For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ആരെ തഴയും? പ്ലേയിങ് 11 തിരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് 'കണ്‍ഫ്യൂഷന്‍'; രോഹിത് പുറത്തോ?

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം നാളെ ആരംഭിക്കാന്‍ പോവുകയാണ്. വലിയ ആശങ്കകളോടെയാണ് ഇന്ത്യ പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. നിലവില്‍ 2-1ന് ഓസീസാണ് പരമ്പരയില്‍ മുന്നിലുള്ളത്. അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്ക് ജയിക്കാനായാല്‍ പരമ്പര ട്രോഫി കൈവിടാതെ നിലനിര്‍ത്താന്‍ സാധിക്കും. ഓസ്‌ട്രേലിയക്ക് മൃഗീയാധിപത്യമുള്ള മൈതാനങ്ങളിലൊന്നാണ് സിഡ്‌നിയിലേത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

ഏറ്റവും മികച്ച പ്ലേയിങ് 11നെ ഇന്ത്യക്ക് കളത്തിലിറക്കേണ്ടതായുണ്ട്. ഫോം വിലയിരുത്തുമ്പോള്‍ സൂപ്പര്‍ താരങ്ങളെയടക്കം ഇന്ത്യ പുറത്തിരുത്തേണ്ടതായുണ്ട്. എന്തായാലും ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുപ്പ് ടീം മാനേജ്‌മെന്റിന് വലിയ തലവേദന സൃഷ്ടിക്കുന്നതാണെന്ന് പറയാം. സിഡ്‌നി ടെസ്റ്റിന്റെ പ്ലേയിങ് 11 തിരഞ്ഞെടുപ്പില്‍ ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

രോഹിത് ശര്‍മയോ ശുബ്മാന്‍ ഗില്ലോ

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ മോശം ഫോമാണ് നിലവിലെ ടീമിന്റെ പ്രധാന തലവേദന. പരമ്പരയില്‍ ഏറ്റവും മോശം പ്രകടനമാണ് രോഹിത് കാഴ്ചവെക്കുന്നത്. മൂന്ന് മത്സരത്തിലെ താരത്തിന്റെ ശരാശരി 7ല്‍ താഴെയാണ്. അതുകൊണ്ടുതന്നെ നായകസ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റി പകരം ജസ്പ്രീത് ബുംറയെ ഇന്ത്യ അഞ്ചാം ടെസ്റ്റില്‍ ക്യാപ്റ്റനാക്കുമെന്നാണ് വിവരം. കൂടാരെ രോഹിത് ശര്‍മയെ പുറത്തിരുത്തിയാല്‍ പകരം ശുബ്മാന്‍ ഗില്ലിനെ പ്ലേയിങ് 11ലേക്ക് പരിഗണിക്കണോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഗൗതം ഗംഭീറിന്റെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവും.

വിരാട് കോലി, സര്‍ഫറാസ് ഖാന്‍ ഇവരിലാര്?

ഇന്ത്യയുടെ മുന്‍ നായകനും സൂപ്പര്‍ താരവുമാണ് വിരാട് കോലി. പരമ്പരയില്‍ ഒരു സെഞ്ച്വറി നേടിയെങ്കിലും പ്രതീക്ഷിച്ച പ്രകടനമല്ല വിരാട് കോലി കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ കോലിയെ പുറത്തിരുത്തി സര്‍ഫ്രാസ് ഖാനെ കളിപ്പിക്കണമെന്ന ആവശ്യം ഒരു ഭാഗത്തുയരുന്നുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന സര്‍ഫ്രാസ് ഖാന്‍ ഇതുവരെ ഓസ്‌ട്രേലിയയില്‍ കളിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ യുവതാരങ്ങള്‍ സീനിയര്‍ താരങ്ങളെക്കാള്‍ മികവ് കാട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ സര്‍ഫറാസ് ഖാനെ കളിപ്പിച്ച് കോലിക്ക് വിശ്രമം നല്‍കുമോയെന്നതാണ് കണ്ടറിയേണ്ടത്.

virat kohli

റിഷഭിന് പകരം ജുറേലോ?

കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ നിര്‍ണ്ണായകമായത് റിഷഭ് പന്തിന്റെ പ്രകടനമായിരുന്നു. എന്നാല്‍ ഇത്തവണത്തെ റിഷഭിന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിനൊത്തുള്ളതല്ല. മോശം ഷോട്ട് കളിച്ച് വിക്കറ്റ് തുലക്കുകയാണ്. ഏറ്റവും പ്രയാസമുള്ള സാഹചര്യത്തില്‍ തിളങ്ങാന്‍ റിഷഭിന് കഴിവുണ്ട്. എന്നാല്‍ ഇത്തവണ തുടര്‍ച്ചയായി ഫ്‌ളോപ്പാവുന്ന സാഹചര്യത്തില്‍ യുവതാരം ദ്രുവ് ജുറേലിന് അവസരം നല്‍കണമെന്ന ആവശ്യം ശക്തമാണ്.

യുവ വിക്കറ്റ് കീപ്പര്‍ ഇന്ത്യയില്‍ ഇതിനോടകം മികവ് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ വിദേശ പിച്ചിലെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയണം. എന്തായാലും റിഷഭിന്റെ മോശം ഫോമില്‍ ജുറേലിന് അവസരം ലഭിക്കുമോയെന്നതാണ് അറിയേണ്ടത്. എന്നാല്‍ സിഡ്‌നിയിലെ റിഷഭിനെ ഇന്ത്യ ഒരിക്കല്‍ക്കൂടി വിശ്വസിക്കാനുള്ള സാധ്യതയാണ് കൂടുതല്‍.

ആകാശ് ദീപിന് പകരം പ്രസിദ്ധോ?

ആകാശ് ദീപിന് പരിക്കേറ്റതിനാല്‍ അഞ്ചാം ടെസ്റ്റ് കളിക്കാന്‍ സാധിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെ വന്നാല്‍ ഇന്ത്യ പ്രസിദ്ധ് കൃഷ്ണയെ കളിപ്പിക്കാനാണ് സാധ്യത. ഹര്‍ഷിത് റാണക്ക് ഇതിനോടകം അവസരം നല്‍കിയിരുന്നു. എന്നാല്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താന്‍ ഹര്‍ഷിതിന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യ പ്രസിദ്ധിന് അവസരം നല്‍കിയേക്കും. ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്കെത്തി വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ പ്രസിദ്ധിന് സാധിക്കുമോയെന്നത് കണ്ടറിയാം. ഉയരക്കൂടുതലിനെ മുതലാക്കി പന്തെറിഞ്ഞാല്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ പ്രസിദ്ധിന് സാധിച്ചേക്കും.

Story first published: Thursday, January 2, 2025, 17:26 [IST]
Other articles published on Jan 2, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+