Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രോഹിത്തും ഗില്ലും വരും, 3 പേര്‍ പുറത്ത്; 2ാം ടെസ്റ്റിലെ ഇന്ത്യന്‍ 11നുമായി ഗവാസ്‌ക്കര്‍

അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ രണ്ടാം മത്സരം ഡിസംബര്‍ ആറാം തീയ്യതി മുതല്‍ 10ാം തീയ്യതിവരെ അഡ്‌ലെയ്ഡില്‍ നടക്കാന്‍ പോവുകയാണ്. പെര്‍ത്തില്‍ തകര്‍പ്പന്‍ ജയം നേടിയെടുത്ത ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റിലൂടെ ശക്തമായ തിരിച്ചുവരവാണ് ഓസീസ് ആഗ്രഹിക്കുന്നത്. ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ഇല്ലാതെയാണ് ഇന്ത്യ വിജയം നേടിയെടുത്തതത്.

എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇരുവരും പ്ലേയിങ് 11ലേക്ക് തിരിച്ചെത്തിയേക്കും. ജസ്പ്രീത് ബുംറക്ക് കീഴില്‍ ഇന്ത്യ വിജയിച്ച മികച്ച പ്ലേയിങ് 11നുണ്ട്. എന്നാല്‍ ഈ കൂട്ടുകെട്ട് രണ്ടാം മത്സരത്തില്‍ പൊളിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാവും. ഇന്ത്യ എവിടെയൊക്കെയാണ് മാറ്റം വരുത്തേണ്ടത് ആരെയൊക്കെയാണ് ഒഴിവാക്കേണ്ടതെന്നത് ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഇതിഹാസമായ സുനില്‍ ഗവാസ്‌ക്കര്‍.

രോഹിത് - ജയ്‌സ്വാള്‍ ഓപ്പണിങ്

ഇന്ത്യ ആദ്യ മത്സരത്തില്‍ ഓപ്പണര്‍മാരായി ഇറക്കിയത് കെ എല്‍ രാഹുലിനേയും യശ്വസി ജയ്‌സ്വാളിനേയുമാണ്. ഇരുവരും പെര്‍ത്തില്‍ ചരിത്ര കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 200 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാനും ഇരുവര്‍ക്കുമായിരുന്നു. എന്നാല്‍ രോഹിത് ശര്‍മ വരുമ്പോള്‍ രാഹുല്‍ ഓപ്പണിങ്ങില്‍ നിന്ന് മാറണമെന്നാണ് ഗവാസ്‌ക്കര്‍ നിര്‍ദേശിക്കുന്നത്. രാഹുല്‍ മികവ് കാട്ടിയെങ്കിലും നായകന്‍ തിരിച്ചെത്തുമ്പോള്‍ രാഹുലിന് വഴിമാറിക്കൊടുക്കേണ്ടതായുണ്ട്. സമീപകാലത്തെല്ലാം മോശം ഫോമിലായിരുന്ന രോഹിത് ശര്‍മ രണ്ടാം ടെസ്റ്റില്‍ മികവ് കാട്ടുമോയെന്നതാണ് കണ്ടറിയേണ്ടത്.

ശുബ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്

പെര്‍ത്തില്‍ ശുബ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ ദേവ്ദത്ത് പടിക്കലാണ് മൂന്നാം നമ്പറില്‍ കളിച്ചത്. പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ ദേവ്ദത്തിന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ദേവ്ദത്തിനെ ഇന്ത്യ ഒഴിവാക്കുമ്പോള്‍ ആ സ്ഥാനത്തേക്ക് ഫിറ്റ്‌നസ് വീണ്ടെടുത്ത ഗില്‍ തിരിച്ചെത്തും. നെറ്റ്‌സില്‍ മികച്ച പ്രകടനമാണ് ഗില്‍ കാഴ്ചവെച്ചത്. നാലാം നമ്പറില്‍ വിരാട് കോലിയില്‍ പ്രതീക്ഷകളുയരുകയാണ്. മോശം ഫോം വേട്ടയാടിയിരുന്ന വിരാട് കോലി പെര്‍ത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

kl rahul

അതുകൊണ്ടുതന്നെ കോലിയുടെ ബാറ്റിങ്ങില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളത്. അഞ്ചാം നമ്പറില്‍ റിഷഭ് പന്ത് കളിക്കണം. റിഷഭിന് പെര്‍ത്തില്‍ കാര്യമായ പ്രകടനം നടത്താനായിട്ടില്ല. എന്നാല്‍ അഡ്‌ലെയ്ഡില്‍ റിഷഭിന്റെ പ്രകടനം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. റിഷഭ് നിരാശപ്പെടുത്തിയാല്‍ ഇന്ത്യയുടെ വിജയ സാധ്യത അത് കുറക്കുമെന്ന് നിസംശയം പറയാം.

കെ എല്‍ രാഹുല്‍ ആറാം നമ്പറില്‍

ആദ്യ മത്സരത്തില്‍ ഓപ്പണറായി മിന്നിച്ച കെ എല്‍ രാഹുല്‍ രണ്ടാം മത്സരത്തില്‍ ആറാം നമ്പറിലാണ് കളിക്കേണ്ടതെന്നാണ് ഗവാസ്‌ക്കര്‍ നിര്‍ദേശിക്കുന്നത്. രാഹുല്‍ ക്ഷമയോടെ പിടിച്ചുനിന്ന് കളിക്കാന്‍ കഴിവുള്ളവനാണ്. അതുകൊണ്ടുതന്നെ മധ്യനിരയുടെ ഉത്തരവാദിത്തം നല്‍കണമെന്നാണ് ഗവാസ്‌ക്കര്‍ നിര്‍ദേശിക്കുന്നത്. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയെ കൊണ്ടുവരണം.

വാഷിങ്ടണ്‍ സുന്ദറാണ് ആദ്യ മത്സരം കളിച്ചത്. ഭേദപ്പെട്ട പ്രകടനം താരം നടത്തിയിരുന്നു. എന്നാല്‍ ജഡേജയെ തിരികെ കൊണ്ടുവരണമെന്നാണ് ഗവാസ്‌ക്കര്‍ പറയുന്നത്. എട്ടാം നമ്പറില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കാണ് അവസരം. മീഡിയം പേസ് ഓള്‍റൗണ്ടര്‍ ആദ്യ മത്സരത്തില്‍ പ്രതീക്ഷക്കൊത്തുയര്‍ന്നിരുന്നു.

ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

ഒമ്പതാം നമ്പറില്‍ പേസറായി ഹര്‍ഷിത് റാണ തുടരണമെന്നാണ് ഗവാസ്‌ക്കര്‍ പറയുന്നത്. ആകാശ് ദീപിനെ കൊണ്ടുവരേണ്ട. ഹര്‍ഷിത് ആദ്യ മത്സരത്തില്‍ മികച്ച ബൗളിങ് പ്രകടനമാണ് നടത്തിയത്. 10ാം നമ്പറില്‍ ജസ്പ്രീത് ബുംറ കളിക്കുമ്പോള്‍ 11ാം നമ്പറില്‍ മുഹമ്മദ് സിറാജാണുള്ളത്. ഈ പേസ് കൂട്ടുകെട്ട് മികവ് കാട്ടുമെന്നാണ് ഗവാസ്‌ക്കര്‍ പറയുന്നത്.

Story first published: Saturday, November 30, 2024, 6:50 [IST]
Other articles published on Nov 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+