Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രോഹിത്തിന് ബാറ്റ് ചെയ്യാന്‍ പേടി!! ബൗളിങെടുത്തതിന് ഈ കാരണം, കളിയാക്കി മഗ്രാത്ത്

ബ്രിസ്ബണ്‍: ബോര്‍ഡര്‍ ഗവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ടെസ്റ്റില്‍ ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു പരിഹാസം. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്താണ് അദ്ദേഹത്തെ കളിയാക്കി രംഗത്തു വന്നിരിക്കുന്നത്. എബിസി റോഡിയോയില്‍ (ABC Radio) സംസാരിക്കവെയായിരുന്നു മഗ്രാത്തിന്റെ പരിഹാസം.

അതേസമയം, ആദ്യദിനത്തില്‍ വെറും 13.2 ഓവറുകള്‍ മാത്രമേ കളി നടന്നുള്ളൂ. മഴയെ തുടര്‍ന്ന് തുടര്‍ന്നുള്ള മല്‍സരം ഉപേക്ഷിക്കുകയുമായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയിലാണ് ഓസീസ് കളി അവസാനിപ്പിച്ചത്. 19 റണ്‍സുമായി ഉസ്മാന്‍ ഖവാജയും നാലു റണ്‍സോടെ നതാന്‍ മക്‌സ്വീനിയുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്.

GLENN MCGRATH

ബാറ്റ് ചെയ്യാന്‍ ആഗ്രഹിച്ചില്ല

ബ്രിസ്ബണിലെ ഗാബയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ടോസ് ലഭിച്ചിട്ടും ബൗളിങ് തിരഞ്ഞെടുക്കാനുള്ള രോഹിത് ശര്‍മയുടെ തീരുമാനത്തില്‍ തനിക്കു ആശ്ചര്യം തോന്നിയില്ലെന്നാണ് ഗ്ലെന്‍ മഗ്രാത്ത് പറയുന്നത്. രോഹിത് ശര്‍മ ടോസ് ജയിച്ചിട്ടും ബൗളിങ് തിരഞ്ഞെടുത്തതില്‍ എനിക്കു സര്‍പ്രൈസ് തോന്നിയില്ലെന്നതാണ് സത്യം. അദ്ദേഹം ക്രീസിലെത്തി ന്യൂബോള്‍ നേരിടാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നില്ല.

നിങ്ങള്‍ ബൗളിങ് തിരഞ്ഞെടുക്കുകയും അതു പിഴയ്ക്കുകയും ചെയ്താല്‍ മാധ്യമങ്ങളില്‍ വളരെ മോശമായിട്ടാവും ഇതു വരുന്നത്. എന്നാല്‍ നിങ്ങള്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയും അതു പ്രതീക്ഷിച്ചതു പോലെ വരാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ ആ തീരുമാനം വളരെ ധീരമാണെന്നു പറയപ്പെടുകയും ചെയ്യുമെന്നും മഗ്രാത്ത് വ്യക്തമാക്കി.

ഈ മല്‍സരത്തില്‍ ഓപ്പണറായി രോഹിത് മടങ്ങിയെത്തുമെന്നു സൂചനകള്‍ വന്നിരുന്നു. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പണ്‍ ചെയ്ത കെഎല്‍ രാഹുല്‍ ആറാംസ്ഥാനത്തേക്കു മാറുകയും ചെയ്യും. പെര്‍ത്തില്‍ ഇന്ത്യ ജയിച്ച ആദ്യ ടെസ്റ്റില്‍ രാഹുല്‍- ജയ്‌സ്വാള്‍ ജോടിയാണ് ഓപ്പണ്‍ ചെയ്തത്. രോഹിത്തിനു ഈ ടെസ്റ്റില്‍ നിന്നും പിന്‍മാറേണ്ടി വന്നതോടെയാണ് രാഹുലിനെ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്തത്.

രാഹുല്‍- ജയ്‌സ്വാള്‍ സഖ്യം ക്ലിക്കായതോടെ അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റിലും ഈ കോമ്പിനേഷന്‍ നിലനിര്‍ത്താന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ടീമിലേക്കു മടങ്ങിയെത്തിയ രോഹിത് ആറാം നമ്പറിലേക്കു മാറുകയും ചെയ്തു. പക്ഷെ ഈ റോളില്‍ അദ്ദേഹം ദയനീയ പരാജയമായി മാറി. 3, 6 എന്നിങ്ങനെ സ്‌കോറുകള്‍ക്കു ഹിറ്റ്മാന്‍ പുറത്താവുകയായിരുന്നു. ഇതോടെയാണ് മൂന്നാം ടെസ്റ്റില്‍ തന്റെ സ്ഥിരം പൊസിഷനായ ഓപ്പണിങിലേക്കു മടങ്ങിയെത്താന്‍ രോഹിത് തീരുമാനിച്ചത്.

ROHIT SHARMA

എന്തുകൊണ്ട് ബൗളിങ്?

ഗാബയിലെ മൂന്നാം ടെസ്റ്റില്‍ ടോസിനു ശേഷം എന്തുകൊണ്ടാണ് ബൗളിങ് തിരഞ്ഞെടുത്തതെന്നു രോഹിത് ശര്‍മ വിശദീകരിച്ചിരുന്നു. നേരിയ മഴക്കാറുണ്ട്, കൂടാതെ അല്‍പ്പം പുല്ല് നിറഞ്ഞ പിച്ചുമാണിത്. ഈ സാഹചര്യങ്ങള്‍ നന്നായി മുതലാക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മല്‍സരം പുരോഗമിക്കവെ ബാറ്റിങ് കുറേക്കൂടി എളുപ്പമായി മാറുമെന്നും പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ ഇരുടീമും നല്ല ക്രിക്കറ്റാണ് കാഴ്ചവച്ചത്. എന്നാല്‍ കഴിഞ്ഞ ടെസ്റ്റില്‍ സംഭിച്ചത് ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതു കാരണമാണ് ആ മല്‍സരത്തില്‍ ഞങ്ങള്‍ തോറ്റതെന്നുമായിരുന്നു രോഹിത്തിന്റെ വാക്കുകള്‍.

അഡ്‌ലെയ്ഡിലെ രണ്ടാമങ്കത്തില്‍ തോറ്റ ടീമില്‍ രണ്ടു മാറ്റങ്ങളോടൊണ് ഇന്ത്യ ഇറങ്ങിയത്. ആര്‍ അശ്വിന്‍, ഹര്‍ഷിത് റാണ എന്നിവര്‍ക്കു പകരം രവീന്ദ്ര ജഡേജയെയും ആകാശ്ദീപിനെയും കളിപ്പിക്കുകയായിരുന്നു.

Story first published: Saturday, December 14, 2024, 19:31 [IST]
Other articles published on Dec 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+