Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ചരിത്ര നേട്ടത്തില്‍ ജഡേജ, കപിലിന്റെ റെക്കോഡിനൊപ്പം! എലൈറ്റ് ക്ലബ്ബിലും ഇടം

മൊഹാലി: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിലൂടെ ചരിത്ര റെക്കോഡില്‍ പേരു ചേര്‍ത്ത് രവീന്ദ്ര ജഡേജ. ഏകദിനത്തില്‍ 10 ഓവര്‍ പന്ത് ചെയ്ത് 55 റണ്‍സില്‍ കുറവ് കൂടുതല്‍ തവണ വഴങ്ങുന്ന ഇന്ത്യന്‍ ബൗളര്‍മാരില്‍ കപില്‍ ദേവിന്റെ റെക്കോഡിനൊപ്പമെത്താന്‍ ജഡേജക്കായിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേ 10 ഓവര്‍ പന്തെറിഞ്ഞ് 51 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. ഇത് 70ാം തവണയാണ് ജഡേജ ഈ നേട്ടത്തിലെത്തുന്നത്.

ഈ റെക്കോഡില്‍ തലപ്പത്ത് അനില്‍ കുംബ്ലെയാണ്. 144 തവണയാണ് കുംബ്ലെ ഈ നേട്ടത്തിലേക്കെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഹര്‍ഭജന്‍ സിങ് 130 തവണ ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ 83 തവണയാണ് ജവഗല്‍ ശ്രീനാഥ് ഈ നേട്ടം സ്വന്തമാക്കിയത്. 70 തവണ ഈ നേട്ടത്തിലേക്കെത്തിയ ജഡേജയും കപിലും നാലാം സ്ഥാനത്താണുള്ളത്. മറ്റൊരു റെക്കോഡും ജഡേജ നേടി. മൊഹാലിയില്‍ കൂടുതല്‍ ഏകദിന വിക്കറ്റ് നേടുന്നവരില്‍ മൂന്നാം സ്ഥാനത്തേക്കെത്താന്‍ ജഡേജക്ക് സാധിച്ചിരിക്കുകയാണ്.

മൊഹാലിയിലെ ജഡേജയുടെ ആറാം വിക്കറ്റാണിത്. 11 വിക്കറ്റുമായി ഹര്‍ഭജന്‍ സിങ്ങാണ് ഈ റെക്കോഡില്‍ തലപ്പത്ത്. രണ്ടാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറ 7 തവണ ഈ നേട്ടത്തിലേക്കെത്തിയപ്പോള്‍ അജിത് അഗാര്‍ക്കറും ഇര്‍ഫാന്‍ പഠാനും ആറ് തവണ വീതം ഈ നേട്ടത്തിലേക്കെത്തിയിട്ടുണ്ട്. ഇവരോടൊപ്പമെത്താന്‍ ജഡേജക്കും സാധിച്ചിരിക്കുകയാണ്. ഇടവേളക്ക് ശേഷം ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഒന്നിച്ച് ഏകദിനം കളിക്കുന്നതും കാണാനായി.

ആറ് വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ച് കളിക്കുന്നത്. ലോകകപ്പിന് മുമ്പ് ഇരുവരും ഒന്നിച്ച് കളിക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷ നല്‍കുന്നതാണ് മൊഹാലിയിലെ പ്രകടനം. ഇരുവരും അനുഭവസമ്പന്നരാണ്. അതുകൊണ്ടുതന്നെ ഈ അനുഭവസമ്പത്ത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് തന്നെ വിലയിരുത്താം. ലോകകപ്പ് ടീമില്‍ വലം കൈയന്‍ സ്പിന്നര്‍മാരില്ലാത്തത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് അശ്വിനെ ഇന്ത്യ ടീമിലേക്ക് വിളിച്ചത്.

kl rahul, mohammed shami

മികച്ച ബൗളിങ് പ്രകടനം തുടര്‍ന്ന ഇന്ത്യ 276 റണ്‍സിന് ഓസ്‌ട്രേലിയയെ ഓള്‍ഔട്ടാക്കി. മുഹമ്മദ് ഷമിയാണ് അഞ്ച് വിക്കറ്റ് പ്രകടനവുമായി ഇന്ത്യന്‍ നിരയില്‍ കൂടുതല്‍ ശോഭിച്ചത്. 10 ഓവറില്‍ 1 മെയ്ഡനടക്കം 51 റണ്‍സ് വിട്ടുകൊടുത്താണ് ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനം. മുഹമ്മദ് സിറാജിന് വിശ്രമം ലഭിച്ചപ്പോള്‍ കൃത്യമായി അവസരം മുതലാക്കാന്‍ ഷമിക്ക് സാധിച്ചിരിക്കുകയാണ്. ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

ശാര്‍ദ്ദുല്‍ താക്കൂര്‍ 10 ഓവറില്‍ 78 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല. ഓസ്‌ട്രേലിയന്‍ നിരയില്‍ ഡേവിഡ് വാര്‍ണറാണ് (52) ടോപ് സ്‌കോററായത്. സ്റ്റീവ് സ്മിത്ത് (41), ജോഷ് ഇന്‍ഗ്ലിസ് (45), മാര്‍നസ് ലബ്യുഷെയ്ന്‍ (39) എന്നിവരെല്ലാം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. 300ന് മുകളില്‍ പോകുമെന്ന് ഉറപ്പിച്ച സ്‌കോറിനെ 276ലേക്കൊതുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. ഏകദിന ലോകകപ്പ് വരാനിരിക്കെ ഇന്ത്യയുടെ ബൗളിങ് പ്രകടനം വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.

പ്ലേയിങ് 11ല്‍ മുഹമ്മദ് സിറാജ്-മുഹമ്മദ് ഷമി എന്നിവരിലാര് വേണമെന്നതാണ് ഇന്ത്യയെ കുഴപ്പിക്കുന്ന ചോദ്യം. ഹാര്‍ദിക് പാണ്ഡ്യ ടീമിലുള്ളതിനാല്‍ രണ്ട് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെയാണ് ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കുക. അങ്ങനെ വരുമ്പോള്‍ ജസ്പ്രീത് ബുംറക്കൊപ്പം ഷമി, സിറാജ് എന്നിവരിലൊരാള്‍ക്കാവും അവസരം ലഭിക്കുക. കുല്‍ദീപ് യാദവിനൊപ്പം രവീന്ദ്ര ജഡേജയും പ്ലേയിങ് 11ലെത്തുമ്പോള്‍ ആര്‍ അശ്വിനും വാഷിങ്ടണ്‍ സുന്ദറിനും അക്ഷര്‍ പട്ടേലിനുമെല്ലാം കാത്തിരിക്കേണ്ടി വരും.

Story first published: Friday, September 22, 2023, 17:52 [IST]
Other articles published on Sep 22, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+