Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അഞ്ചാം ടെസ്റ്റില്‍ റിഷഭ് വേണ്ട!! പുറത്തിരിക്കട്ടെ, ഇതാ കാരണങ്ങള്‍

മെല്‍ബണ്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ചു ടെസ്റ്റുകളുടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ക്ലൈമാക്‌സിലേക്ക് അടുക്കുകയാണ്. പരമ്പരയിലെ നാലാമങ്കം പുരോഗമിക്കവെ ഇരുടീമുകളും ഇപ്പോള്‍ 1-1നു ഒപ്പം നില്‍ക്കുകയാണ്. മെല്‍ബണില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കാണ് മുന്‍തൂക്കമെങ്കിലും ഇന്ത്യന്‍ ടീം പ്രതീക്ഷ പൂര്‍ണമായി കൈവിട്ടിട്ടില്ല.

രണ്ടു ദിവസം ബാക്കിനില്‍ക്കെ ഇനിയും ജയം കൈക്കലാക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് രോഹിത് ശര്‍മയും സംഘവും. ഈ പരമ്പരയില്‍ ബാറ്റിങില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന താരമാണ് റിഷഭ് പന്ത്. പക്ഷെ അദ്ദേഹം വലിയ ഫ്‌ളോപ്പായി മാറയിരിക്കുകയാണ്. ഒരു ഫിഫ്റ്റി പോലും കുറിക്കാന്‍ താരത്തിനായിട്ടില്ല.

അതുകൊണ്ടു തന്നെ അടുത്ത മാസം ഏഴു മുതല്‍ സിഡ്‌നിയില്‍ നടക്കാനിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യന്‍ ഇലവനില്‍ നിന്നും റിഷഭിനെ ഒഴിവാക്കുന്നതാവും നല്ലത്. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

RISHABH PANT

കാര്യമായി റണ്ണില്ല

ഓസ്‌ട്രേലിയക്കെതിരേ മുമ്പ് കളിച്ചിട്ടുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരകളില്‍ ഇന്ത്യക്കായി ബാറ്റിങില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്താന്‍ റിഷഭ് പന്തിനായിട്ടുണ്ട്. അതിനാല്‍ തന്നെ അദ്ദേഹത്തില്‍ പ്രതീക്ഷകളും വാനോളമായിരുന്നു. പക്ഷെ ഇവയോടു നീതി പുലര്‍ത്താന്‍ ഇടംകൈയന്‍ ബാറ്റര്‍ക്കായിട്ടില്ല. പരമ്പരയിലെ ആറിന്നിങ്‌സുകളില്‍ നിന്നും റിഷഭിന്റെ സമ്പാദ്യം വെറും 96 റണ്‍സ് മാത്രമാണ്.

37, 1, 21, 28, 9, 28 എന്നിങ്ങനെയാണ് റിഷഭിന്റെ സ്‌കോറുകള്‍. ടെസ്റ്റില്‍ നേരത്തേ അഞ്ച്, ആറ് പൊസിഷനുകളില്‍ വലിയ ഇംപാക്ടുള്ള ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. എന്നാല്‍ പഴയ റിഷഭിന്റെ നിഴല്‍ മാത്രമാണ് ഈ പരമ്പരയില്‍ കണ്ടത്. അതുകൊണ്ടു തന്നെ സിഡ്‌നിയിലെ അവസാന ടെസ്റ്റില്‍ അദ്ദേഹത്തെ പുറത്തിരുത്തുന്നതാവും നല്ല ഓപ്ഷന്‍.

അനാവശ്യ ഷോട്ടുകള്‍

ടെസ്റ്റ് ക്രിക്കറ്റിലും റിസ്‌കി ഷോട്ടുകള്‍ നിര്‍ഭയമായി കളിക്കുന്നുവെന്നതാണ് റിഷഭ് പന്തിനെ സ്‌പെഷ്യലാക്കി മാറ്റിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഓസ്‌ട്രേലിയയുമായുള്ള പരമ്പരയില്‍ സാഹചര്യം പോലും നോക്കാതെ തീര്‍ത്തും അനാവശ്യമായ ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് വലിച്ചെറിയുന്നത് അദ്ദേഹം ശീലമാക്കിയിരിക്കുകയാണ്.

