Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ജയ്‌സ്വാളും ഗില്ലുമല്ല; ഇന്ത്യന്‍ വിധി ഇവര്‍ തീരുമാനിക്കും!! തുറുപ്പുചീട്ടുകള്‍ ആരെല്ലാം?

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അഗ്നിപരീക്ഷയാണ് ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന ബോഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടീം ഇന്ത്യ കളിക്കുക. ഈ മാസം 22 മുതല്‍ പെര്‍ത്തിലാണ് ആദ്യ അങ്കം തുടങ്ങാനിരിക്കുന്നത്. ന്യൂസിലാന്‍ഡുമായുള്ള കഴിഞ്ഞ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ തൂത്തുവാരപ്പെട്ടതോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യക്കു ഡു ഓര്‍ ഡൈ ആയി മാറിയിരിക്കുകയാണ്.

അടുത്ത വര്‍ഷം ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടാന്‍ ഓസീസിനെതിരേ 4-0നെങ്കിലും ഇന്ത്യക്കു ജയിക്കേണ്ടതുണ്ട്. എന്നാല്‍ ഓസീസിനെ അവരുടെ ഗ്രൗണ്ടില്‍ ഇത്ര മികച്ച മാര്‍ജിനില്‍ തോല്‍പ്പിക്കുകയെന്നത് ഇന്ത്യക്കു കടുപ്പം തന്നെയായിരിക്കും. എന്നാല്‍ ടീമിലെ മൂന്നു താരങ്ങള്‍ മനസ്സുവച്ചാല്‍ ഓസീസിനെ തകര്‍ത്തുവിടാന്‍ ഇന്ത്യക്കു സാധിക്കും. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

JASPRIT BUMRAH

ജസ്പ്രീത് ബുംറ

ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ ജസ്പ്രീത് ബുംറയാണ് ഓസ്‌ട്രേലിയയില്‍ ടീമിന്റെ ഒരു തുറുപ്പുചീട്ട്. പരമ്പരയില്‍ ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുന്ന അദ്ദേഹത്തിനു വലിയ ഉത്തരവാദിത്വം തന്നെയാണുള്ളത്. പരിചയ സമ്പന്നനായ മുഹമ്മദ് ഷമി ഇല്ലാത്തതിനാലും മുഹമ്മദ് സിറാജ് മോശം ഫോമിലായതിനാലും ബുംറയില്‍ നിന്നും സാധാരണത്തേതില്‍ കൂടുതല്‍ സംഭാവനകള്‍ ടീമിനു ലഭിച്ചേ തീരൂ.

ഓസ്‌ട്രേലിയക്കെതിരേ വളരെ മികച്ച റെക്കോര്‍ഡുള്ള താരം കൂടിയാണ് അദ്ദേഹം. ഇതുവരെ ഏഴു ടെസ്റ്റുകളാണ് കംഗാരുപ്പടയ്‌ക്കെതിരേ ബുംറ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 21.25 ശരാശരിയില്‍ അദ്ദേഹം കൊയ്തിരിക്കുന്നത് 32 വിക്കറ്റുകളാണ്. ഇതു തീര്‍ച്ചയായും അതിശയിപ്പിക്കുന്ന റെക്കോര്‍ഡ് തന്നെയാണ്. ഈ പരമ്പരയിലും ബുംറയുടെ പന്തുകള്‍ തീ തുപ്പിയാല്‍ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാവും.

വിരാട് കോലി

മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ രണ്ടാമത്തെ തുറുപ്പുചീട്ട്. നിലവില്‍ അദ്ദേഹം കരിയറിലെ ഏറ്റവും മോശം ഫോമിലാണെന്നതു ശരി തന്നെയാണ്. പക്ഷെ ഓസ്‌ട്രേലിയക്കെതിരേ കോലിയെ ഒരിക്കലും എഴുതിത്തള്ളാന്‍ പാടില്ല. ഓസ്‌ട്രേലിയയിലെ ബൗണ്‍സുള്ള വിക്കറ്റുകളില്‍ മികച്ച പ്രകടനം നടത്താനുള്ള ശേഷി ഇപ്പോഴും അദ്ദേഹത്തിനുണ്ട്.

ഓസ്‌ട്രേലിയയില്‍ കോലിയുടെ ടെസ്റ്റ് റെക്കോര്‍ഡ് ഗംഭീരമാണ്. അവിടെ ഇതിനകം ആറു സെഞ്ച്വറികള്‍ കുറിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ന്യൂസിലാന്‍ഡുമായുള്ള അവസാന ടെസ്റ്റ് പരമ്പരയില്‍ ദയനീയമായി പരാജയപ്പെട്ടെങ്കിലും കോലിയുടെ ശക്തമായ തിരിച്ചുവരവ് നമുക്കു ഓസ്‌ട്രേലിയയില്‍ കാണാന്‍ സാധിച്ചേക്കും.

RISHABH PANT

റിഷഭ് പന്ത്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ മൂന്നാമത്തെ തുറുപ്പുചീട്ട് വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷങ് പന്താണ്. ഓസ്‌ട്രേലിയക്കെതിരേ വളരെ മികച്ച റെക്കോര്‍ഡുള്ള മറ്റൊരു ഇന്ത്യന്‍ താരം കൂടിയാണ് അദ്ദേഹം. ഏതു തരത്തിലുള്ള പിച്ചുകളിലും വളരെ വേഗത്തില്‍ ഇംപാക്ടുണ്ടാക്കാനുള്ള മിടുക്കാണ് റിഷഭിനെ സ്‌പെഷ്യലാക്കി മാറ്റുന്നത്. വിരാട് കോലിയേക്കാള്‍ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനു ഓസീസിനെതിരേയുള്ളത്.

2018-19ലെ ഓസീസ് പര്യടനത്തില്‍ സിഡ്‌നിയിലെ ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ റിഷഭ് മിന്നിച്ചിരുന്നു. ഈ പര്യനത്തില്‍ ഇന്ത്യയുടെ പരമ്പര നേട്ടത്തിലും താരം നിര്‍ണായക പങ്കുവഹിച്ചു. നിര്‍ണായകമായ ഗാബ ടെസ്റ്റില്‍ ഇന്ത്യ റണ്‍ചേസില്‍ ജയിച്ചുകയറിയപ്പോള്‍ പുറത്താവാതെ 89 റണ്‍സോടെ റിഷഭ് ഹീറോയായി മാറിയിരുന്നു.

ഇത്തവണയും ഇന്ത്യന്‍ മധ്യനിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരമായിരിക്കും അദ്ദേഹം. ഓസീസിനെതിരേ ഏഴു ടെസ്റ്റുകളിലാണ് റിഷഭ് ഇതിനകം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 62.40 ശരാശരിയോടെ 624 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.

Story first published: Tuesday, November 12, 2024, 7:23 [IST]
Other articles published on Nov 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+