Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സ്റ്റാര്‍ക്കിനെ പറപ്പിക്കാം, സെവാഗ് ചെയ്തതുപോലെ ജയ്‌സ്വാളും ചെയ്യൂ; പുജാര പറയുന്നു

മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യത്തെ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. അതുകൊണ്ടുതന്നെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. ഒരു ജയം അകലെ ഇന്ത്യക്ക് ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി നിലനിര്‍ത്താന്‍ സാധിക്കും. അതുകൊണ്ടുതന്നെ ബോക്‌സിങ് ഡേ ടെസ്റ്റിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പരിശീലനത്തിന് പഴയ പിച്ചാണ് ഓസ്‌ട്രേലിയ നല്‍കിയിരിക്കുന്നത്. ഇന്ത്യക്ക് ബോക്‌സിങ് ഡേ ടെസ്റ്റില്‍ ജയിക്കാന്‍ എല്ലാ താരങ്ങളും ഒരുപോലെ മികവിലേക്ക് ഉയരേണ്ടതായുണ്ട്. ഇതില്‍ എടുത്തു പറയേണ്ടത് യുവതാരങ്ങളുടെ പ്രകടനമാണ്. യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍ എന്നിവര്‍ ഫോമിലേക്കെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ജയ്‌സ്വാള്‍ ഒരു സെഞ്ച്വറി പ്രകടനം നടത്തി പ്രതീക്ഷ നല്‍കിയിരുന്നു.

എന്നാല്‍ പിന്നീടങ്ങോട്ട് നിരാശപ്പെടുത്തി. മിച്ചല്‍ സ്റ്റാര്‍ക്കിനെ സ്ലെഡ്ജ് ചെയ്ത ശേഷം ജയ്‌സ്വാള്‍ സ്റ്റാര്‍ക്കിന് മുന്നില്‍ കീഴടങ്ങുന്നതാണ് കാണാനായത്. ഇപ്പോഴിതാ ജയ്‌സ്വാളിന് ഫോമിലേക്കെത്താന്‍ വഴി നിര്‍ദേശിച്ചിരിക്കുകയാണ് ചേതേശ്വര്‍ പുജാര.

തുടക്കത്തില്‍ ക്ഷമ കാട്ടണം

തുടക്കത്തില്‍ ക്ഷമ കാട്ടാന്‍ യശ്വസി ജയ്‌സ്വാളിന് സാധിക്കണമെന്നാണ് പുജാര ഉപദേശിക്കുന്നത്. കടന്നാക്രമിച്ച് കളിക്കുന്ന ശൈലിയാണ് ജയ്‌സ്വാളിന്റേത്. എന്നാല്‍ ടെസ്റ്റില്‍ ഷോട്ട് തിരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കണമെന്നാണ് പുജാര പറയുന്നത്. നിലയുറപ്പിച്ച ശേഷം ആക്രമണത്തിലേക്ക് കടക്കണമെന്നാണ് പുജാര പറയുന്നത്. 'അവന്‍ ക്രീസില്‍ അല്‍പ്പം കൂടി സമയം നില്‍ക്കാന്‍ ശ്രമിക്കണം. തുടക്കത്തിലേ തന്നെ നിരവധി ഷോട്ടുകള്‍ കളിക്കാനാണ് ജയ്‌സ്വാള്‍ ശ്രമിക്കുന്നത്. നിലയുറപ്പിച്ച ശേഷമാണ് അവന്‍ ഇത്തരം ഷോട്ടുകള്‍ കളിക്കേണ്ടത്.

