For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: മെല്‍ബണില്‍ ജയിക്കാം, ഇന്ത്യ ബാറ്റിങ്ങില്‍ ഈ മാറ്റങ്ങള്‍ വരുത്തണം; ധൈര്യം ഉണ്ടാവുമോ?

മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുകയാണ്. നാലാം ദിനം അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ ഒമ്പത് വിക്കറ്റിന് 228 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 333 റണ്‍സിന്റെ ലീഡ് ആതിഥേയരായ ഓസീസിനുണ്ട്. ഒരു വിക്കറ്റ് കൂടി ശേഷിക്കുന്ന ഓസീസ് ലീഡ് 350ലേക്ക് എത്തിക്കാനും സാധ്യതയുണ്ട്. എന്തായാലും ഇന്ത്യ മെല്‍ബണില്‍ ജയിക്കാനുള്ള സാധ്യത വളരെ കുറവാണെന്നതാണ് വസ്തുത. നിലവില്‍ സമനിലക്കാണ് കൂടുതല്‍ സാധ്യത.

ഓസ്‌ട്രേലിയയുടെ ബൗളര്‍മാര്‍ കരുത്തുകാട്ടിയാല്‍ ജയം നേടാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. ഇന്ത്യ സമനിലക്കായി കളിച്ചാല്‍ പരമ്പര ട്രോഫി നിലനിര്‍ത്താനുള്ള സാധ്യത ഉയര്‍ത്താനാവും. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്ക് ജയം അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ സാഹസത്തിന് ധൈര്യം കാട്ടിയാല്‍ ജയ സാധ്യതയുണ്ടെന്ന് തന്നെ പറയാം. ഇതിനായി ഇന്ത്യ ബാറ്റിങ് ഓഡറില്‍ ചില മാറ്റങ്ങള്‍ വരുത്തണം. അത് എന്തൊക്കെയാണെന്ന് നോക്കാം.

ജയ്‌സ്വാള്‍-രോഹിത് ഓപ്പണിങ് തുടരണം

ഇന്ത്യയുടെ ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും തുടരണം. രണ്ട് പേരും ആക്രമിച്ച് കളിക്കാന്‍ കഴിവുള്ളവരാണ്. വിക്കറ്റിനെ ഭയക്കാതെ ഇവര്‍ കടന്നാക്രമിക്കണം. പിച്ച് ഇപ്പോള്‍ അല്‍പ്പം കൂടി ബൗളിങ്ങിന് അനുകൂലമായിട്ടുണ്ട്. എന്നിരുന്നാലും ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇപ്പോഴും ആധിപത്യം കാട്ടാനാവും. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ കടന്നാക്രമിച്ച് കളിച്ച് റണ്‍സുയര്‍ത്താന്‍ ശ്രമിക്കണം. രോഹിത് ശര്‍മയുടെ ബാറ്റിങ് പ്രകടനം നിര്‍ണ്ണായകമാവും. നിലവില്‍ മോശം ഫോമിലാണെങ്കിലും രോഹിത് അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ ഇന്ത്യക്ക് കരുത്താവും.

നിതീഷ് കുമാര്‍, റിഷഭ് പന്ത്, വിരാട് കോലി

മൂന്നാം നമ്പറിലേക്ക് നിതീഷ് കുമാര്‍ റെഡ്ഡിയെ കൊണ്ടുവരണം. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ നിതീഷിന് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കും. നിലവില്‍ ഏറ്റവും ആത്മവിശ്വാസത്തോടെ കളിക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ നിതീഷാണ്. അതുകൊണ്ടുതന്നെ യുവതാരത്തിന് ആധിപത്യം കാട്ടാനായാല്‍ ഓസീസ് ബൗളര്‍മാര്‍ സമ്മര്‍ദ്ദത്തിലാവാന്‍ സാധ്യത കൂടുതലാണ്. ഇത് ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്കും ഗുണകരമായി മാറും.

