ ഇടതുവശത്തേക്കു ഡൈവ് ചെയ്ത് കൊണോലി പിടികൂടുകയായിരുന്നു.