Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 99 മീറ്റര്‍, വെടിയുണ്ട ഷോട്ട്!! റെക്കോര്‍ഡിട്ട് റിഷഭ്; ഈ വര്‍ഷം ഇതാദ്യം, വീഡിയോ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാമത്തെയും ടെസ്റ്റില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീം പൊരുതുകയാണ്. ടീ ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിനു 107 റണ്‍സെന്ന നിലയിലാണ്. നാലു മുന്‍നിര ബാറ്റര്‍മാരെയും ഇന്ത്യക്കു ഇതിനകം നഷ്ടമായിക്കഴിഞ്ഞു. 32 റണ്‍സോടെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും 11 റണ്‍സുമായി വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമാണ് ക്രീസിലുള്ളത്. അതിനിടെ വലിയൊരു നേട്ടത്തിനു അവകാശിയായിരിക്കുകയാണ് റിഷഭ്.

മോശം ഫോമിനെ തുടര്‍ന്നു ഈ ടെസ്റ്റില്‍ നിന്നും റിഷഭിനെ ഒഴിവാക്കിയേക്കുമെന്നു ആദ്യം അഭ്യൂഹങ്ങളുണ്ടായിരുന്നു. പകരം ധ്രുവ് ജുറേല്‍ ടീമിലേക്കു വരാനിടയുണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. പക്ഷെ റെഡ് ബോള്‍ ക്രിക്കറ്റില്‍ തങ്ങളുടെ എക്‌സ് ഫാക്ടറായ റിഷഭിനു ഒരവസരം കൂടി നല്‍കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

RISHABH PANT

ആദ്യത്തെ സിക്‌സര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ വര്‍ഷം സിക്‌സറടിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന വമ്പന്‍ നേട്ടമാണ് റിഷഭ് പന്തിനെ തേടിയെത്തിയത്. അരങ്ങേറ്റ മല്‍സരം കളിക്കുന്ന സീം ബൗളിങ് ഓള്‍റൗണ്ടര്‍ ബ്യു വെബ്‌സ്റ്ററിനെതിരേയാണ് ടീ ബ്രേക്കിനു മുമ്പ് അദ്ദേഹം കിടിലന്‍ സിക്‌സര്‍ പായിച്ചത്. 46ാമത്തെ ഓവറിലായിരുന്നു ഇന്ത്യന്‍ ആരാധകര്‍ കാത്തിരുന്ന ഈ സൂപ്പര്‍ ഷോട്ട്.

പതിവു ശൈലിയില്‍ നിന്നും വ്യത്യസ്തമായി വളരെ പതിഞ്ഞ താളത്തില്‍ ഡിഫന്‍സീവ് ഗെയിമാണ് റിഷഭ് കാഴ്ചവച്ചത്. കഴിഞ്ഞ നാലു ടെസ്റ്റുകളിലും തീര്‍ത്തും അശ്രദ്ധമായ ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞതിന്റെ പേരില്‍ അദ്ദേഹം ഒരുപാട് വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ഏറ്റുവാങ്ങിയിരുന്നു. ഈ കാരണത്താല്‍ തന്നെയാവാം അനാവശ്യ റിസ്‌കുകള്‍ക്കൊന്നും റിഷഭ് തുനിഞ്ഞതുമില്ല.

റിഷഭ് പന്തിന്റെ സിക്‌സര്‍ വീഡിയോ കാണാം

45 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ 63 ബോളില്‍ 19 റണ്‍സെന്ന നിലയിലായിരുന്നു റിഷഭ്. ഈ സമയത്താണ് വെബ്സ്റ്റര്‍ ബൗള്‍ ചെയ്യാനെത്തിയത്. ഓവറിലെ ആദ്യ ബോള്‍ നേരിട്ടത് രവീന്ദ്ര ജഡേജയാണ്. പക്ഷെ റണ്ണൊന്നുമില്ല. അടുത്ത ബോളില്‍ അദ്ദേഹം സിംഗിളെടത്തു.

മൂന്നാമത്തെ ബോളിലായിരുന്നു റിഷഭിന്റെ കണ്ണഞ്ചിപ്പിക്കുന്ന സിക്‌സര്‍. ലെങ്ത് ബോളിനെതിരേ ക്രീസിനു പുറത്തേക്കു ഇറങ്ങി വന്ന ശേഷം ബൗളറുടെ തലയ്ക്കു മുകളിലൂടെ താരം സിക്‌സര്‍ പായിക്കുകയായിരുന്നു. 99 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഷോട്ടായിരുന്നു ഇത്.

റിഷഭിന്റെ പ്രകടനം

ഓസ്‌ട്രേലിയക്കെതിരേ നേരത്തേ കളിച്ചിട്ടുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരകളില്‍ മിന്നിച്ചിട്ടുള്ള റിഷഭ് പന്ത് ഇത്തവണ പക്ഷെ ഈ പ്രതീക്ഷ കാക്കാനായിട്ടില്ല. അഞ്ചു ടെസ്റ്റുകളിലെ എട്ടിന്നിങ്‌സുകളിലായി 27.42 ശരാശരിയില്‍ 192 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായിട്ടുള്ളൂ.

ഒരു ഫിഫ്റ്റി പോലും സ്വന്തം പേരില്‍ കുറിക്കാനുമായിട്ടില്ല. ഈ ടെസ്റ്റിലെ സ്‌കോറാണ് റിഷഭിന്റെ ഏറ്റവും മികച്ച പ്രകടനം. സിഡ്‌നിയില്‍ ജയിച്ച് അഞ്ചു മല്‍സരങ്ങളുടെ പരമ്പര 2-2നു അവസാനിപ്പിക്കണമെങ്കില്‍ റിഷഭില്‍ നിന്നും വലിയൊരു ഇന്നിങ്‌സ് ഇന്ത്യക്കു ആവശ്യമാണ്.

RISHABH PANT

മാറ്റങ്ങളോടെ ഇന്ത്യ

മെല്‍ബണിലെ നാലാം ടെസ്റ്റില്‍ പരാജയമേറ്റു വാങ്ങിയ ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് സിഡ്‌നിയില്‍ ഇന്ത്യ ഇറങ്ങിയത്. കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നു പോവുന്ന നായകന്‍ രോഹിത് ശര്‍മം ഈ ടെസ്റ്റില്‍ നിന്നും സ്വയം പിന്‍മാറിയപ്പോള്‍ പരിക്കേറ്റ പേസര്‍ ആകാശ്ദീപും കളിച്ചില്ല. ഇരുവര്‍ക്കും പകരം ശുഭ്മന്‍ ഗില്ലും പ്രസിദ്ധ് കൃഷ്ണയും ഇന്ത്യന്‍ ഇലവനിലേക്കു വരികയായിരുന്നു.

രോഹിത്തിന്റെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് ഈ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. ടോസിനു ശേഷം അദ്ദേഹം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാള്‍ (10), കെഎല്‍ രാഹുല്‍ (4), ശുഭ്മന്‍ ഗില്‍ (20), വിരാട് കോലി (17) എന്നിവരെയാണ് ഇന്ത്യക്കു ഇതിനകം നഷ്ടമായത്.

Story first published: Friday, January 3, 2025, 10:37 [IST]
Other articles published on Jan 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+