നാലാം നമ്പറില്‍ റിഷഭ് പന്തിനെ കളിപ്പിക്കണം. ഇത്തരം സമ്മര്‍ദ്ദ സാഹചര്യത്തില്‍ ഭയമില്ലാതെ കളിക്കാന്‍ റിഷഭിന് സാധിക്കും. നിലവില്‍ മോശം ഫോമിലാണെങ്കിലും റിഷഭിന് ഫോം കണ്ടെത്താനായാല്‍ ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് അതിവേഗത്തില്‍ ഉയരും. അതുകൊണ്ടുതന്നെ റിഷഭിനെ ഇന്ത്യ നാലാം നമ്പറിലേക്ക് പ്രൊമോഷന്‍ നല്‍കേണ്ടതാണ്. കടന്നാക്രമിച്ച് കളിക്കാന്‍ സ്വാതന്ത്ര്യം നല്‍കിത്തന്നെ റിഷഭിനെ ഇന്ത്യ കളത്തില്‍ ഇറക്കേണ്ടതായുണ്ട്.

അഞ്ചാം നമ്പറില്‍ വിരാട് കോലി കളിക്കണം. പഴയ ഫോം കോലിക്ക് അവകാശപ്പെടാനാവില്ലെങ്കിലും ഇപ്പോഴും കോലിയില്‍ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. ടോപ് ഓഡര്‍ ഫോമിലേക്കുയര്‍ന്നാല്‍ വിജയത്തിലേക്ക് ഇന്ത്യയെ കൈപിടിച്ചുയര്‍ത്താന്‍ കോലിക്ക് സാധിക്കും. അതുകൊണ്ടുതന്നെ കോലിയെ അഞ്ചാം നമ്പറിലേക്ക് ഇറക്കുന്നതാണ് ഇന്ത്യക്ക് ഗുണം ചെയ്യുക. കോലിയുടെ പ്രകടനം മത്സരഫലത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പാണ്.

rohit sharma yashasvi jaiswal

കെ എല്‍ രാഹുല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ

ആറാം നമ്പറില്‍ കെ എല്‍ രാഹുലിനെ കളിപ്പിക്കാം. നിലവില്‍ പിടിച്ചുനിന്ന് റണ്‍സുയര്‍ത്താനാണ് രാഹുല്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്നാല്‍ കോലിക്കൊപ്പം സമനിലക്കായി പൊരുതാന്‍ രാഹുല്‍ മധ്യനിരയിലേക്ക് തിരിച്ചെത്തുന്നതാണ് കൂടുതല്‍ ഗുണം ചെയ്യുക. അതുകൊണ്ടുതന്നെ രാഹുല്‍ ആറാം നമ്പറിലേക്കിറങ്ങണം. ഏഴാം നമ്പറിലേക്ക് വാഷിങ്ടണ്‍ സുന്ദര്‍ എത്തണം.

ആദ്യ ഇന്നിങ്‌സിലെ അര്‍ധ സെഞ്ച്വറി പ്രകടനം സുന്ദറിന് ആത്മവിശ്വാസം നല്‍കും. അതിവേഗം റണ്‍സുയര്‍ത്താന്‍ സുന്ദറിനാവും. എട്ടാം നമ്പറില്‍ ജഡേജ ഇറങ്ങണം. സാഹചര്യത്തിന് അനുസരിച്ച് കടന്നാക്രമിച്ച് കളിക്കാനും നിലയുറപ്പിച്ച് കളിക്കാനും ജഡേജക്കാവും. ജഡേജയുടെ പ്രകടനവും ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.

ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

ഇന്ത്യയുടെ വാലറ്റത്തിന്റെ പ്രകടനവും നിര്‍ണ്ണായകമാവും. ആകാശ് ദീപിന് ബാറ്റുകൊണ്ട് നിര്‍ണ്ണായക പ്രകടനം നടത്താനാവും. വലിയ ഷോട്ടുകള്‍ കളിക്കാനുള്ള ആകാശിന്റെ മികവ് ഇന്ത്യക്ക് ഗുണം ചെയ്യും. ആകാശിനെ നേരത്തെ ബാറ്റ് ചെയ്യാന്‍ ഇറക്കുന്നത് കാര്യമായി ഗുണം ചെയ്‌തേക്കില്ല. 10ാം നമ്പറില്‍ ജസ്പ്രീത് ബുംറയും അവസാന സ്ഥാനക്കാരനായി മുഹമ്മദ് സിറാജിനേയും കളിപ്പിക്കാം.

Story first published: Sunday, December 29, 2024, 15:24 [IST]
Other articles published on Dec 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+