പ്രത്യേകിച്ച് ആദ്യത്തെ 10 ഓവറുകളില്‍ അനാവശ്യ ഷോട്ടുകള്‍ ഒഴിവാക്കണം. ആദ്യത്തെ 15-20 റണ്‍സ് നേടിയ ശേഷം അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിക്കുക. ടെസ്റ്റില്‍ ബാറ്റ്‌സ്മാന്‍ നല്ല പന്തിനായി കാത്തിരിക്കരുത്. പന്തുകള്‍ക്ക് അനുയോജ്യമായ ഷോട്ടുകള്‍ കളിക്കുകയാണ് വേണ്ടത്' പുജാര സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ പറഞ്ഞു. ജയ്‌സ്വാള്‍ പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളവനാണെങ്കിലും നിലയുറപ്പിച്ച ശേഷമാണ് സ്വാഭാവിക ശൈലിയിലേക്ക് എത്തേണ്ടതെന്നാണ് മുന്‍ താരത്തിന്റെ ഉപദേശം.

cheteshwar pujara

സെവാഗിനെ കണ്ട് പഠിക്കണം

ജയ്‌സ്വാളിന്റെ വെടിക്കെട്ട് ശൈലിയെ വീരേന്ദര്‍ സെവാഗുമായിട്ടാണ് ആരാധകര്‍ താരതമ്യം ചെയ്യുന്നത്. സെവാഗിനെപ്പോലെ തന്നെ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുന്നവനെന്നും വലിയ സ്‌കോര്‍ നേടാന്‍ സാധിക്കുന്നവന്‍ എന്നുമെല്ലാമാണ് ജയ്‌സ്വാളിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ സെവാഗിന്റെ ശൈലിയില്‍ നിന്ന് ജയ്‌സ്വാളിന് ചിലത് പഠിക്കാനുണ്ടെന്നാണ് പുജാര ചൂണ്ടിക്കാട്ടുന്നത്. 'സെവാഗിനെപ്പോലെ തന്നെ ആക്രമണോത്സകതയുള്ളവനാണ് ജയ്‌സ്വാള്‍. എന്നാല്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുന്നതിന് മുമ്പ് പന്തുകള്‍ നിന്റെ നിയന്ത്രണത്തിലാണെന്ന് ഉറപ്പുവരുത്തണം.

ഇന്നത്തെ ആക്രമണകാരികളായ പല ഓപ്പണര്‍മാരും ഈ രീതിയാണ് പിന്തുടരാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ജയ്‌സ്വാള്‍ അല്‍പ്പം തിടുക്കം കാട്ടുകയാണ്. പിച്ച് ചെയ്യുന്നതിന് മുമ്പ് തന്നെ ഷോട്ടിനായി തയ്യാറെടുക്കുന്നു. അത് ശരിയായ രീതിയല്ല. ക്രീസില്‍ കുറച്ച് നേരം പിടിച്ചുനിന്ന് പിച്ചിനെക്കുറിച്ച് പഠിക്കുകയും പതിയെ താളം കണ്ടെത്തുകയും ചെയ്യുക. കെ എല്‍ രാഹുല്‍ കളിക്കുന്നത് നോക്കുക. ഓവര്‍ പിച്ച് പന്തുകളെ മനോഹരമായി അവന്‍ ഡ്രൈവ് ചെയ്യുന്നു. ഇതേ ശൈലിയാണ് ജയ്‌സ്വാളും സ്വീകരിക്കേണ്ടത്' പുജാര കൂട്ടിച്ചേര്‍ത്തു.

മികച്ച തുടക്കം അത്യാവശ്യം

മെല്‍ബണില്‍ മികച്ച തുടക്കം ലഭിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കെ എല്‍ രാഹുല്‍ ക്ലാസിക് ശൈലിയില്‍ പിടിച്ചുനിന്ന് കളിക്കുമ്പോള്‍ ജയ്‌സ്വാള്‍ അതിവേഗം റണ്‍സുയര്‍ത്തേണ്ടതായുണ്ട്. എന്നാല്‍ ജയ്‌സ്വാള്‍ നിലയുറപ്പിക്കും മുമ്പ് ഇതിന് ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുമ്പോള്‍ പിന്നാലെ എത്തുന്നവര്‍ സമ്മര്‍ദ്ദത്തിലാവുന്നു. അതുണ്ടാവാതിരിക്കാന്‍ ജയ്‌സ്വാളില്‍ നിന്ന് വലിയ പ്രകടനം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

Story first published: Tuesday, December 24, 2024, 16:46 [IST]
Other articles published on Dec 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+