For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: കംഗാരുക്കളോട് കലിപ്പ്, വമ്പന്‍ റെക്കോഡുമായി അശ്വിന്‍! കുംബ്ലയെ മറികടന്ന് തലപ്പത്ത്

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സര പരമ്പര ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ 5 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ 99 റണ്‍സിനും ജയിച്ച് മൂന്ന് മത്സര പരമ്പര ഇന്ത്യ 2-0ന് ഉറപ്പിച്ചിരിക്കുകയാണ്. വമ്പന്‍ റെക്കോഡുകളോടെയാണ് ഇന്ത്യ രണ്ടാം മത്സരം ജയിച്ചിരിക്കുന്നത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 399 റണ്‍സാണ് അടിച്ചെടുത്തത്. ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്.

400 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസ്‌ട്രേലിയക്ക് 28.2 ഓവറില്‍ 217 റണ്‍സാണ് നേടാനായത്. മൂന്ന് വിക്കറ്റ് പങ്കിട്ട ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ഇന്ത്യന്‍ ജയം എളുപ്പത്തിലാക്കിയത്. വലിയ ഇടവേളക്ക് ശേഷം ഇന്ത്യക്കായി ഏകദിനം കളിക്കുന്ന അശ്വിന്‍ ഓസീസിനെതിരേ വമ്പന്‍ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോഡാണ് അശ്വിന്‍ നേടിയെടുത്തിരിക്കുന്നത്.

68 ഇന്നിങ്‌സില്‍ നിന്ന് 144 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. 67 ഇന്നിങ്‌സില്‍ നിന്ന് 142 വിക്കറ്റ് നേടിയ അനില്‍ കുംബ്ലെയുടെ റെക്കോഡിനെയും അശ്വിന്‍ മറികടന്നു. ഹര്‍ഭജന്‍ സിങ് 74 ഇന്നിങ്‌സില്‍ നിന്ന് 129 വിക്കറ്റാണ് നേടിയത്. കപില്‍ ദേവ് 77 ഇന്നിങ്‌സില്‍ നിന്ന് 124 വിക്കറ്റും രവീന്ദ്ര ജഡേജ 78 ഇന്നിങ്‌സില്‍ നിന്ന് 128 വിക്കറ്റും ഓസീസിനെതിരേ നേടി. രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയുടെ നടുവൊടിച്ചത് അശ്വിന്റെ ബൗളിങ് പ്രകടനമാണ്.

ഡേവിഡ് വാര്‍ണറെ എല്‍ബിയില്‍ കുടുക്കിയ അശ്വിന്‍ ജോഷ് ഇന്‍ഗ്ലിസിനെയും വിക്കറ്റിന് മുന്നില്‍ കുടുക്കി. മാര്‍നസ് ലബ്യുഷെയ്‌നെ ക്ലീന്‍ബൗള്‍ഡാക്കാനും അശ്വിന് സാധിച്ചു. നീണ്ട ഇടവേളക്ക് ശേഷം ഏകദിന ജേഴ്‌സി ലഭിച്ചപ്പോള്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. ഏകദിന ലോകകപ്പിനുള്ള ടീമിലും അശ്വിന്‍ ഇടം നേടിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ വലം കൈയന്‍ സ്പിന്നര്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിലില്ല. അതുകൊണ്ടുതന്നെ അശ്വിന് വിളിയെത്താന്‍ സാധ്യത കൂടുതലാണ്.

david warner

സച്ചിന്റെ ഏകദിന വിക്കറ്റുകളെയും മറികടക്കാന്‍ അശ്വിനായി. സച്ചിന്റെ ഏകദിന കരിയറില്‍ 154 വിക്കറ്റായിരുന്നു ഉണ്ടായിരുന്നത്. ഓസീസിനെതിരായ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ സച്ചിനെ മറികടക്കാന്‍ അശ്വിന് സാധിച്ചിരിക്കുകയാണ്. 20 മാസത്തിന് ശേഷം ഏകദിന ടീമിലേക്ക് തിരിച്ചെത്തിയാണ് അശ്വിന്റെ ഗംഭീര പ്രകടനം.

ആറിന് താഴെ ഇക്കോണമിയില്‍ ഇന്ത്യന്‍ നിരയില്‍ പന്തെറിഞ്ഞത് അശ്വിന്‍ മാത്രമാണ്. അനുഭവസമ്പത്തിനെ മുതലാക്കി പന്തെറിയാന്‍ അശ്വിന് സാധിക്കുന്നു. ഒരു രാജ്യത്തിനെതിരേ കൂടുതല്‍ വിക്കറ്റ് എന്ന റെക്കോഡില്‍ അനില്‍ കുംബ്ലെ, കപില്‍ ദേവ് എന്നിവരെ പിന്നിലാക്കാന്‍ അശ്വിന് സാധിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേ 144 വിക്കറ്റ് നേടിയാണ് അശ്വിന്‍ ഈ റെക്കോഡില്‍ തലപ്പത്തേക്കെത്തിയത്.

കുംബ്ലെ ഓസ്‌ട്രേലിയക്കെതിരേ 142 വിക്കറ്റ് നേടിയ റെക്കോഡാണ് അശ്വിന്‍ തകര്‍ത്തത്. കപില്‍ ദേവ് പാകിസ്താനെതിരേ 141 വിക്കറ്റും നേടിയിട്ടുണ്ട്. ക്യാരം ബോളുകളിലൂടെ ഇന്ത്യന്‍ പിച്ചുകളില്‍ വലിയ നേട്ടമുണ്ടാക്കാന്‍ അശ്വിന് സാധിക്കുന്നു. അശ്വിന്റെ മോശം ഫീല്‍ഡിങ്ങാണ് താരത്തെ പിന്നോട്ടടിക്കുന്നത്. എന്നാല്‍ ഇന്‍ഡോറില്‍ മികച്ചൊരു ക്യാച്ച് നേടാന്‍ അശ്വിനായിരുന്നു. ബാറ്റിങ്ങിലും കഠിനമായ പരിശീലനം നടത്തുന്ന അശ്വിന്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടുമോയെന്നത് കണ്ടറിയാം.

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ബാറ്റിങ് പ്രകടനവും ഗംഭീരമായിരുന്നു. ശ്രേയസ് അയ്യര്‍ (105) ശുബ്മാന്‍ ഗില്‍ (104) എന്നിവര്‍ സെഞ്ച്വറിയോടെ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. കെ എല്‍ രാഹുല്‍ 38 പന്തില്‍ 52 റണ്‍സ് നേടിയപ്പോള്‍ ഇഷാന്‍ കിഷന്‍ 18 പന്തില്‍ 31 റണ്‍സും നേടി.

സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിങ് എടുത്തു പറയേണ്ടതാണ്. 37 പന്തില്‍ 6 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 72 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. ഇതോടെ ലോകകപ്പില്‍ സൂര്യ പ്ലേയിങ് 11ലെത്താനുള്ള സാധ്യതയും ഉയര്‍ന്നിരിക്കുകയാണ്.

Story first published: Monday, September 25, 2023, 9:33 [IST]
Other articles published on Sep 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+