ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ടീം ഇന്ത്യയുടെ അടുത്ത ഏകദിന പോരാട്ടം കാണാന്‍ ആരാധകര്‍ക്കു കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. ഒക്ടോബറിലാണ് ഇനി ഏകദിനത്തില്‍ ഇന്ത്യയുടെ അടുത്ത അങ്കം. ഇതാവട്ടെ ലോക ചാംപ്യന്മാര്‍ കൂടിയായ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടിലുമാണ്.
മൂന്നു ഏകദിനങ്ങളും പിന്നാലെ അഞ്ചു ടി20കളുമാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. ഒക്ടോബര്‍ 16നാണ് ആദ്യ ഏകദിനം നടക്കാനിരിക്കുന്നത്. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ 23, 25 തിയ്യതികളിലുമാണ്. ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് ഈ പരമ്പരയ്ക്കു ഒരു പ്രത്യേകത കൂടിയുണ്ട്.
സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍യെയും വിരാട് കോലിയെയും ഒരിടവേളയ്ക്കു ശേഷം ദേശീയ ടീമിനൊപ്പം കാണാന്‍ പോവുന്ന ആദ്യ പരമ്പരയാണിത്. രണ്ടു രണ്ടു ഫോര്‍മാറ്റുകളിലും രോക്കോ ഇതിനകം വിരമിച്ചു കഴിഞ്ഞു. ഓസീസിനെതിരേ ഇന്ത്യന്‍ ഏകദിന ടീമില്‍ ആരൊക്കെയാവും ഇടം പിടിക്കകുയെന്നു നോക്കാം.

ടോപ്പ് ഫൈവില്‍ ഇവര്‍
ഇന്ത്യന്‍ ടീമിന്റെ ടോപ്പ് ഫൈവെടുത്താല്‍ ഓരോ പൊസിഷനിലും ആരൊക്കെയാണ് കളിക്കേണ്ടത് എന്ന കാര്യത്തില്‍ ചിത്രം വളരെ വ്യക്തമാണ്. കഴിഞ്ഞ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും 2023ലെ ഏകദിന ലോകകപ്പിലുമെല്ലാം കണ്ട അതേ ടോപ്പ്
ഫൈവിനെ തന്നെ ഓസ്‌ട്രേലിയയില്‍ നമുക്ക് ഉറപ്പിക്കാം. പരിക്ക് അപ്രതീക്ഷിത വില്ലന്‍മാരായി എന്തെങ്കിലുമുണ്ടായാല്‍ മാേ്രത ലൈനപ്പില്‍ മാറ്റം പ്രതീക്ഷിക്കേണ്ടതുള്ളൂ.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമായിരിക്കും ടീമിന്റെ ഓ്പ്പണിങ് ജോടികള്‍. ഏകദിനത്തില്‍ നിലവിവെ ഏറ്റവും മികച്ച ഓപ്പണിങ് കോമ്പിനേഷനായി ഈ സഖ്യം മാറിക്കഴിഞ്ഞു. ടീമിനു സ്ഥിരതയാര്‍ന്ന തുടക്കങ്ങള്‍ നല്‍കാന്‍ രോഹിത്-ഗില്‍ ജോടിക്കു സാധിക്കാറുണ്ട്. അപൂര്‍വ്വമായി മാത്രമേ ഈ സഖ്യം ക്ലിക്കാവാതെ പോയിട്ടുള്ളൂ.
ഇവര്‍ക്കു ശേഷം മൂന്നാമന്‍ റണ്‍മെഷീനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയാണ്. മറ്റു രണ്ടു ഫോര്‍മാറ്റുകളിലും ഇപ്പോള്‍ തന്റെ സാന്നിധ്യമില്ലാത്തതിനാല്‍ ഇനി ഏകദിനത്തില്‍ പരമാവധി റണ്‍സ്് വാരിക്കൂട്ടി പല റെക്കോര്‍ഡുകളും കടപുഴക്കുകയാവും അദ്ദേഹത്തിന്റെ ലക്ഷ്യം. കോലി കഴിഞ്ഞാല്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ സീറ്റുറപ്പിച്ചു കഴിഞ്ഞു.
നേരത്തേ ഇന്ത്യക്കു ഏറെ തലവേദന സൃഷ്ടിച്ച ബാറ്റിങ് പൊസിഷനായിരുന്നു ഇത്. എന്നാല്‍ ശ്രേയസിന്റെ വരവോടെ ഈ ആശങ്ക അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏകദിന ലോകകപ്പിലും ചാംപ്യന്‍സ് ട്രോഫിയിലുമെല്ലാം ഇന്ത്യക്കു വേണ്ടി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ അദ്ദേഹം കാഴ്ചവച്ചിരുന്നു. രാഹുലിനു ശേഷം അഞ്ചാമന്‍ മറ്റൊരു സൂപ്പര്‍ താരം കെഎല്‍ രാഹുലാണ്. ടീമിന്റെ വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെ.
ഏകദിനത്തില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറായി രാഹുല്‍ തന്റെ സ്ഥാനമുറപ്പാക്കി കഴിഞ്ഞി. അതിനാല്‍ റിഷഭ് പന്തും സഞ്ജു സാംസണുമെല്ലാം ഈ സ്ഥാനം മറന്നു കഴിഞ്ഞു. ബാക്കപ്പ് കീപ്പറായ സഞ്ജുവിനെ മറികടന്ന് റിഷഭ് വരാനിടയുണ്ട്. പരിക്കുകളൊന്നും പിടികൂടിയില്ലെങ്കില്‍ റിഷഭായിരിക്കും ബാക്കപ്പ്. അദ്ദേഹമില്ലെങ്കില്‍ മാത്രമേ സഞ്ജുവിനു പ്രതീക്ഷയ്ക്കു വകയുള്ളൂ.

ഓള്‍റൗണ്ടര്‍മാര്‍, ബൗളിങ് ലൈനപ്പ്
ആറ്, ഏഴ് സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍മാരായി കളിക്കാനിറങ്ങുക ഹാര്‍ദിക് പാണ്ഡ്യയും അക്ഷര്‍ പട്ടേലുമായിരിക്കും. വെറ്ററന്‍ താരം രവീന്ദ്ര ജഡേജയും മല്‍സരരംഗത്തുണ്ടെങ്കിലു അദ്ദേഹത്തെ ഉള്‍പ്പെടുത്താനുള്ള സാധ്യത കുറവാണ്. അക്ഷറിനായിരിക്കും മുന്‍തൂക്കം ലഭിച്ചേക്കുക. ബാക്കപ്പായി വാഷിങ്ടണ്‍ സുന്ദറിനും സ്ഥാനം പ്രതീക്ഷിക്കാം.
എട്ടാമനായി ഇന്ത്യന്‍ ഇലവനിലുണ്ടാവുക ചൈമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവായിരിക്കും. ഓസ്‌ട്രേലിയന്‍ പിച്ചുകള്‍ പേസര്‍മാരെ തുണയ്ക്കുമെന്നതിനാല്‍ മൂന്നു ഫാസ്റ്റ് ബൗളര്‍മാരെ ഉറപ്പിക്കാം. ജസ്പ്രീത് ബുംറയാവും പേസാക്രണമത്തിനു ചുക്കാന്‍ പിടിക്കുക. കൂട്ടിനു മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങും വന്നേക്കും.
ഓസ്‌ട്രേിയയിലേക്കുളള ഏകദിന 11
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.