ഏറ്റവും അവസാനമായി ഇപ്പോള്‍ മെല്‍ബണില്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും റിഷഭ് ഈ തരത്തിലുള്ള ഷോട്ടിലൂടെയാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ടീം അഞ്ചു വിക്കറ്റിനു 191 നില്‍ക്കെയായിരുന്നു നിരുത്തരവാദപരമായ ഷോട്ട് കളിച്ച് താരം വിക്കറ്റ് കളഞ്ഞുകുളിച്ചത്. വലിയ രീതിയുള്ള വിമര്‍ശനങ്ങളും ഇതിന്റെ പേരില്‍ താരം ഏറ്റുവാങ്ങിയിരുന്നു.

പുറത്തായ ശേഷം ഓസ്‌ട്രേലയയുടെ ഡ്രസിങ് റൂമിലേക്കാണ് റിഷഭ് പോവേണ്ടതെന്നായിരുന്നു കമന്റേറ്ററായ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ തുറന്നടിച്ചത്. ഒരുപാട് അനുഭവസമ്പത്തുണ്ടായിട്ടും ഈ തരത്തിലുള്ള റിഷഭിന്റെ പുറത്താവലുകള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. കുറേക്കൂടി ഉത്തരവാദിത്വത്തോടെയുള്ള പ്രകടനമാണ് അദ്ദേഹത്തില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നത്.

RISHABH PANT

മോശം ടെക്‌നിക്ക്

ഇന്ത്യയുടെ മറ്റു പലരെയും പോലെ മികച്ച ബാറ്റിങ് ടെക്‌നിക്ക് അവകാശപ്പെടാന്‍ കഴിയാത്തയാളാണ് റിഷഭ് പന്ത്. എന്നിട്ടും ടെസ്റ്റ് ക്രിക്കറ്റില്‍ ടീമിനായി പലപ്പോഴും നിര്‍ണായത പ്രകടനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ റിഷഭിനെതിരേ കൃത്യമായ പ്ലാനോടെയാണ് ഓസീസ് ബൗളര്‍മാര്‍ എത്തിയത്. അവരുടെ കെണിയില്‍ താരം വീഴുകയും ചെയ്തു.

എറൗണ്ട് ദി വിക്കറ്റായെത്തി ഓഫ്സ്റ്റംപിന് വളരെ ക്ലോസായി റിഷഭിനെതിരേ ബൗള്‍ ചെയ്യുകയെന്നതായിരുന്നു അവരുടെ പ്ലാന്‍. ഇതു കാരണം അദ്ദേഹത്തിനു നേരത്തേതു പോലെ സ്വതസിദ്ധമായ അറ്റാക്കിങ് ഷോട്ടുകള്‍ കളിക്കാനും സാധിച്ചില്ല. കണക്കുകൂട്ടിയതു പോലെ കാര്യങ്ങള്‍ നടക്കാതെ വന്നതോടെ റിഷഭ് കൂടുതല്‍ റിസ്‌ക്കുകളെടുക്കാന്‍ നിര്‍ബന്ധിതനാവുകയും ഇതു പുറത്താവലിനു വഴിയൊരുക്കുകയും ചെയ്തു.

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സാണ് ഈ പ്ലാനിലൂടെ റിഷഭിനെ ശരിക്കും പൂട്ടിയത്. പരമ്പരയില്‍ മൂന്നു തവണയാണ് അദ്ദേഹത്തെ കമ്മിന്‍സ് പുറത്താക്കിയത്. മികച്ച ബാറ്റിങ് ടെക്‌നിക്കിന്റെ അഭാവം കാരണം ഓസീസിന്റെ ഈ തന്ത്രത്തില്‍ നിന്നും പുറത്തു കടക്കാന്‍ റിഷഭിനു സാധിക്കുകയും ചെയ്യുന്നില്ല.

Story first published: Saturday, December 28, 2024, 19:26 [IST]
Other articles published on Dec 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+