Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഒന്നും രണ്ടുമല്ല, ആറ് സിക്‌സുകള്‍ വഴങ്ങി! നാണംകെട്ട റെക്കോഡില്‍ ബിഷ്‌നോയ്

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യിലൂടെ നാണംകെട്ട റെക്കോഡില്‍ പേരുചേര്‍ത്ത് രവി ബിഷ്‌നോയ്. യുസ്‌വേന്ദ്ര ചഹാലിന് പകരം ഇന്ത്യ ടീമിലേക്ക് പരിഗണിച്ച ബിഷ്‌നോയ് 4 ഓവറില്‍ 54 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വീഴ്ത്തിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഷോര്‍ട്ടിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്യാന്‍ ബിഷ്‌നോയ്ക്കായെങ്കിലും ആറ് സിക്‌സുകളാണ് താരം വഴങ്ങിയത്. ഇതോടെ നാണംകെട്ട റെക്കോഡിലേക്കെത്തിയിരിക്കുകയാണ് ബിഷ്‌നോയ്.

ഒരു ടി20 മത്സരത്തില്‍ കൂടുതല്‍ സിക്‌സര്‍ വഴങ്ങുന്ന ഇന്ത്യന്‍ ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്തേക്കാണ് ബിഷ്‌നോയ് എത്തിയിരിക്കുന്നത്. 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏഴ് സിക്‌സര്‍ വഴങ്ങിയ യുസ് വേന്ദ്ര ചഹാലാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത് ബിഷ്‌നോയ് തനിച്ചല്ല. 2010ല്‍ ഓസ്‌ട്രേലിയക്കെതിരേ രവീന്ദ്ര ജഡേജയും 2018ല്‍ ഓസ്‌ട്രേലിയക്കെതിരേ ഹാര്‍ദിക് പാണ്ഡ്യയും 2022ല്‍ അയര്‍ലന്‍ഡിനെതിരേ ഹര്‍ഷല്‍ പട്ടേലും ഈ നാണക്കേടില്‍ ഉള്‍പ്പെട്ടിരുന്നു.

സ്റ്റീവ് സ്മിത്തിന്റെ റിട്ടേണ്‍ ക്യാച്ചും മാര്‍ക്കസ് സ്റ്റോയിണിസിന്റെ ക്യാച്ചും ഒരു റണ്ണൗട്ടവസരവും ബിഷ്‌നോയ് നഷ്ടപ്പെടുത്തി. ഇന്‍ഗ്ലിസിന്റെ റണ്ണൗട്ടാണ് ബിഷ്‌നോയ് നഷ്ടപ്പെടുത്തിയത്. മത്സരഫലം മാറ്റിയ റണ്ണൗട്ടവസരമായിരുന്നു ഇത്. ഫീല്‍ഡിങ്ങിലും താരം തീര്‍ത്തും നിരാശപ്പെടുത്തി. അടുത്ത ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരുന്ന സ്പിന്നറാണ് ബിഷ്‌നോയ്. എന്നാല്‍ താരത്തിന്റെ പ്രകടനം നിലവാരത്തിനൊത്തുയര്‍ന്നില്ല.

ഇന്ത്യന്‍ ബൗളര്‍മാരെല്ലാം നന്നായി തല്ലുവാങ്ങി. പ്രസിദ്ധ് കൃഷ്ണ നാല് ഓവറില്‍ 50 റണ്‍സാണ് വിട്ടുകൊടുത്തത്. 7 ഫോറും 2 സിക്‌സുമാണ് താരം വഴങ്ങിയത്. എന്നാല്‍ ഇന്‍ഗ്ലിസിന്റെ വിക്കറ്റ് നേടാനായി. അര്‍ഷദീപ് സിങ് നാല് ഓവറില്‍ 41 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല. സീനിയര്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ 4 ഓവറില്‍ 32 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തതെങ്കിലും വിക്കറ്റ് നേടാനാവാതെ പോയി. ഇന്ത്യന്‍ ബൗളര്‍മാരില്‍ മുകേഷ് കുമാര്‍ കൈയടി നേടി.

josh inglis

വിക്കറ്റ് നേടാനായില്ലെങ്കിലും നാല് ഓവറില്‍ 29 റണ്‍സാണ് മുകേഷ് കുമാര്‍ വിട്ടുകൊടുത്തത്. അവസാന ഓവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ഗംഭീര യോര്‍ക്കറുകളിലൂടെ റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താന്‍ മുകേഷ് കുമാറിനായി. മറ്റുള്ള ബൗളര്‍മാരെല്ലാം തല്ലുവാങ്ങിയപ്പോള്‍ മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിയാന്‍ മുകേഷിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

ജോഷ് ഇന്‍ഗ്ലിസിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. 50 പന്ത് നേരിട്ട് 11 ഫോറും 8 സിക്‌സും ഉള്‍പ്പെടെ 110 റണ്‍സാണ് ഇന്‍ഗ്ലിസ് അടിച്ചെടുത്തത്. 47 പന്തില്‍ സെഞ്ച്വറി നേടിയ ഇന്‍ഗ്ലിസ് ഇന്ത്യക്കെതിരേ ടി20യില്‍ വേഗത്തില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി. 47 പന്തില്‍ നിന്നാണ് അദ്ദേഹം സെഞ്ച്വറിയിലേക്കെത്തിയത്. 46 പന്തില്‍ സെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറാണ് തലപ്പത്ത്.

48 പന്തില്‍ സെഞ്ച്വറി വെസ്റ്റ് ഇന്‍ഡീസിന്റെ എവിന്‍ ലൂയിസ്, ദക്ഷിണാഫ്രിക്കയുടെ റില്ലി റോസോ എന്നിവരുടെ റെക്കോഡിനെയാണ് ഇന്‍ഗ്ലിസ് മറികടന്നത്. കൂടാതെ ഓസ്‌ട്രേലിയക്കായി ടി20യില്‍ വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമാകാനും ഇന്‍ഗ്ലിസിനായി. 47 പന്തില്‍ സെഞ്ച്വറി നേടിയ ആരോണ്‍ ഫിഞ്ചിനൊപ്പമാണ് ഇന്‍ഗ്ലിസ്. 49 പന്തില്‍ സെഞ്ച്വറി നേടിയ ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ റെക്കോഡാണ് ഇന്‍ഗ്ലിസ് മറികടന്നത്.

ഇന്‍ഗ്ലിസിന്റെ വെടിക്കെട്ട് കരുത്തില്‍ 3 വിക്കറ്റിന് 208 എന്ന മികച്ച ടോട്ടലും ഓസീസ് പടുത്തുയര്‍ത്തി. രണ്ടാമത് ബാറ്റു ചെയ്യുമ്പോള്‍ മഞ്ഞുവീഴ്ചയുടെ ആനുകൂല്യം ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ഓസീസിനെ ആദ്യം ബാറ്റിങ്ങിനയച്ചത്.

Story first published: Thursday, November 23, 2023, 20:55 [IST]
Other articles published on Nov 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+