തിരുവനന്തപുരം: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ 44 റണ്‍സിന്റെ തകര്‍പ്പന്‍ ജയം ഇന്ത്യ നേടിയെടുത്തിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റിന് 235 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയക്ക് 9 വിക്കറ്റിന് 191 റണ്‍സാണ് നേടാനായത്. റുതുരാജ് ഗെയ്ക് വാദ് (58), യശ്വസി ജയ്‌സ്വാള്‍ (53), ഇഷാന്‍ കിഷന്‍ (52) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. എന്നാല്‍ എല്ലാവരുടേയും കൈയടി നേടിയത് റിങ് സിങ്ങാണ്.
ഇന്ത്യയുടെ ഭാവിക്ക് വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് റിങ്കു സിങ് കാഴ്ചവെക്കുന്നത്. 9 പന്തില്‍ 4 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 31 റണ്‍സോടെ റിങ്കു പുറത്താവാതെ നില്‍ക്കുകയായിരുന്നു. 344.44 ആയിരുന്നു റിങ്കുവിന്റെ സ്‌ട്രൈക്ക് റേറ്റ്. ഈ പ്രകടനത്തോടെ ചില വമ്പന്‍ റെക്കോഡും റിങ്കു സ്വന്തം പേരിലാക്കി.
ഒരു ടി20 ഇന്നിങ്‌സില്‍ കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് എന്ന റെക്കോഡില്‍ സൂര്യകുമാര്‍ യാദവിനെ റിങ്കു സിങ് മറികടന്നു. 277.27 ആയിരുന്നു സൂര്യകുമാറിന്റെ സ്‌ട്രൈക്ക് റേറ്റ്.
എന്നാല്‍ 344.44 സ്‌ട്രൈക്ക് റേറ്റോടെയാണ് കാര്യവട്ടത്ത് സൂര്യകുമാര്‍ കസറിയത്. എന്നാല്‍ രണ്ട് താരങ്ങള്‍ റിങ്കുവിന് മുന്നിലുണ്ട്. 16 പന്തില്‍ 58 റണ്‍സ് നേടിയപ്പോള്‍ യുവരാജിന്റെ സ്‌ട്രൈക്ക് റേറ്റ് 362.50 ആയിരുന്നു.
355.55 സ്‌ട്രൈക്ക് റേറ്റുള്ള ഹാര്‍ദിക് പാണ്ഡ്യ രണ്ടാം സ്ഥാനത്താണുള്ളത്. ആദ്യത്തെ നാല് ടി20 ഇന്നിങ്‌സില്‍ നിന്ന് ശേഷം കൂടുതല്‍ ശരാശരിയെന്ന റെക്കോഡില്‍ രോഹിത് ശര്‍മയെ റിങ്കു മറികടന്നു. 96 ആയിരുന്നു രോഹിത്തിന്റെ ശരാശരി.
എന്നാല്‍ 128 ആണ് റിങ്കുവിന്റെ ശരാശരി. ടി20യിലെ ഒരോവറില്‍ കൂടുതല്‍ തവണ 20ലധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ നാലാം സ്ഥാനത്തേക്കെത്താന്‍ റിങ്കുവിനായി. 5 തവണ രോഹിത്തും നാല് തവണ യുവരാജും മൂന്ന് തവണ സൂര്യകുമാറും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. യശ്വസി ജയ്‌സ്വാളിന്റെ പ്രകടനവും ഇന്ത്യക്ക് വലിയ പ്രതീക്ഷയാകുന്നു. രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യയുടെ ഓപ്പണറായി ആരെന്ന ചോദ്യത്തിനുള്ള ഉത്തരമായി ജയ്‌സ്വാളിനെ പറയാം.

തുടക്കം മുതല്‍ കടന്നാക്രമിക്കുന്ന ജയ്‌സ്വാള്‍ കാര്യവട്ടത്ത് തകര്‍പ്പന്‍ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. ഭയമില്ലാതെ ബാറ്റുചെയ്യുന്ന ജയ്‌സ്വാള്‍ 25 പന്തില്‍ 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് 53 റണ്‍സ് നേടിയത്. മൂന്ന് ഫോര്‍മാറ്റിലേക്കും ഉപയോഗിക്കാവുന്ന ഓപ്പണറായാണ് ജയ്‌സ്വാള്‍ വളരുന്നത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് എന്നതാണ് ജയ്‌സ്വാളിന്റെ കരുത്ത്.
നായകനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവ് തന്റെ അരങ്ങേറ്റ ടി20 പരമ്പര ഗംഭീരമാക്കുകയാണ്. ആദ്യത്തെ രണ്ട് മത്സരത്തിലും ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ സൂര്യക്കായി. മികച്ച രീതിയില്‍ ഫീല്‍ഡൊരുക്കാനും ബൗളിങ് ചെയ്ഞ്ച് വരുത്താനും സൂര്യക്കാവുന്നു. ടി20 ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ നായകനാവുമ്പോള്‍ സൂര്യകുമാര്‍ വൈസ് ക്യാപ്റ്റനാവുമെന്നുറപ്പാണ്. മൂന്നാം മത്സരത്തിലും ജയിച്ച് ഇന്ത്യക്ക് പരമ്പര നേടിക്കൊടുക്കാന്‍ സൂര്യക്കാവുമോയെന്നത് കണ്ടറിയാം.
പ്ലേയിങ് 11- ഇന്ത്യ- റുതുരാജ് ഗെയ്ക്വാദ്, യശ്വസി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (c), തിലക് വര്‍മ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്ണ
ഓസ്‌ട്രേലിയ- സ്റ്റീവ് സ്മിത്ത്, മാത്യു ഷോര്‍ട്ട്, ജോഷ് ഇന്‍ഗ്ലിസ്, ഗ്ലെന്‍ മാക്‌സ് വെല്‍, മാര്‍ക്കസ് സ്‌റ്റോയിണിസ്, ടിം ഡേവിഡ്, മാത്യു വേഡ് (c), നതാന്‍ ഇല്ലിസ്, ആദം സാംബ, ട്രവിസ് സങ്ക