Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സിക്‌സറിലൂടെ ഫിനിഷിങ്, പക്ഷെ റിങ്കുവിന് റണ്‍സ് അനുവദിച്ചില്ല! കാരണം ഇതാണ്

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ രണ്ട് വിക്കറ്റിന്റെ ജയം നേടിയിരിക്കുകയാണ്. അവസാന പന്തിലേക്ക് നീണ്ട ആവേശത്തിനൊടുവിലാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 3 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ വിജയലക്ഷ്യം മറികടന്നു. സൂര്യകുമാര്‍ യാദവിന്റെയും (80) ഇഷാന്‍ കിഷന്റേയും (58) അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യന്‍ ജയത്തിന് കരുത്തായത്.

എന്നാല്‍ അവസാന പന്തില്‍ കിടിലന്‍ സിക്‌സറിലൂടെ ഇന്ത്യക്ക് ത്രില്ലിങ് ജയം നേടിക്കൊടുത്തത് റിങ്കു സിങ്ങാണ്. എന്നാല്‍ ഇന്ത്യയുടെ ജയം എല്ലാവരും ആഘോഷിച്ച ശേഷമാണ് റിങ്കു സിങ് പറത്തിയ സിക്‌സറിന്റെ റണ്‍സ് താരത്തിന് അനുവദിച്ചിട്ടില്ലെന്നത് എല്ലാവരുടേയും ശ്രദ്ധയില്‍ പെട്ടത്. സിക്‌സറിലൂടെ റിങ്കു ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുന്നത് എല്ലാവരും കണ്ടിട്ടും 14 പന്തില്‍ 22 റണ്‍സാണ് ഔദ്യോഗിക സ്‌കോര്‍കാര്‍ഡില്‍ റിങ്കുവിന്റെ പേരിലുള്ളത്. നാല് ബൗണ്ടറികള്‍ മാത്രമാണ് റിങ്കു നേടിയതെന്നതാണ് ഇതിലുള്ളത്.

rinku singh

സിക്‌സര്‍ പറത്തിയിട്ടും എന്തുകൊണ്ടാണ് ഇത് അനുവദിക്കപ്പെടാത്തത്?. അതിനൊരു കാരണമുണ്ട്. അവസാന ഓവര്‍ എറിഞ്ഞ സീന്‍ അബോട്ട് അവസാന പന്തെറിഞ്ഞത് നോബോളായിരുന്നു. ക്രീസില്‍ നിന്ന് അദ്ദേഹത്തിന്റെ കാല് മുന്നോട്ട് കയറിയിട്ടുണ്ടായിരുന്നു. അവസാന പന്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ ഇന്ത്യക്ക് ഒരു റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഈ സമയത്താണ് നോബോള്‍ എറിയുന്നത്. ഐസിസി നിയമപ്രകാരം ഇത്തരം സന്ദര്‍ഭങ്ങളില്‍ ആദ്യം നോ ബോളിന്റെ റണ്‍സാണ് പരിഗണിക്കുക.

ഇന്ത്യക്ക് ജയിക്കാന്‍ ഒരു റണ്‍സ് മാത്രം മതിയായിരുന്നു. ഇത് നോബോളിലൂടെ ലഭിച്ചു. അതുകൊണ്ടുതന്നെ റിങ്കുവിന്റെ സിക്‌സര്‍ നിയമപ്രകാരം പരിഗണിക്കാനാവില്ല. റിങ്കു സിങ് സിക്‌സറിലൂടെ ഫിനിഷ് ചെയ്‌തെന്ന് പറയാമെങ്കിലും ഔദ്യോഗിക കണക്കില്‍ റിങ്കുവിന്റെ പേരില്‍ ഈ റണ്‍സുണ്ടാവില്ല. എന്തായാലും റിങ്കുവിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവ് ഗംഭീരമായിരിക്കുകയാണ്. ഏഷ്യന്‍ ഗെയിംസില്‍ കളിച്ചിരുന്നെങ്കിലും റിങ്കു കളിക്കുന്ന ആദ്യത്തെ വലിയ അന്താരാഷ്ട്ര മത്സരം ഇതായിരുന്നു.

അതുകൊണ്ടുതന്നെ താരത്തിന്റെ പ്രകടനം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. എംഎസ് ധോണിക്ക് ശേഷം ഇന്ത്യയുടെ ഫിനിഷര്‍ റോളിലെ കസേര അനുയോജ്യനായ താരത്തെ തേടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ റിങ്കുവിന്റെ വരവോടെ ഈ സീറ്റിന് അര്‍ഹതപ്പെട്ടവനെ ലഭിച്ചിരിക്കുകയാണെന്ന് പറയാം. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ വിജയകരമായി മറികടക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഇതിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരേ 208 റണ്‍സ് മറികടന്നതായിരുന്നു ഇന്ത്യയുടെ വലിയ ജയം.

ഇന്ത്യയുടെ ടി20 നായകനായി സൂര്യകുമാര്‍ യാദവ് വരവറിയിച്ചുകഴിഞ്ഞു. സമ്മര്‍ദ്ദ സാഹചര്യത്തിലും 42 പന്തില്‍ 9 ഫോറും 4 സിക്‌സും ഉള്‍പ്പെടെ ഇത്തരമൊരു വെടിക്കെട്ട് കാഴ്ചവെക്കുകയെന്നത് എളുപ്പമല്ല. നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ സൂര്യക്കായി. ഏകദിന ലോകകപ്പ് ഫൈനലിലെ മോശം പ്രകടനത്തിന്റെ പേരില്‍ സൂര്യ വലിയ വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ ഇതിന്റെ ക്ഷീണം മാറ്റുന്ന രീതിയിലുള്ള ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്.

Story first published: Thursday, November 23, 2023, 23:55 [IST]
Other articles published on Nov 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+