Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രാഹുലും ജയ്‌സ്വാളും തന്നെ ഓപ്പണിങ്, രോഹിത്തിന് പുതിയ റോള്‍!! പുജാരയുടെ ഇന്ത്യന്‍ 11

അഡ്‌ലെയ്ഡ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പുജാര. അടുത്ത മാസം ആറു മുതലാണ് പകലും രാത്രിയുമായി നടക്കുന്ന ടെസ്റ്റില്‍ ഇരുടീമുകളും കൊമ്പുകോര്‍ക്കുക. പെര്‍ത്തിലെ ഒന്നം ടെസ്റ്റില്‍ 296 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്ത ഇന്ത്യ രണ്ടാമങ്കവും ജയിച്ച് പരമ്പരയില്‍ പിടിമുറുക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

ഒന്നാംടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളോടെയായിരിക്കും ഇന്ത്യ ഇറങ്ങുക. ആദ്യ ടെസ്റ്റ് നഷ്ടമായ നായകന്‍ രോഹിത് ശര്‍മ ഇപ്പോള്‍ ടീമിനോടൊപ്പം ചേര്‍ന്നു കഴിഞ്ഞു. പരിക്കു ഭേദമായ യുവതാരം ശുഭ്മന്‍ ഗില്ലും രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ തയ്യാറായിക്കഴിഞ്ഞതായാണ് വിവരം. അതുകൊണ്ടു തന്നെ രണ്ടു മാറ്റങ്ങള്‍ നടത്താന്‍ ഇന്ത്യ നിര്‍ബന്ധിതരാവുകയും ചെയ്യും. രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യയെ പെര്‍ത്തില്‍ നയിച്ചത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരുന്നു.

CHETESHWAR PUJARA

ഓപ്പണിങ് മാറ്റരുത്

ഇന്ത്യക്കു വേണ്ടി കെഎല്‍ രാഹുലും യശസ്വി ജയ്‌സ്വാളും ചേര്‍ന്നാണ് ഒന്നാം ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്തത്. ഈ റോള്‍ ഇരുവരും ഭംഗിയാക്കുകയും ചെയ്തിരുന്നു. 26, 77 എന്നിങ്ങനെയായിരുന്നു രാഹുലിന്റെ സ്‌കോറുകള്‍. രണ്ടാമിന്നിങ്‌സില്‍ രാഹുല്‍ - ജയ്സ്വാള്‍ സഖ്യം ചേര്‍ന്നെടുത്ത 201 റണ്‍സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി മാറുകയും ചെയ്തു. രണ്ടാം ടെസ്റ്റിലും ഇതേ ഓപ്പണിങ് കോമ്പിനേഷന്‍ തന്നെ തുടരണമെന്നാണ് ചേതേശ്വര്‍ പുജാര ആവശ്യപ്പെട്ടിരിക്കുന്നത്. നായകന്‍ രോഹിത് ശര്‍മയ്ക്കു അദ്ദേഹം പുതിയ റോള്‍ നിര്‍ദേശിക്കുകയും ചെയ്തു.

അഡ്‌ലെയ്ഡിലും ഇന്ത്യ കഴിഞ്ഞ ടെസ്റ്റിലെ അതേ ഓപ്പണിങ് സഖ്യത്തെ നിലനിര്‍ത്തുന്നതായിരിക്കും നല്ലതെന്നു എനിക്കു തോന്നുന്നു. കെഎല്ലും യശസ്വിയും തന്നെ ഓപ്പണ്‍ ചെയ്യട്ടെ. രോഹിത് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണം. ശുഭ്മന്‍ ഗില്‍ അഞ്ചാം നമ്പറിലും കളിക്കണമെന്നും ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയോടു ചേതേശ്വര്‍ പുജാര പറഞ്ഞു.

ഇനി ഓപ്പണ്‍ ചെയ്യാന്‍ രോഹിത് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആ റോളില്‍ അദ്ദേഹം തന്നെ കളിക്കട്ടെ. കെഎല്‍ മൂന്നാം നമ്പറിലേക്കും മാറണം. അതില്‍ താഴേക്കു രാഹുലിനെ മാറ്റാന്‍ പാടില്ല. അദ്ദേഹം ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യണമെന്നു ഞാന്‍ വിശ്വസിക്കുന്നു. കാരണം രാഹുലിന്റെ ഗെയിമിനു ഏറ്റവും അനുയോജ്യമായത് അതാണ്. നമ്മള്‍ അതു മാറ്റില്ലെന്നു പ്രതീക്ഷിക്കുന്നതായും പുജാര നിരീക്ഷിച്ചു.

KL RAHUL

ഗില്ലിന് അഞ്ചാം നമ്പര്‍

ശുഭ്മന്‍ ഗില്ലിന്റെ അഭാവത്തില്‍ മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കലായിരുന്നു രണ്ടാം ടെസ്റ്റില്‍ മൂന്നാമനായി കളിച്ചത്. രണ്ടിന്നിങ്‌സിലും താരം ഫ്‌ളോപ്പാവകയും ചെയ്തു. അതുകൊണ്ടു തന്നെ ഗില്‍ വരുമ്പോള്‍ ദേവ്ദത്തിനു സ്ഥാനം നഷ്ടമാവുകയും ചെയ്യും. ഗില്ലിനു ഏറ്റവും അനുയോജ്യമായത് അഞ്ചാം നമ്പറാണെന്നാണ് ചേതേശ്വര്‍ പുജാരയുടെ നിരീക്ഷണം.

അഞ്ചാം നമ്പര്‍ ശുഭ്മാന് യോജിച്ചതാണെന്നു ഞാന്‍ കരുതുന്നു. 25- 30 ഓവറുകള്‍ക്ക ശേഷമാണ് ക്രീസിലേക്കു വരുന്നതെങ്കില്‍ അവനു തന്റെ ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കും. സ്വാഭാവികമായ ഗെയിമും പുറത്തെടുക്കാം. ഇനി മൂന്നു വിക്കറ്റുകള്‍ തുടക്കത്തില്‍ നഷ്ടമായാലും ശുഭ്മന് ക്രീസിലെത്തി ന്യൂ ബോളിനെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും.

ഇതോടെ റിഷഭ് പന്തിനു ന്യൂബോളിനെ നേരിടേണ്ടതായും വരില്ല. ബോള്‍ പുതിയതും കാഠിന്യമുള്ളതുമായ സമയത്തു റിഷഭ് ക്രീസിലെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബോള്‍ പഴയതായി മാറിയ ശേഷം ബാറ്റ് ചെയ്യുന്നതാണ് അദ്ദേഹത്തിനു നല്ലതെന്നും പുജാര കൂട്ടിച്ചേര്‍ത്തു.

Story first published: Friday, November 29, 2024, 6:36 [IST]
Other articles published on Nov 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+