For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഓപ്പണിങ് മാറ്റില്ല, രോഹിത്തിന് പുതിയ റോള്‍! സന്നാഹത്തിന് ശേഷം ഇന്ത്യക്ക് 3 മാറ്റങ്ങള്‍

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് നേടിയെടുത്തത്. ഓസ്‌ട്രേലിയയുടെ കുത്തകയായ പെര്‍ത്തില്‍ ഇന്ത്യ സര്‍വാധിപത്യ ജയമാണ് നേടിയത്. എന്നാല്‍ രണ്ടാം ടെസ്റ്റ് അഡ്‌ലെയ്ഡിലാണ് നടക്കാന്‍ പോകുന്നത്. ഇത് പിങ്ക് ബോള്‍ ടെസ്റ്റാണെന്നതാണ് എടുത്തു പറയേണ്ടത്. ഇതിന് മുമ്പ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചപ്പോള്‍ നാണംകെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യക്ക് ഈ നാണംകെട്ട പ്രകടനത്തിന് പകരം ചോദിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. പിങ്ക് ബോള്‍ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യ സന്നാഹ മത്സരം കളിച്ചിരുന്നു. പ്രൈം മിനിസ്റ്റേഴ്‌സ് 11മായി നടന്ന പിങ്ക് ബോള്‍ സൗഹൃദ മത്സരത്തില്‍ ഇന്ത്യ വിജയം നേടിയെടുക്കുകയും ചെയ്തു. ഈ മത്സരത്തിലെ ഇന്ത്യയുടെ പ്രകടനം നോക്കുമ്പോള്‍ അഡ്‌ലെയ്ഡില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ നിന്ന് ചില മാറ്റങ്ങള്‍ വരുത്തുമെന്ന കാര്യം ഉറപ്പാണ്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് മാറ്റില്ല

ആദ്യ മത്സരത്തില്‍ നായകന്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ യശ്വസി ജയ്‌സ്വാളും കെ എല്‍ രാഹുലും ചേര്‍ന്നാണ് ഇന്ത്യക്കായി പെര്‍ത്തില്‍ ഓപ്പണ്‍ ചെയ്തത്. രണ്ട് പേരും ചേര്‍ന്ന് 200 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ടും സൃഷ്ടിച്ചു. ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് പെര്‍ത്തില്‍ ടീമിനെ ജയിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

ഇതോടെ രോഹിത് ഓപ്പണര്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ സന്നാഹ മത്സരത്തിലെ ഇന്ത്യയുടെ പ്രകടനത്തില്‍ നിന്ന് രോഹിത് ശര്‍മ ഓപ്പണറായി എത്തില്ലെന്നാണ് വ്യക്തമാവുന്നത്. സന്നാഹ മത്സരത്തില്‍ ഇന്ത്യക്കായി യശ്വസി ജയ്‌സ്വാളും രാഹുലും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. അതുകൊണ്ടുതന്നെ അഡ്‌ലെയ്ഡിലും ഈ കൂട്ടുകെട്ട് തന്നെയാവും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുകയെന്നാണ് ലഭിക്കുന്ന വിവരം.

rohit sharma

രോഹിത് അഞ്ചാം നമ്പറില്‍

ഓപ്പണര്‍ സ്ഥാനം നഷ്ടമായ രോഹിത് ശര്‍മ അഞ്ചാം നമ്പറിലാവും പെര്‍ത്ത് ടെസ്റ്റില്‍ കളിക്കുകയെന്നാണ് വിവരം. മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്‍ കളിക്കുമെന്നുറപ്പായിട്ടുണ്ട്. ആദ്യ മത്സരത്തില്‍ പരിക്കിനെത്തുടര്‍ന്ന് ശുബ്മാന്‍ ഗില്ലിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം മത്സരത്തില്‍ ശക്തമായ പ്രകടനത്തോടെ ഗില്‍ തിരിച്ചെത്തുമെന്ന് ഉറപ്പാണ്. സന്നാഹ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയോടെ ഗില്‍ മിന്നിച്ചിരുന്നു. അതുകൊണ്ടുതന്നെ ഗില്‍ മൂന്നാം നമ്പറിലേക്ക് തിരിച്ചെത്തും. നാലാം നമ്പറില്‍ വിരാട് കോലിയും കളിക്കും.

അഞ്ചാം നമ്പറില്‍ നായകന്‍ രോഹിത് ശര്‍മയെത്താനാണ് സാധ്യത. രോഹിത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. സന്നാഹ മത്സരത്തിലും രോഹിത് ശര്‍മ നിരാശപ്പെടുത്തി. മൂന്ന് റണ്‍സിനാണ് അദ്ദേഹം പുറത്തായത്. വിരാട് കോലിയടക്കം സെഞ്ച്വറി നേടി ശക്തമായ തിരിച്ചുവരവ് നടത്തിയതോടെ രോഹിത്തിന് മുന്നില്‍ വലിയ സമ്മര്‍ദ്ദമാണുള്ളത്. പിങ്ക് ബോളില്‍ രോഹിത് അത്ഭുതം കാട്ടുമോയെന്നതാണ് കണ്ടറിയേണ്ടത്.

ജഡേജയും അശ്വിനും പുറത്ത് തന്നെ

ഇന്ത്യ ഓള്‍റൗണ്ടര്‍മാരായി ആര്‍ അശ്വിനേയും രവീന്ദ്ര ജഡേജയേയും കളിപ്പിക്കില്ലെന്നുറപ്പാണ്. വാഷിങ്ടണ്‍ സുന്ദര്‍ ഓള്‍റൗണ്ടറായി തുടരും. സന്നാഹത്തില്‍ സുന്ദര്‍ മികവ് കാട്ടിയിരുന്നു. സര്‍ഫറാസ് ഖാന്‍ നിരാശപ്പെടുത്തിയപ്പോള്‍ പേസ് നിരയില്‍ ഹര്‍ഷിത് റാണ മികച്ച പ്രകടനമാണ് നടത്തിയത്. നാല് വിക്കറ്റുമായാണ് ഹര്‍ഷിത് മികവ് കാട്ടിയത്. ഇതോടെ ആകാശ് ദീപ് തിരിച്ചുവരവ് നടത്താന്‍ സാധ്യത കുറഞ്ഞിരിക്കുകയാണ്. ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ് പേസ് കൂട്ടുകെട്ട് തന്നെ തുടര്‍ന്നേക്കും.

Story first published: Monday, December 2, 2024, 8:18 [IST]
Other articles published on Dec 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+