IND vs AUS: അക്ഷറും റിങ്കുവും പുറത്താവും, പകരം ഇവര്‍- 5ാം ടി20യിലെ ഇന്ത്യയുടെ സാധ്യതാ 11
ബംഗളൂരു: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരം നാളെ ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. നാലാം മത്സരത്തില്‍ 20 റണ്‍സിന്റെ ജയത്തോടെ അഞ്ച് മത്സര ടി20 പരമ്പര 3-1ന് ഇന്ത്യ ഉറപ്പാക്കിക്കഴിഞ്ഞു. അവസാന മത്സരത്തിലും ജയിച്ച് കരുത്തുകാട്ടാനുറച്ചാവും ഇന്ത്യ ഇറങ്ങുക. അതേ സമയം ജയത്തോടെ അഭിമാനം കാത്ത് മടങ്ങാനാവും ഓസ്‌ട്രേലിയയുടെ പദ്ധതി. അഞ്ചാം ടി20യില്‍ ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റം വരുത്തിയേക്കും.
രണ്ട് മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓപ്പണര്‍മാരായി യശ്വസി ജയ്‌സ്വാളും റുതുരാജ് ഗെയ്ക് വാദും തുടര്‍ന്നേക്കും. രണ്ട് പേരും ഭേദപ്പെട്ട പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യ തയ്യാറായേക്കില്ല. ജയ്‌സ്വാള്‍ അര്‍ധ സെഞ്ച്വറിയടക്കം നേടി മിന്നിച്ചപ്പോള്‍ സെഞ്ച്വറിയോടെയാണ് റുതുരാജ് കൈയടി നേടിയത്. മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യര്‍ തുടര്‍ന്നേക്കും.
ആദ്യ മൂന്ന് മത്സരവും കളിക്കാതിരുന്ന ശ്രേയസ് നാലാം മത്സരത്തിലൂടെയാണ് തിരിച്ചുവന്നത്. എട്ട് റണ്‍സാണ് താരം ആകെ നേടിയത്. നാലാം മത്സരത്തില്‍ മോശം പ്രകടനമാണ് നടത്തിയതെങ്കിലും ശ്രേയസ് ഈ റോളില്‍ തുടരും. നാലാം നമ്പറില്‍ നായകനായി സൂര്യകുമാര്‍ യാദവിനാണ് അവസരം. നായകനെന്ന നിലയില്‍ മികച്ച പ്രകടനമാണ് സൂര്യകുമാര്‍ കാഴ്ചവെച്ചത്. ബാറ്റുകൊണ്ടും നിര്‍ണ്ണായക പ്രകടനമാണ് താരം നടത്തിയിട്ടുള്ളത്.
അഞ്ചാം നമ്പറില്‍ റിങ്കു സിങ്ങിന് വിശ്രമം അനുവദിച്ചേക്കും. പരമ്പരയിലുടെനീളം ഗംഭീര പ്രകടനമാണ് റിങ്കു കാഴ്ചവെച്ചത്. നാലാം മത്സരത്തില്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായ പ്രകടനം കാഴ്ചവെക്കാന്‍ റിങ്കു സിങ്ങിനായിരുന്നു. എന്നാല്‍ അവസാന മത്സരത്തില്‍ റിങ്കുവിന് അവസരം നല്‍കി ഫിനിഷര്‍ റോളില്‍ ശിവം ദുബെക്ക് അവസരം നല്‍കിയേക്കും. ശിവം ദുബെയെ ഇന്ത്യ ആദ്യ നാല് മത്സരത്തിലും കളിപ്പിച്ചിരുന്നില്ല.

വലിയ ഇടവേളക്ക് ശേഷമാണ് ദുബെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. ഇന്ത്യ പരമ്പര ഉറപ്പിച്ചതിനാല്‍ത്തന്നെ മീഡിയം പേസ് ഓള്‍റൗണ്ടറായ ദുബെയെ ഇന്ത്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തിയേക്കും. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ മികച്ച പ്രകടനം ദുബെ കാഴ്ചവെക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. അവസാന സീസണിലെ ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് ദുബെ കാഴ്ചവെച്ചത്.
സ്പിന്നിനേയും പേസിനേയും നേരിടാന്‍ ഒരുപോലെ മിടുക്കുകാട്ടുന്ന താരമാണ് ദുബെ. മികച്ച കായിക ക്ഷമതയുള്ള താരം നേരത്തെ ബംഗളൂരുവില്‍ കളിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ദുബെയെ ഇന്ത്യ പരിഗണിച്ചേക്കും. ആറാം നമ്പറില്‍ ജിതേഷ് ശര്‍മ തുടരും. വിക്കറ്റ് കീപ്പറായ ജിതേഷ് നാലാം ടി20യില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ കൂടുതല്‍ അവസരം നല്‍കി താരത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കണം.
ഏഴാം നമ്പറില്‍ അക്ഷര്‍ പട്ടേലിന് വിശ്രമം നല്‍കിയേക്കും. പകരം വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിച്ചേക്കും. സ്പിന്‍ ഓള്‍റൗണ്ടറായ സുന്ദറിന് നാല് മത്സരത്തിലും ഇന്ത്യ അവസരം നല്‍കിയിരുന്നില്ല. അക്ഷര്‍ പട്ടേല്‍ നാലാം മത്സരത്തില്‍ കളിയിലെ താരമായിരുന്നു. എട്ടാം നമ്പറില്‍ ദീപക് ചഹാര്‍ തുടരും. പേസ് ഓള്‍റൗണ്ടറായ ദീപക് വലിയ ഇടവേളക്ക് ശേഷമാണ് നാലാം ടി20 കളിച്ചത്. ഫോമിലേക്കെത്താന്‍ താരത്തിന് കൂടുതല്‍ അവസരം നല്‍കിയേക്കും.
രവി ബിഷ്‌നോയ് ഒമ്പതാം നമ്പറില്‍ സ്പിന്നറായുണ്ടാവും. തകര്‍പ്പന്‍ പ്രകടനം തന്നെ ബിഷ്‌നോയ് കാഴ്ചവെക്കുന്നു. ആവേശ് ഖാനും മുകേഷ് കുമാറും പേസ് നിരയില്‍ തുടരും. ബംഗളൂരുവിലെ പിച്ചില്‍ റണ്ണൊഴുകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ക്ക് എളുപ്പമാവില്ല. മികച്ച ബാറ്റിങ് പ്രകടനം രണ്ട് ടീമില്‍ നിന്നും പ്രതീക്ഷിക്കാം.
ഇന്ത്യയുടെ സാധ്യതാ 11: റുതുരാജ് ഗെയ്ക് വാദ്, യശ്വസി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചഹാര്‍, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications